Latest in OTT: Reels അടക്കിവാണ വിക്കി കൗശൽ Bollywood Movie ഒടിടിയിലെത്തി, 11 മാസങ്ങൾക്ക് ശേഷം…

Updated on 20-May-2024
HIGHLIGHTS

വിക്കി കൌശലിന്റെ Bollywood Movie ഒടിടിയിൽ കാണാം

രണ്ട് ദിവസങ്ങൾക്ക് മുമ്പ് Zara Hatke Zara Bachke ഒടിടിയിലെത്തി

ബോക്സ് ഓഫീസിൽ 85 കോടിയിലധികം കളക്ഷൻ ഹിന്ദി ചിത്രം കരസ്ഥമാക്കി

അടുത്തിടെ Bollywood Movie വലിയ പ്രതീക്ഷയൊന്നും തരുന്നില്ല. എന്നാൽ 2023-ൽ റിലീസായ ചിത്രമാണ് Zara Hatke Zara Bachke. വിക്കി കൗശലും സാറാ അലി ഖാനുമായിരുന്നു പ്രധാന താരങ്ങൾ. കഴിഞ്ഞ വർഷം ജൂൺ മാസം ഹിന്ദി ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തി. ചിത്രത്തിലെ ”തേരേ വാസ്തേ ഫലക് സേ” എന്ന ഗാനം തരംഗമായിരുന്നു. പ്രത്യേകിച്ചും ഭാഷാഭേദമന്യേ റീൽസുകാർ ഇതിനെ ആഘോഷിച്ചു.

Bollywood Movie ഒടിടിയിൽ

ഇപ്പോഴിതാ തിയേറ്ററിലിറങ്ങി ഒരു വർഷം പൂർത്തിയാവുകയാണ്. ഈ സമയത്താണ് സിനിമ ഒടിടിയിൽ സംപ്രേഷണം ആരംഭിച്ചത്. രണ്ട് ദിവസങ്ങൾക്ക് മുമ്പ് സാരാ ഹട്‌കെ സാരാ ബച്ച്‌കെ ഒടിടിയിലെത്തി. ഇപ്പോൾ ഈ Bollywood Movie ഒടിടിയിൽ സംപ്രേഷണം തുടങ്ങിയിരിക്കുന്നു.

2023-ൽ റീൽസ് അടക്കിവാണ വിക്കി കൗശൽ Bollywood Movie ഒടിടിയിൽ

ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി ചിത്രം തുടരുന്നു. 85 കോടിയിലധികം കളക്ഷൻ ഹിന്ദി ചിത്രം കരസ്ഥമാക്കി. റീൽസിലൂടെ സിനിമയിടെ ഗാനവും ട്രെൻഡിങ്ങിലായതും വിജയത്തിന് കാരണമായി.

വിക്കി കൗശലിന്റെ Bollywood Movie

ലൂക്കാ ചുപ്പി, മിമി തുടങ്ങിയ ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയ ബോളിവുഡ് ഹിറ്റുകളാണ്. ഈ ചിത്രങ്ങളുടെ സംവിധായകൻ ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തത്. ദിനേശ് വിജനും ജ്യോതി ദേശ്പാണ്ഡെയും ചേർന്നാണ് നിർമാണം. ഇനാമുൽഹഖ്, സുസ്മിത മുഖർജി, നീരജ് സൂദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

റൊമാന്റിക് കോമഡി ചിത്രമായാണ് ലക്ഷ്മൺ സിനിമ ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിലെ ഇൻഡോർ നിവാസികളായ ദമ്പതികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തമായി ഒരു വീടിന് വേണ്ടി പരിശ്രമിക്കുന്ന ദമ്പതികളും പിന്നീടുള്ള സംഭവവികാസവുമാണ് കഥ. ഇതിനായി സർക്കാർ പദ്ധതിയെ ആശ്രയിക്കുകയും പിന്നീട് വിവാഹമോചനത്തിൽ എത്തിച്ചേരുന്നതുമാണ് പ്രമേയം. ചിരിക്കാനും ഒപ്പം ചില വീട്ടുകാര്യങ്ങളും സമന്വയിപ്പിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

READ MORE: സന്ദേശം, ഗോഡ്ഫാദർ മുതൽ തണ്ണീർമത്തൻ ദിനങ്ങൾ വരെ… JioCinema Free സർവ്വീസ്, High ക്വാളിറ്റിയിൽ

ഒടിടിയിൽ എവിടെ കാണാം?

സാരാ ഹട്‌കെ സാരാ ബച്ച്‌കെ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ഇപ്പോൾ ജിയോ സിനിമയിൽ ചിത്രം സംപ്രേഷണം ചെയ്യുന്നു. ഹിന്ദിയിൽ മാത്രമല്ല, മറ്റ് ഇന്ത്യൻ ഭാഷകളിലും സ്ട്രീമിങ് ആരംഭിച്ചു. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഭോജ്പുരി, ബംഗ്ലാ ഭാഷകളിലും കാണാം. കൂടാതെ ചിത്രത്തിന് ഇംഗ്ലീഷ് സബ്‌ടൈറ്റിലും ലഭ്യമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :