Sookshmadarshini OTT Soon: ത്രില്ലടിപ്പിക്കാൻ നസ്രിയ- ബേസിൽ ചിത്രം സൂക്ഷ്മദർശിനി, മണിക്കൂറുകൾക്കകം! Latest Release

Updated on 10-Jan-2025
HIGHLIGHTS

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ത്രില്ലർ സിനിമയാണ് സൂക്ഷ്മദർശിനി

സസ്പെൻസും മിസ്റ്ററിയും ഇഷ്ടപ്പെടുന്നവർക്ക്, നന്നായി പാകപ്പെടുത്തിയ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണിത്

ഇപ്പോഴിതാ Sookshmadarshini OTT അപ്ഡേറ്റ് ഔദ്യോഗികമായി എത്തിയിരിക്കുന്നു

Sookshmadarshini OTT: അങ്ങനെ പ്രേക്ഷകർ കാത്തിരുന്ന വമ്പൻ ചിത്രം ഒടിടിയിലേക്ക് ഇതാ വരുന്നു. സിനിമയുടെ ഒടിടി റിലീസ് ഇത്ര വേഗമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല.

നസ്രിയ നസീമും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ത്രില്ലർ ചിത്രമാണിത്. ഇപ്പോഴിതാ Sookshmadarshini OTT അപ്ഡേറ്റ് ഔദ്യോഗികമായി എത്തിയിരിക്കുന്നു.

Sookshmadarshini OTT: അപ്ഡേറ്റ്

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ ത്രില്ലർ സിനിമയാണ് സൂക്ഷ്മദർശിനി. മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് സിനിമയിൽ അണിനിരന്നിട്ടുള്ളത്. സസ്പെൻസും മിസ്റ്ററിയും ഇഷ്ടപ്പെടുന്നവർക്ക്, നന്നായി പാകപ്പെടുത്തിയ ബ്ലാക്ക് കോമഡി ത്രില്ലർ ചിത്രമാണിത്. എം സി ജിതിൻ ആണ് സൂക്ഷ്മദർശിനി സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ്മസ് റിലീസായി സിനിമ ഒടിടിയിൽ എത്തുമെന്ന് ചില സൂചനകളുണ്ടായിരുന്നു. എന്നാൽ പുതുവർഷം പിന്നിട്ട് ഒരാഴ്ച കഴിയുമ്പോൾ Sookshmadarshini സ്ട്രീമിങ്ങിന് എത്തുകയാണ്.

Sookshmadarshini ഒടിടി റിലീസ് എവിടെ? എപ്പോൾ?

തിയേറ്ററിലെ മിന്നുന്ന വിജയത്തിന് ശേഷം സൂക്ഷ്മദർശിനി ഒടിടിയിലേക്ക് വരികയാണ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സിനിമ ഡിജിറ്റൽ സ്ട്രീം നടത്തുക. ചിത്രത്തിന്റെ ഒടിടി റിലീസ് അറിയിപ്പും ഹോട്ട്സ്റ്റാർ ഔദ്യോഗികമായി പങ്കുവച്ചു. ജനുവരി 11 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. അതായത്, ഇന്ന് അർധരാത്രി മുതൽ സൂക്ഷ്മദർശിനി ഒടിടിയിൽ ആസ്വദിക്കാം.

സൂക്ഷ്മദർശിനി

തിയേറ്ററിൽ കണ്ടിട്ടും ഇനിയും കാണാൻ ആഗ്രഹമുള്ളവർക്കും, ബിഗ് സ്ക്രീൻ റിലീസ് മിസ്സായവർക്കും ഇനി ഒടിടിയിൽ ചിത്രം കാണാം.

ഉദ്വേഗജനകമായ സൂക്ഷ്മദർശിനി

ചിത്രത്തിൽ ബേസിലും നസ്രിയയും അയൽക്കാരായാണ് എത്തുന്നത്. മൈക്രോ ബയോളജി ബിരുദധാരിയായ പ്രിയദർശിനിയായാണ് നസ്രിയ എത്തുന്നത്. പ്രിയദർശിനിയുടെ നോട്ടപ്പുള്ളിയായ അയൽക്കാരനാകുന്നത് ബേസിലാണ്. ദീപക് പറമ്പോൽ, അഖില ഭാർഗവൻ, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, പൂജ മോഹൻരാജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഹാപ്പി ഹവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്റെയും എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് സിനിമ നിർമിച്ചത്. സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവരാണ് നിർമാതാക്കൾ. ലിബിനും അതുലും ചേർന്ന് സൂക്ഷ്മദർശിനിയുടെ രചന നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയത് ശരൺ വേലായുധൻ ആണ്. ചമൻ ചാക്കോ എഡിറ്റിങ്ങും, ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിച്ചിരിക്കുന്നു.

പുഷ്പ 2 ഓളത്തിൽ പോലും കോട്ടം തട്ടാതെ തിയേറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച ചിത്രമാണിത്. ഇനി സിനിമ ഒടിടിയിലൂടെ പല ഭാഷകളിലായി ആസ്വദിക്കാം. മലയാളത്തിലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ കാണാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :