Surprise OTT Release: ആന്റണി പെപ്പെ ചിത്രം Kondal ഒടിടിയിലെത്തി, എവിടെ കാണാം?

Updated on 13-Oct-2024
HIGHLIGHTS

ആന്റണി വർഗീസ് പെപ്പെ നായകനായ Kondal OTT Release ചെയ്തു

കന്നഡ സംവിധായകനും നടനുമായ രാജ് ബി ഷെട്ടി വീണ്ടും മലയാളത്തിൽ അഭിനയിച്ച ചിത്രമാണിത്

ഓണച്ചിത്രം ഇത്ര പെട്ടെന്ന് ഒടിടി റിലീസീന് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല

Kondal OTT Release: ഇത്തവണ ഓണത്തിന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് കൊണ്ടൽ (Kondal). ആന്റണി വർഗീസ് പെപ്പെ നായകനായ ത്രില്ലർ ചിത്രമാണിത്. ടർബോ സിനിമയ്ക്ക് ശേഷം രാജ് ബി ഷെട്ടി വീണ്ടും മലയാളത്തിൽ അഭിനയിച്ച ചിത്രവുമിതാണ്.

Kondal OTT Release

സിനിമ അപ്രതീക്ഷിതമായി ഒടിടിയിലെത്തി. അജിത് മാമ്പള്ളിയാണ് കൊണ്ടൽ എന്ന സിനിമ സംവിധാനം ചെയ്തത്. ഓണച്ചിത്രം ഇത്ര പെട്ടെന്ന് ഒടിടി റിലീസീന് എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കടല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കൊണ്ടൽ എന്ന ചിത്രത്തിന്റെ കഥ. കടലിൽ ഒരുക്കിയിരിക്കുന്ന ആക്ഷൻ ത്രില്ലർ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലെറ്റ്.

അതും മലയാളത്തിൽ ഇന്നു വരെ കാണാത്ത കടൽ സംഘട്ടന രംഗങ്ങളാണ് ഇതിലുള്ളത്. പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അണ്ടർ വാട്ടർ സീനുകളുമുണ്ട്. ഒപ്പം വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് അജിത് മാമ്പള്ളി സിനിമ നിർമിച്ചത്.

Kondal OTT റിലീസിനെത്തി

ഇപ്പോഴിതാ കൊണ്ടൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. വീക്കെൻഡ് റിലീസായി സിനിമ ഒക്ടോബർ 13 മുതൽ സംപ്രേഷണം തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് സിനിമ ഒടിടി റിലീസ് ചെയ്തത്. ഇപ്പോൾ നിങ്ങൾക്ക് ആക്ഷൻ ത്രില്ലർ ചിത്രം ഓൺലൈനിൽ ആസ്വദിക്കാം.

കൊണ്ടലിൽ ഡാൻസിങ് റോസും

സാർപാട്ടൈ പരമ്പരൈ ചിത്രത്തിലെ ഡാൻസിങ് റോസിനെ ആരും മറക്കില്ല. ഡാൻസിങ് റോസായി ജനപ്രീതി നേടിയ ഷബീർ കല്ലറക്കൽ കൊണ്ടലിലുണ്ട്. ഗൌതമി നായർ, നടി ഉഷ, നന്ദു, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമയിൽ അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, രാഹുല്‍ രാജഗോപാല്‍ എന്നിവരും അണിനിരക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് സിനിമ നിർമിച്ചത്. മിന്നൽ മുരളി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമയുടെ നിർമാതാവാണ് ഇവർ. ഈ ചിത്രത്തിൽ നടി ഉഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊണ്ടലിന് സംഗീതം പകർന്നത് സാം സി.എസ് ആണ്.

ONAM Release ചിത്രങ്ങൾ

കൊണ്ടലിനൊപ്പം ടൊവിനോയുടെ ARM എന്ന 3D ചിത്രവും തിയേറ്ററിലെത്തിയിരുന്നു. ആസിഫ് അലി, വിജയരാഘവൻ എന്നിവർ കേന്ദ്ര കഥാപാത്രമായ കിഷ്കിന്ദാകാണ്ഡമാണ് മറ്റൊന്ന്. ഇവയിൽ കിഷ്കിന്ധാ കാണ്ഡം ഒടിടിയിൽ റെക്കോഡ് തുകയ്ക്ക് വിറ്റുപോയി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ബോക്സ് ഓഫീസ് ഹിറ്റ് മലയാളചിത്രം വാങ്ങിയത്. എന്നാലും കിഷ്കിന്ധാകാണ്ഡം റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല.

Read More: Also Read: Kishkindha Kaandam OTT: റെക്കോഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കി, ONAM ബോക്സ് ഓഫീസ് ഹിറ്റ് എവിടെ കാണം?

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :