Sookshmadarshini OTT: ബേസിൽ- നസ്രിയ ചിത്രം ഒടിടി റിലീസ് അപ്ഡേറ്റ് എത്തിയോ?

Updated on 24-Dec-2024
HIGHLIGHTS

പ്രതീക്ഷകൾക്കുമപ്പുറം തിയേറ്ററുകളിൽ പ്രശംസ നേടിയെടുത്ത ചിത്രമാണ് സൂക്ഷ്മദർശിനി

ബേസിൽ ജോസഫും, നസ്രിയ നസീമും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണിത്

എം.സി ജിതിൻ സംവിധാനം ചെയ്ത ഒരു ഹിച്കോക്ക് ലെവൽ ത്രില്ലർ ചിത്രം

Pushpa 2-ന്റെ ഗ്രാൻഡ് റിലീസിൽ പോലും തകരാത്ത Sookshmadarshini OTT റിലീസ് എപ്പോഴാണെന്നോ? മലയാളത്തിന്റെ ജനപ്രിയ താരമായി വളരുന്ന ബേസിൽ ജോസഫും, പ്രിയനടി നസ്രിയ നസീമും മുഖ്യകഥാപാത്രങ്ങളായ ചിത്രമാണിത്.

Sookshmadarshini OTT റിലീസ്

ഇരുവരും ബിഗ് സ്ക്രീനിൽ ഒന്നിക്കുമ്പോൾ പലരും ഒരു കോമഡി ചിത്രമായിരിക്കും പ്രതീക്ഷിക്കുന്നത്. എന്നാൽ പ്രതീക്ഷകൾക്കുമപ്പുറം തിയേറ്ററുകളിൽ പ്രശംസ നേടിയെടുത്ത ചിത്രമാണ് സൂക്ഷ്മദർശിനി. സിനിമ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നു. എന്നാൽ Sookshmadarshini OTT Update വിവരങ്ങളും പുറത്തുവരുന്നുണ്ട്.

എം സി ജിതിൻ സംവിധാനം ചെയ്ത ഒരു ഹിച്കോക്ക് ലെവൽ ത്രില്ലർ ചിത്രമാണിത്. സിനിമ എപ്പോൾ, എവിടെ ഒടിടിയിൽ കാണാമെന്ന് അറിയാം.

Sookshmadarshini OTT

Sookshmadarshini OTT-യിൽ എവിടെ?

ബ്ലാക്ക് കോമഡി മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപെട്ട ബോക്‌സ് ഓഫീസ് സൂപ്പർഹിറ്റ് ചിത്രമാണ് സൂക്ഷ്മദർശിനി. സിനിമ OTT റിലീസിനും തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ത്രില്ലർ ചിത്രത്തിന്റെ OTT അവകാശം Zee5 സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.

സമീപകാല അപ്‌ഡേറ്റുകൾ പറയുന്നത് ഇനി ആഴ്ചകൾക്കുള്ളിൽ സിനിമ ഒടിടിയിൽ എത്തുമെന്നാണ്. 2025 ജനുവരി ആദ്യത്തോടെ OTT റിലീസിന് ഒരുങ്ങുന്നുവെന്നാണ് സൂചന. ഇക്കാര്യം എന്നാൽ സംവിധായകനോ മറ്റ് അണിയറപ്രവർത്തകരോ നിർമാതാക്കളോ വ്യക്തമാക്കിയിട്ടില്ല.

ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Zee5 വമ്പൻ തുകയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്നാണ് അറിയാൻ കഴിയുന്നത്. എന്തായാലും കിഷ്കിന്ധാകാണ്ഡവും ARM സിനിമയും ഏറ്റെടുത്ത മറുനാടൻ ഭാഷക്കാരും സൂക്ഷ്മദർശിനിയെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

നസ്രിയ- Basil Joseph ത്രില്ലർ

പ്രിയദര്‍ശിനിയും അയൽവാസിയായ മാനുവലുമായാണ് ഇരുവരും വേഷമിടുന്നത്. ദീപക് പറമ്പോല്‍, അഖില ഭാർഗവൻ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ദീപക് പറമ്പോലും നസ്രിയയുമാണ് ചിത്രത്തിൽ ജോഡിയാകുന്നത്. നവംബർ 22-നാണ് സിനിമ തിയേറ്ററുകളിൽ എത്തിയത്. ഇതിനിടയിൽ പുഷ്പ 2 പാൻ ഇന്ത്യ തലത്തിൽ റിലീസ് ചെയ്തപ്പോഴും സൂക്ഷ്മദർശിനിയുടെ തേരോട്ടം തുടർന്നു.

Also Read: തിയേറ്റിൽ ക്രിസ്മസ് റിലീസായി MARCO, ഈ ആഴ്ചയിൽ New OTT Release ചിത്രങ്ങളോ? I Am കാതലൻ തുടങ്ങി വമ്പൻ ചിത്രങ്ങൾ

അതുൽ രാമചന്ദ്രനും ലിബിൻ ടിബിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് ഗാനങ്ങളും ഒറിജിനൽ സ്‌കോറും ചിട്ടപ്പെടുത്തിയിട്ടുള്ളത്. ശരൺ വേലായുധൻ സിനിമയുടെ ക്യാമറയും, ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :