Happy-Uthradam-Wishes-in-Malayalam.
Happy Uthradam Wishes in Malayalam: ഉത്രാടപ്പൂവിളിയിൽ കേരളമുണർന്നൂ… കാണം വിറ്റായാലും ഓണമുണ്ണണമെന്നാണല്ലോ! തിരുവോണ സദ്യയൊരുക്കാനും, പൊന്നോണത്തിന് കോടിയുടുക്കാനും പൂക്കളമൊരുക്കാനുമായി മലയാളികൾ ഉത്രാടപ്പാച്ചിലിലാണ്. ഉത്രാടദിനത്തെ ഒന്നാം ഓണമെന്നും, ചെറിയ ഓണമെന്നും പറയുന്നു. പൊന്നോണം ആവേശമാക്കാനുള്ള പാച്ചിലിന് ഇടയിലും പ്രിയപ്പെട്ടവർക്ക് ഉത്രാടം ആശംസകൾ അറിയിക്കാൻ മറക്കണ്ട. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് WhatsApp, Facebook വഴി അയക്കാനുള്ള ഉത്രാടം ആശംസകളും ചിത്രങ്ങളും ഇതാ..
നന്മയുടെയും സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും വരവറിയിച്ച് വീണ്ടുമൊരോണക്കാലം. നിങ്ങൾക്കും കുടുംബത്തിനും ഉത്രാടം ആശംസകൾ നേരുന്നൂ…🌼
ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായി… ഏവർക്കുംം ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ
തുമ്പപ്പൂവിന്റെ വെൺമയും, ഓണവെയിലിന്റെ തെളിമയും, ഓണനിലാവിന്റെ ചന്തവുമുള്ള ഓണക്കാലമെത്തി. എല്ലാവർക്കും 🌼ഉത്രാടദിനാശംസകൾ🌼🌸
ഇന്ന് ഒന്നാം ഓണം. നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ഉത്രാടം ആശംസകൾ!🌸
ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി. എല്ലാവർക്കും സ്നേഹം നിറഞ്ഞ 🦋ഓണാശംസകൾ🦋
ഓണപ്പൂവിളിയും ആരവങ്ങളും മലയാളത്തനിമയും നിറച്ച് പൊന്നോണം പടിവാതിൽക്കലെത്തി. ഏവർക്കും ഹൃദയം നിറഞ്ഞ ഒന്നാം ഓണം ആശംസകൾ നേരുന്നു…
ലോകമെമ്പാടുമുള്ള മലയാളികൾക്ക് സ്നേഹം നിറഞ്ഞ ഓണാശംസകൾ നേരുന്നു…
പൂവിളി, പൂവിളീ… ഉത്രാടമെത്തി… ഓണത്തുമ്പിയും തുമ്പപ്പൂവുമായി പൂക്കളമൊരുങ്ങി. അടുക്കളവട്ടത്തിൽ പൊന്നോണ സദ്യയ്ക്കുള്ള തിരക്കും. ഏവർക്കും ഹൃദ്യമായ ഓണാശംസകൾ
ഉത്രാടപ്പാച്ചിലിൽ കേരളം പൊന്നോണത്തെ വരവേൽക്കുന്നു. ഏവർക്കും ഹൃദ്യമായ ഉത്രാടം ആശംസകൾ!🌼🦋
ഉത്രാടപ്പൂനിലാവേ വാ…. മലയാളത്തിന്റെ ഗൃഹാതുര സ്മരണകളുമായി പൊന്നോണത്തെ സ്വാഗതം ചെയ്യാൻ ഉത്രാടമെത്തി. ഏവർക്കും സ്നേഹം നിറഞ്ഞ ഓണാശംസകൾ…🦋
ഉള്ളതുകൊണ്ട് ഓണം പോലെ. സമൃദ്ധിയുടെ ഓണം പോലെ നിറവിൽ ശോഭിക്കട്ടെ നിങ്ങളുടെ ജീവിതവും. ഏവർക്കും ഉത്രാടം ആശംസകൾ നേരുന്നു…
ഉത്രാടപ്പാച്ചിലിൽ മലയാളി ഓണം കൂടാനുള്ള ഒരുക്കമായി. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണക്കാലം നേരുന്നു… ഉത്രാടം ആശംസകൾ!
ഒമ്പത് നിറക്കൂട്ട് ചേരുന്ന ഉത്രാടം പൂക്കളം പോലെ, ഐശ്വര്യം നിറഞ്ഞ ഉത്രാടമാകട്ടെ ഈ ഓണക്കാലം. സ്നേഹം നിറഞ്ഞ ഓണാശംസകൾ!
കള്ളവുമില്ല ചതിയുമില്ലാ..
എള്ളോളമില്ലാ പൊളി വചനം..
കള്ളപ്പറയും ചെറുനാഴിയും..
കള്ളത്തരങ്ങൾ മറ്റൊന്നുമില്ലാ… ഏവർക്കും 🌸ഉത്രാടം ആശംസകൾ🌸
തിരുവോണ പുലരിതൻ തിരുമുൽ കാഴ്ച്ചയെ വരവേൽക്കാൻ ഉത്രാടം വിരിഞ്ഞുണർന്നു. ഏവർക്കും ഉത്രാടം ആശംസകൾ നേരുന്നു…
ഓണപ്പൂവ് തേടുന്ന മനോഹരതീരത്ത് ഇന്ന് ഓണാരവം. ഉത്രാടപ്പാച്ചിലിൽ കേരളം തിരുവോണത്തെ സ്വാഗതം ചെയ്യുന്നു… ഏവർക്കും ഒന്നാം ഓണാശംസകൾ നേരുന്നൂ…