Kerala Christmas Bumper
Kerala Christmas Bumper നിങ്ങളെടുത്തോ? 20 കോടിയുടെ ഭാഗ്യപരീക്ഷണത്തിൽ പങ്കെടുക്കണമെങ്കിൽ വേഗം കടയിലേക്ക് വിട്ടോ. കാരണം ഇനി മണിക്കൂറുകൾ മാത്രമാണ് Christmas- New Year Bumper വാങ്ങാനാകൂ. ഇത്തവണയും 20 കോടിയുടെ ഒറ്റ കോടീശ്വരൻ മാത്രമല്ല ബമ്പറിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നാണ് ക്രിസ്മസ് ന്യൂഇയർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്.
2025-ലെ ആദ്യ ബമ്പർ ലോട്ടറിയാണിത്. പോയ വർഷം എങ്ങനെയോ ആകട്ട, ഈ വർഷത്തിലെ ബമ്പറിലൂടെയുള്ള ആദ്യ കോടീശ്വരൻ ചിലപ്പോൾ നിങ്ങളുമാകാം.
കേരള ക്രിസ്മസ് ബമ്പർ വിൽപനയിൽ കുതിച്ചു മുന്നേറുകയാണ്. 50 ലക്ഷത്തിന് അടുത്ത് ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയതെന്നാണ് ഏകദേശ കണക്ക്. നറുക്കെടുപ്പിന് ഒരു ദിവസം കൂടി ബാക്കി നിൽക്കെ ബമ്പർ ടിക്കറ്റ് വിൽപ്പന തകൃതിയായി പൊടിപൊടിക്കുന്നു. ടിക്കറ്റ് വിൽപ്പനയിൽ ഒന്നാം സ്ഥാനം പാലക്കാടിന് തന്നെ. പുറം സംസ്ഥാനങ്ങളിൽ നിന്ന് വരെ ആളുകളെത്തി ടിക്കറ്റ് എടുക്കുന്നതിനാലാണിത്.
ഫെബ്രുവരി 5-നാണ് ക്രിസ്മസ്- ന്യൂഇയർ ബമ്പർ ടിക്കറ്റിന്റെ നറുക്കെടുപ്പ്. ഈ വർഷത്തെ ബമ്പർ ടിക്കറ്റ് വിലയും സമ്മാന ഘടനയും പരിശോധിക്കാം.
BR-101 എന്ന കോഡിലാണ് ഇത്തവണത്തെ ക്രിസ്മസ് – നവവത്സര ബമ്പർ 2024 – 25 പുറത്തിറക്കിയത്. 400 രൂപയാണ് ബമ്പർ ടിക്കറ്റിന്റെ വില. 400 രൂപ ചെലവിട്ടാൽ കാത്തിരിക്കുന്ന ഒന്നാം സമ്മാനം ഇരുപത് കോടിയാണ്.
രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. 10 ലക്ഷം വീതം ഓരോ സീരീസുകൾക്കും 30 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. 3 ലക്ഷം രൂപ വീതം 20 പേർക്കാണ് ഈ വർഷത്തെ നാലാം സമ്മാനം. 20 പേർക്ക് രണ്ടു ലക്ഷം വീതം അഞ്ചാം സമ്മാനവും നൽകുന്നു. ഒപ്പം സമാശ്വാസ സമ്മാനങ്ങളും ബമ്പർ ടിക്കറ്റിൽ ലഭിക്കുന്നു.
ഒന്നാം സമ്മാനം: 20 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ (20 പേർക്ക്)
മൂന്നാം സമ്മാനം: 10 ലക്ഷം (30 പേർക്ക്)
നാലാം സമ്മാനം: 3 ലക്ഷം (20 പേർക്ക്)
അഞ്ചാം സമ്മാനം: 2 ലക്ഷം (20 പേർക്ക്)
ആറാം സമ്മാനം: 5,000 രൂപ (നിരവധി ആളുകൾക്ക്)
ഏഴാം സമ്മാനം: 2,000 രൂപ (നിരവധി ആളുകൾക്ക്)
എട്ടാം സമ്മാനം: 1,000 രൂപ (നിരവധി ആളുകൾക്ക്)
ഒമ്പതാം സമ്മാനം: 500 രൂപ (നിരവധി ആളുകൾക്ക്)
പത്താം സമ്മാനം: 400 രൂപ (നിരവധി ആളുകൾക്ക്)
Also Read: Christmas New Year Bumper 2025: തകൃതിയായി വിൽപ്പന, സൂക്ഷിക്കേണ്ടത് ഓൺലൈൻ തട്ടിപ്പുകളെ!
ഫെബ്രുവരി 5 ഉച്ചയ്ക്ക് 2 മണി മുതലാണ് ബമ്പർ ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ ഗോർക്കി ഭവനിലാണ് ഭാഗ്യശാലികൾക്കായുള്ള നറുക്കെടുപ്പ്.
നിങ്ങൾക്ക് ഉച്ചയ്ക്ക് 2 മണിയ്ക്ക് ശേഷം ഫലം ഡിജിറ്റ് മലയാളത്തിലൂടെ അറിയാനാകും. കൂടാതെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ലൈവായി നറുക്കെടുപ്പ് കാണാവുന്നതാണ്.