റോഷൻ ആൻഡ്രൂസിന്റെ Shahid Kapoor ചിത്രം, മുംബൈ പൊലീസ് Hindi Remake ഒടിടിയിലേക്ക്!

Updated on 20-Feb-2025
HIGHLIGHTS

റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ ചെയ്ത ആദ്യ ചിത്രമാണ് Deva

മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ Mumbai Police ഹിന്ദി റീമേക്കാണ് ദേവ

ഹിന്ദി പതിപ്പിൽ പൂജ ഹെഗ്ഡെയാണ് ഷാഹിദ് കപൂറിനൊപ്പമുള്ള മറ്റൊരു പ്രധാന താരം

റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ ചെയ്ത ആദ്യ ചിത്രമാണ് Deva. Shahid Kapoor നായകനായ ഹിന്ദി ത്രില്ലർ ചിത്രം തിയേറ്ററുകളിൽ ഭേദപ്പെട്ട പ്രതികരണം നേടി. റോഷൻ ആൻഡ്രൂസിന്റെ തന്നെ Mumbai Police എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ദേവ. മലയാളത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ലിസ്റ്റെടുത്താൽ അതിൽ മുൻപന്തിയിൽ മുംബൈ പൊലീസുമുണ്ടാകും.

Shahid Kapoor നായകനായ ദേവ

തന്റെ ഉറ്റ സുഹൃത്ത് കൂടിയായ പൊലീസുകാരന്റെ മരണം അന്വേഷിക്കുന്ന എസിപി ആന്റണി മോസസിന്റെ വേഷമായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചത്. ഈ കഥാപാത്രമാണ് ഹിന്ദിയിൽ ഷാഹിദ് കപൂറിന്റേത്. റഹ്മാൻ, ജയസൂര്യ എന്നിവരാണ് മറ്റ് രണ്ട് പ്രധാന താരങ്ങൾ. അപർണ ദാസ്, റിയാസ് ഖാൻ, നിഷാൽ പിള്ള തുടങ്ങിയവരും മുംബൈ പൊലീസിൽ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഹിന്ദി പതിപ്പിൽ പൂജ ഹെഗ്ഡെയാണ് ഷാഹിദ് കപൂറിനൊപ്പമുള്ള മറ്റൊരു പ്രധാന താരം. പ്രവേശൻ റാണ, കുബ്ര സെയ്ത്, ഗിരീഷ് കുൽക്കർണി, അദിതി സന്ധ്യ ശർമ്മ എന്നിവരും ദേവയിലുണ്ട്.

ഷാഹിദ്- റോഷൻ ആൻഡ്രൂസ്

Deva OTT: എപ്പോൾ, എവിടെ കാണാം?

റോഷൻ ആൻഡ്രൂസ് തന്റെ തന്നെ ഹിറ്റ് ചിത്രമാണ് ബോളിവുഡിലെ അരങ്ങേറ്റത്തിന് ഉപയോഗിച്ചത്. സിനിമയുടെ ശക്തമായ കഥയും ട്വിസ്റ്റുമാണ് ദേവയ്ക്കും വിജയം നൽകിയത്. 55.89 കോടി രൂപയുടെ കളക്ഷൻ ആഗോളതലത്തിൽ നിന്ന് ഹിന്ദി ചിത്രം സമ്പാദിച്ചു. ജനുവരി 31-നായിരുന്നു ദേവ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.

ഇനി സിനിമയുടെ ഒടിടി റിലീസിനുള്ള സമയമായി. സിനിമ ഉടൻ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാൽ ഒടിടി റിലീസിനെ കുറിച്ചുള്ള അപ്ഡേറ്റ് നെറ്റ്ഫ്ലിക്സ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും തിയേറ്റർ റിലീസ് കഴിഞ്ഞ് 2 മാസമാകുന്നതിനാൽ ദേവയെ ഉടൻ ഡിജിറ്റൽ റിലീസിന് പ്രതീക്ഷിക്കാം.

തിയേറ്റർ റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷം സിനിമ ഒടിടി റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഷാഹിദ് കപൂറിന്റെ ആന്റണി മോസസിനായി ഇനി കാത്തിരിക്കാം.

Also Read: Rekhachithram OTT Release: ദുരൂഹതയുടെ ചുരുളഴിക്കാൻ ഒടിടിയിലേക്ക്, ഫെബ്രുവരിയിൽ ഓൺലൈനിൽ കാണാമോ?

ഒപ്പം പതിവ് പോലെ ഒറിജിനലാണോ ദേവയാണോ മികച്ചതെന്ന് ഒടിടി റിലീസിന് ശേഷം വ്യക്തമാകും. പൃഥ്വിരാജ് സുകുമാരൻ നായകനായി 2013-ലാണ് മുംബൈ പോലീസ് പുറത്തിറങ്ങിയത്. യഥാർത്ഥ സിനിമയിൽ നിന്ന് വ്യത്യസ്തമായി, ദേവയുടെ ക്ലൈമാക്‌സിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഹിന്ദി വേർഷനിൽ റോഷൻ ആൻഡ്രൂസ് പുതിയ ട്വിസ്റ്റ് പരീക്ഷിച്ചുവെന്നാണ് അറിയാൻ കഴിയുന്നത്. ഇത് പലർക്കും വലിയ സ്വീകാര്യമായിരുന്നില്ല എന്നും അഭിപ്രായമുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :