tourist family ott streaming
Tourist Family OTT: സിമ്രൻ- ശശികുമാർ ജോഡിയായ ഫാമിലി ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. തിയേറ്ററിൽ ഹിറ്റൊരുക്കിയ ഫാമിലി എന്റർടെയ്നർ ഇപ്പോൾ ഒടിടിയിലും എത്തി. ആഗോളതലത്തിൽ 75 കോടി കളക്ഷൻ നേടിയ തമിഴ് ചിത്രം മണിക്കൂറുകൾക്കകം സ്ട്രീമിങ് ആരംഭിക്കുകയാണ്. തമിഴകത്തെ പോലെ മലയാളി സിനിമാപ്രേക്ഷകരും കാത്തിരുന്ന സിനിമയാണിത്. ഇനി ചിത്രം ഒടിടിയിൽ ആസ്വദിക്കാം.
ശശികുമാർ, സിമ്രാൻ എന്നിവർക്കൊപ്പം ആവേശം ഫെയിം മിഥുൻ ജയ് ശങ്കറും മുഖ്യവേഷം ചെയ്യുന്നുണ്ട്. യോഗി ബാബു, എംഎസ് ഭാസ്‌കർ, രമേശ് തിലക്, കമലേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത ചിത്രം ഒടുവിൽ ഒടിടി റിലീസിനെത്തി. ചിത്രം ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിങ് നടത്തുന്നത്.
തമിഴ് ചിത്രം Tourist Family ഇനി മണിക്കൂറുകൾക്കകം സ്ട്രീമിങ് നടത്തുന്നു. സിനിമ ജൂൺ 2 മുതൽ സ്ട്രീമിങ് ആരംഭിച്ചു. ഞായറാഴ്ച കഴിഞ്ഞ് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. സംവിധായകൻ രാജമൗലി അടക്കം പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി.
മെയ് 28 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചത്. എന്നാൽ തിയേറ്ററുകളിൽ സിനിമ പ്രദർശനം തുടരുന്ന സാഹചര്യത്തിൽ വീണ്ടും ഒടിടി റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. മെയ് ഒന്നിനായിരുന്നു ടൂറിസ്റ്റ് ഫാമിലി തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
വിലക്കയറ്റത്തിന് പിന്നാലെ ശ്രീലങ്കയിൽ നിന്നും രാമേശ്വരത്ത് എത്തിയ ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം വിവരിക്കുന്നത്. ഷോൺ റോൾഡൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നു. അരവിന്ദ് വിശ്വനാഥനാണ് ഛായാഗ്രഹണം നിർവഹിച്ചു. ഭരത് വിക്രമനാണ് ടൂറിസ്റ്റ് ഫാമിലിയുടെ എഡിറ്റർ.
എഡിറ്റിംഗ് ഭരത് വിക്രമനും നിർവഹിച്ചിരിക്കുന്നു. മില്യൺ ഡോളർ സ്റ്റുഡിയോയും എംആർപി എന്റർടൈൻമെൻസും ചേർന്നാണ് സിനിമ നിർമിച്ചത്. ഹ്യൂമറും, ഇമോഷന്‍സും, ഡ്രാമയും ചേർത്തൊരുക്കിയ ഫാമിലി എന്റർടെയിനറാണ് ചിത്രം.
മോഹന്‍ലാലിന്‍റെ 360-ാം ചിത്രം തുടരും ഒടിടിയിൽ പ്രദർശനം നടത്തുന്നുണ്ട്. ഏപ്രിൽ 25 മുതൽ മലയാളചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. ജിയോഹോട്ട്സ്റ്റാറിലാണ് തുടരും പ്രദർശനം നടത്തുന്നത്. കന്നഡ, തെലുഗു, തമിഴ്, ഹിന്ദി ഭാഷകളിലും സിനിമയുടെ സ്ട്രീമിങ്ങുണ്ട്.