Ajayante Randam Moshanam: ടൊവിനോ തോമസ് 3D ചിത്രം ഒടിടിയിലേക്ക്, ദിവസങ്ങൾക്കുള്ളിൽ…

Updated on 02-Nov-2024
HIGHLIGHTS

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം Ajayante Randam Moshanam ഒടിടി റിലീസ് പുറത്തുവിട്ടു

ടൊവിനോ തോമസ് നായകനായ 3D ചിത്രം ഓണം റിലീസിനാണ് തിയേറ്ററുകളിലെത്തിയത്

ടൊവിനോ തോമസ് ചിത്രത്തിൽ മൂന്ന് വേഷങ്ങളാണ് അവതരിപ്പിച്ചത്

ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം Ajayante Randam Moshanam (ARM) ഒടിടിയിലേക്ക്. ചിത്രത്തിന്റെ OTT Release തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു. ടൊവിനോ തോമസ് നായകനായ 3D ചിത്രം ഓണം റിലീസിനാണ് തിയേറ്ററുകളിലെത്തിയത്. 50 ദിവസം ബിഗ് സ്ക്രീനിൽ സിനിമ വിജയകരമായി ഓടി. മലയാളത്തിന് പുറമെ തമിഴ് ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും ARM മികച്ച പ്രതികരണം നേടിയിരുന്നു.

Ajayante Randam Moshanam OTT അപ്ഡേറ്റ്

ടൊവിനോ തോമസ് ചിത്രത്തിൽ മൂന്ന് വേഷങ്ങളാണ് അവതരിപ്പിച്ചത്. സുരഭി ലക്ഷ്മി, കൃതി ഷെട്ടി, രജിഷ വിജയൻ എന്നിവരാണ് പ്രധാന താരങ്ങൾ. ബേസില്‍ ജോസഫ്, രോഹിണി, അജു വര്‍ഗീസ്, രാജേന്ദ്രൻ, മധുപാല്‍ എന്നിവരും ചിത്രത്തിലുണ്ട്.

സിനിമയിൽ വൈക്കം വിജയലക്ഷ്മി പാടിയ ഗാനത്തിന്റെ ട്രൻഡ് ഇപ്പോഴും അവസാനിച്ചിട്ടില്ല. തിയേറ്ററുകളിൽ കാണാനാവാത്തവർക്കും, സിനിമ വീണ്ടും കാണാനാഗ്രഹിക്കുന്നവർക്കും ഇനി ഒടിടിയിലേക്ക് വരാം.

ARM ഒടിടിയിൽ എന്ന്?

നടൻ ടൊവിനോ തോമസ് എആർഎം ഒടിടി റിലീസ് തീയതി പുറത്തുവിട്ടു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് മലയാള ചിത്രം സ്ട്രീമിങ് നടത്തുന്നത്. നവംബർ എട്ടിന് സിനിമ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. ജിതിൻ ലാൽ സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സുജിത്ത് നമ്പ്യാരാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫനും ഡോക്ടർ സക്കറിയ തോമസുമാണ്. മാജിക് ഫ്രെയിംയ്സിന്റെയും യുജിഎം മോഷൻ പിക്‌ചേഴ്‌സിന്റെയും ബാനറിൽലാണ് സിനിമ നിർമിച്ചത്. 30 കോടിയാണ് സിനിമയുടെ നിർമാണത്തിന് ചെലവഴിച്ചത്. മിന്നൽ മുരളിയ്ക്ക് ശേഷം നിർമിച്ച ഏറ്റവും ചെലവേറിയ സിനിമയെന്ന് പറയാം.

ടൊവിനോയുടെയും സുരഭിയുടെയും ജോഡി സിനിമാപ്രേക്ഷകർ ഏറ്റെടുത്തു. സിനിമയുടെ കഥയും അവതരണരീതിയും പ്രശംസ നേടുകയും ചെയ്തു. ജോമോൻ ടി. ജോൺ ആണ് ആക്ഷൻ ഡ്രാമയ്ക്കായി ഫ്രെയിമുകൾ ഒരുക്കിയത്. ധിബു നിനാൻ തോമസ് ആണ് എആർഎമ്മിന്റെ സംഗീതജ്ഞൻ. സിനിമയിൽ മോഹൻലാലിന്റെ ശബ്ദ സാന്നിധ്യവുമുണ്ട്.

Read More: Trending Trolls: ദിസ് ഈസ് മൈ എന്റർടെയിൻമെന്റ്! ലഡ്ഡുവിന് തെണ്ടിച്ച Google Pay-യ്ക്ക് മലയാളികളുടെ ട്രോളോട് ട്രോൾ

ARM സിനിമയ്ക്കൊപ്പം എത്തിയ മറ്റൊരു ഓണച്ചിത്രമാണ് കിഷ്കിന്ധാകാണ്ഡം. ആസിഫ് അലി നായകനായ സിനിമയും ഈ മാസം തന്നെ ഒടിടിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :