Malayalam Teachers Day messages
Happy Teachers Day Wishes: സമൂഹത്തെ കെട്ടിപ്പടുക്കുന്നത് ഓരോ ക്ലാസ്മുറികളാണ്. അറിവിന്റെ തെളിച്ചത്തിലേക്ക് വഴികാട്ടുന്ന ഗുരുക്കളെ ആദരിക്കാനുള്ള സുദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. September 5-നാണ് അധ്യാപക ദിനം ആചരിക്കുന്നത്. ഡോ.സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനം. ഗുരുക്കന്മാരുടെ മഹത്വം വിളിച്ചോതുന്ന, അധ്യാപകരെ ആദരിക്കാനുള്ള സുദിനമാണിത്.
അധ്യാപക ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ആശംസകൾ പങ്കുവയ്ക്കാം. വാട്സ്ആപ്പ് വഴി അയക്കാനുള്ള അധ്യാപകദിന സന്ദേശങ്ങളും Quotes-ഉം ഇതാ…
Happy Teacher’s Day! മാതാവും പിതാവും കാട്ടിയ ലോകത്തിൽ, അറിവിന്റെ വെളിച്ചമായ അധ്യാപകർക്ക് സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു… ലോകത്തിന്റെ ഉള്ളറകളും.
പ്രിയപ്പെട്ട അധ്യാപകർക്ക് എന്റെ സ്നേഹം നിറഞ്ഞ Teachers Day ആശംസകൾ!
“സ്വയം ചിന്തിക്കാൻ സഹായിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ.”- ഡോ. സർവപ്പള്ളി രാധാകൃഷ്ണൻ
ഒരു നല്ല അധ്യാപകൻ വിളക്ക് പോലെയാണ്, മറ്റുള്ളവർക്ക് പ്രകാശിക്കാൻ വഴി തെളിക്കുന്നു. അധ്യാപക ദിനാശംസകൾ…!
എന്റെ ജീവിതത്തിൽ നിങ്ങൾ പകർന്നു തന്ന അറിവിനും ആത്മവിശ്വാസത്തിനും ഹൃദയത്തിൽ നിന്നും നന്ദി. അധ്യാപക ദിനാശംസകൾ!
Happy Teacher’s Day! നിങ്ങളുടെ അറിവുകളും ഉപദേശവും മങ്ങാത്ത ഒരു വെളിച്ചമാണ്. എന്നിലത് നിറഞ്ഞുനിൽക്കുന്നു. സ്നേഹം നിറഞ്ഞ ആശംസകൾ
നിങ്ങളെപ്പോലുള്ള അധ്യാപകർ പഠിപ്പിക്കുക മാത്രമല്ല, ജീവിതകാലം മുഴുവൻ ഇത് ഞങ്ങളെ പ്രചോദിപ്പിക്കുകയുമാണ്. അധ്യാപക ദിനാശംസകൾ.
“ഒരു സാധാരണ അധ്യാപകൻ സംസാരിക്കുന്നു. നല്ല അധ്യാപകൻ വിശദീകരിക്കുന്നു. കൂടുതൽ മികച്ച അധ്യാപകൻ തെളിയിക്കുന്നു. മഹാനായ അധ്യാപകനാകട്ടെ പ്രചോദിപ്പിക്കുന്നു.”- വില്യം ആർതർ വാർഡ്
“ഇത് ശ്രദ്ധിക്കണം: ഒരു പുസ്തകം, ഒരു പേന, ഒരു കുട്ടി, ഒരു അധ്യാപകൻ ഇവയ്ക്ക് ലോകത്തെ മാറ്റാൻ കഴിയും.” – മലാല യൂസഫ്സായ്
“ഒരു വ്യക്തിയുടെ സ്വഭാവം, കഴിവ്, ഭാവി എന്നിവയെ രൂപപ്പെടുത്തുന്ന വളരെ ശ്രേഷ്ഠമായ ഒരു തൊഴിലാണ് അദ്ധ്യാപനം. ഒരു നല്ല അധ്യാപകനാണെന്ന് ആളുകൾ എന്നെ ഓർക്കുന്നുവെങ്കിൽ അതാണ് എനിക്ക് ഏറ്റവും വലിയ ബഹുമതി.”- APJ അബ്ദുൾ കലാം
“സാങ്കേതികവിദ്യ ഒരു ഉപകരണം മാത്രമാണ്. കുട്ടികളെ ഒരുമിച്ച് ജോലി ചെയ്യിപ്പിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ, അധ്യാപകരാണ് ഏറ്റവും പ്രധാനം.”- ബിൽ ഗേറ്റ്സ്
അറിവിന്റെ വെളിച്ചത്തിന്, പ്രിയപ്പെട്ട അധ്യാപകർക്ക് സ്നേഹത്തിന്റെയും ആദരവിന്റെയും ആശംസകൾ!
അധ്യാപക ദിനാശംസകൾ! നിങ്ങളുടെ പ്രോത്സാഹനം വിജയത്തിലേക്കുള്ള ശക്തമായ അടിത്തറയാണ്. സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നൂ…
വലിയ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചതിന് ഹൃദ്യമായ നന്ദിയും സ്നേഹവും. മനോഹരമായ അധ്യാപകദിനാശംസകൾ നേരുന്നൂ…
നിങ്ങൾ വിതച്ച അറിവിന്റെ വിത്തുകൾ ഇന്ന് എന്നിലൊരു പൂക്കാലം ഒരുക്കിവച്ചു. ഏവർക്കും അധ്യാപക ദിനാശംസകൾ!