May Day 2025 Wishes: അധ്വാനിക്കുന്നവന്റെ ആദരണീയദിനം Happy Labour Day Wishes WhatsApp വഴി പങ്കുവയ്ക്കാം…

Updated on 01-May-2025
HIGHLIGHTS

മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും തൊഴിലാളി അവകാശവും ഇന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിവേര് തൊഴിലാളിയുടെ വിയർപ്പിലാണ്

തൊഴിലാളി ദിനത്തിൽ നിങ്ങളുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ആശംസകൾ അയക്കാം

ഗ്രൂപ്പുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും തൊഴിലാളി ദിന സന്ദേശങ്ങൾ ഫോട്ടോകളായും Quotes ആയും പങ്കുവയ്ക്കാം

Happy labour day or may day 2025 wishes: അധ്വാനിക്കുന്നവന്റെ ദിനമാണിന്ന്, അന്താരാഷ്ട്ര തൊഴിലാളി ദിനം. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾക്കും 8 മണിക്കൂർ ജോലി സമയത്തിനും വേണ്ടി 19-ാം നൂറ്റാണ്ടിൽ നടത്തിയ പോരാട്ടത്തിന്റെ ഓർമപ്പെടുത്തലാണ് ഈ ദിനം.

മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും തൊഴിലാളി അവകാശവും ഇന്നുണ്ടെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിവേര് തൊഴിലാളിയുടെ വിയർപ്പിലാണ്. വൈറ്റ് കോളർ, ബ്ലൂ കളർ എന്നീ രീതിയിൽ തൊഴിലുകളെ വിഭജിച്ചിട്ടുണ്ടെങ്കിലും, ലോകമൊട്ടാകെയുള്ള തൊഴിലാളികളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന ദിവസമാണിത്.

തൊഴിലാളി ദിനത്തിൽ നിങ്ങളുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ആശംസകൾ അയക്കാം. ഗ്രൂപ്പുകളിലും വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയും തൊഴിലാളി ദിന സന്ദേശങ്ങൾ ഫോട്ടോകളായും Quotes ആയും പങ്കുവയ്ക്കാം.

Happy Labour Day Wishes in Malayalam

ഓരോ തൊഴിലാളിയുടെയും കഠിനാധ്വാനവും പ്രതിബദ്ധതയുമാണ് രാജ്യത്തിന്റെ വളർച്ചയുടെ ഊർജ്ജം. അഭിനന്ദിക്കപ്പെടേണ്ട അധ്വാനത്തിന്റെ ദിനത്തിൽ ഓരോരുത്തർക്കും ആശംസകൾ അറിയിക്കുന്നു…

മേയ് 1 ദിനാശംസകൾ! അധ്വാനം വിയർപ്പൊഴുക്കിയും ഉറക്കമിളച്ചും ചെറുതും വലുതുമാകാം… സ്വന്തം കർമം അത്ഭുതകരമായി പൂർത്തിയാക്കുന്ന ഓരോ തൊഴിലാളിയ്ക്കും ആശംസകളും അഭിനന്ദനങ്ങളും നേരുന്നു…💪🏽

പുരോഗതിയുടെ നട്ടെല്ലാണ് ഓരോ തൊഴിലാളിയുടെയും അധ്വാനവും കരുത്തും… തൊഴിലാളി ദിനാശംസകൾ!

ഈ മനോഹരമായ ഭൂമിയെ കെട്ടിപ്പടുത്ത ഒരോ കൈയ്ക്കും, അതിലേക്ക് ഊർജ്ജം പകർത്തിയ ഓരോ വിയർപ്പ് തുള്ളിയ്ക്കും തൊഴിലാളി ദിനാശംസകൾ!

തൊഴിലാളി ദിനാശംസകൾ! അധ്വാനത്തെ ആഘോഷിക്കാനുള്ള ദിനം. എല്ലാ തൊഴിലാളികൾക്കും അനുഗ്രഹീതമായ തൊഴിലാളി ദിനം ആശംസിക്കുന്നു.👷🏽👷🏽‍♀️

ലോകമെമ്പാടുമുള്ള ഓരോ തൊഴിലാളിക്കും അവരുടെ അവസരങ്ങളും അവകാശങ്ങളും ആദരവും ഉറപ്പാകട്ടെ. തൊഴിലാളി ദിനാശംസകൾ!

ഓരോ തൊഴിലാളിയും സമൂഹത്തിന് മൂല്യവത്തായ സമ്പാദ്യമാണ്. അവരോട് ആദരവും കൃതജ്ഞതയുമുള്ളവരാകാം, 👷🏽👷🏽‍♀️മെയ് ദിനാശംസകൾ👷🏽👷🏽‍♀️ നേരുന്നു…

ഈ ദിവസം, ആത്മാർത്ഥതയോടെയും അഭിനിവേശത്തോടെയും പ്രവർത്തിക്കുന്ന ഓരോ വ്യക്തിയ്ക്കും ആദരണീയമായ തൊഴിലാളി ദിനാശംസകൾ!

നിങ്ങളുടെ കഠിനാധ്വാനം എല്ലായ്‌പ്പോഴും ദൃശ്യമാകണമെന്നില്ല, പക്ഷേ അത് ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുകയുമില്ല. മഹത്തായ ഒരു തൊഴിലാളി ദിനം ആശംസിക്കുന്നു!

ഇന്ന്, പുരോഗതിയുടെ നട്ടെല്ലായ കരുത്തിനെ ആഘോഷിക്കുന്നു. കർമം അർപ്പണമാക്കിയ ഓരോ അധ്വാനത്തെയും ആദരിക്കുന്നു, 💪🏽തൊഴിലാളി ദിനാശംസകൾ!💪🏽

Read More: Akshaya Tritiya Gold Offer: സ്വർണം ജിയോ വഴിയാണെങ്കിൽ അംബാനിയുടെ അക്ഷയ തൃതീയ ഓഫറും ഉറപ്പ്! Extra തങ്കം എങ്ങനെ നേടാമെന്നോ?

നിങ്ങളുടെ കഠിനാധ്വാനം എപ്പോഴും ബഹുമാനിക്കപ്പെടട്ടെ, നിങ്ങളുടെ സംഭാവനകൾ എപ്പോഴും വിലമതിക്കപ്പെടട്ടെ. തൊഴിലാളി ദിനാശംസകൾ!👷🏽👷🏽‍♀️

ഇതുകൂടാതെ നിങ്ങൾക്ക് വാട്സ്ആപ്പിൽ സ്റ്റിക്കറുകളും ലഭ്യമാണ്. വാട്സ്ആപ്പ് ചാറ്റ് തുറന്ന് ഇമോജിയുടെ ഭാഗത്ത് കാണുന്ന സ്റ്റിക്കർ ഓപ്ഷനിൽ നിന്ന് Happy labour day എന്ന് ടൈപ്പ് ചെയ്ത് നൽകാം. ഇവിടെ കാണിക്കുന്ന സ്റ്റിക്കറുകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത് മെസേജായി അയക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :