Tovino Thomas Latest Movie: ബോക്സ് ഓഫീസ് ഹിറ്റ് ഇപ്പോൾ ഒടിടിയിലും, ത്രില്ലർ ചിത്രം ഈ വാരം കൊണ്ടുപോയോ?

Updated on 31-Jan-2025
HIGHLIGHTS

2025-ൽ റിലീസിനെത്തിയ ആദ്യ മലയാളചിത്രമാണ് Identity

ഇപ്പോഴിതാ സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തി

ടൊവിനോയ്ക്കൊപ്പം തൃഷയും വിനയ് റോയിയുമാണ് മറ്റ് പ്രധാന താരങ്ങൾ

Tovino Thomas നായകനായ ഐഡന്റിറ്റി ഒടിടി റിലീസ് ചെയ്തു. 2025-ൽ റിലീസിനെത്തിയ ആദ്യ മലയാളചിത്രമാണ് Identity. ടൊവിനോയ്ക്കൊപ്പം തൃഷയും വിനയ് റോയിയുമാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ റിലീസിന് ഒരു മാസം തികയുമ്പോഴേക്കും Identity OTT Release-നെത്തി.

Tovino Thomas ഐഡന്റിറ്റി എത്തി

ബോളിവുഡ് താരം മന്ദിര ബേദിയും ഐഡന്റിറ്റിയിൽ നിർണായക വേഷം ചെയ്യുന്നുണ്ട്. 2025-ലെ ആദ്യ ചിത്രം മാത്രമല്ല ഈ വർഷത്തെ ആദ്യത്തെ 50 കോടി ചിത്രവും ഐഡന്റിറ്റിയാണ്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ പ്രദർശനത്തിന് എത്തി.

Tovino Thomas Latest Movie: ഒടിടി അപ്ഡേറ്റ്

ഐഡന്റിറ്റി ജനുവരി 31 മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. സീ 5 വിലൂടെയാണ് മലയാളം ത്രില്ലർ ചിത്രം ഒടിടി റിലീസിന് എത്തിയത്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും ഐഡന്റിറ്റി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി. ഇതേ വിജയം സിനിമ ഒടിടിയിലും ആവർത്തിക്കുമെന്നാണ് സൂചന. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ ഭാഷകളിലും സിനിമ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്.

ഹിറ്റായ Identity

രാഗം മൂവിസിന്റെയും, കോൺഫിഡന്റ് ഗ്രൂപ്പിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാജു മല്യത്തും ഡോ. റോയി സി ജെയും ചേർന്നാണ് നിർമാണം നിർവഹിച്ചത്. അഖിൽ പോളും അനസ് ഖാനും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയ്ക്ക് ശേഷം വരുന്ന ടൊവിനോയുടെ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണിത്.

Also Read: ഇവിടെ ആണുങ്ങൾ ആരുമില്ലേ..! മലയാളത്തിന്റെ ലേഡി ആക്ഷൻ ക്വീനും ആ സ്വാഗും!

അജു വർഗീസ്, ഷമ്മി തിലകൻ, അർച്ചന കവി, അർജുൻ രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഒരിടവേളയ്ക്ക് ശേഷം അർച്ചന കവി സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ചമൻ ചാക്കോ എഡിറ്റിങ്ങും, അഖിൽ ജോർജ് ഛായാഗ്രഹണവും നിർവഹിച്ചു. എം ആർ രാജാകൃഷ്ണൻ ആണ് സൗണ്ട് മിക്സിങ്.

Identity OTT Release

Zee5 സബ്സ്ക്രിപ്ഷൻ

സീ5 സബ്സ്ക്രിപ്ഷനെടുത്താൽ ഒട്ടനവധി പുത്തൻ റിലീസുകൾ ആസ്വദിക്കാം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലായി നിരവധി റിലീസുകൾ സീ5ലുണ്ട്. ജിയോടിവി സബ്സ്ക്രിപ്ഷനിലൂടെയും സീ5 ആസ്വദിക്കാം.

സീ5-ന്റെ സബ്സ്ക്രിപ്ഷന് വെറും 199 രൂപ മാത്രമാണ് വില. സീ5 ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് സബ്സ്ക്രിപ്ഷൻ എടുക്കാനാകും.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :