Pani OTT Release
മലയാള സിനിമയുടെ കീർത്തിയിലേക്ക് ഇതാ Pani ചിത്രവും കേറിയിരിക്കുന്നു. ജോജു ജോർജ്ജ് ആദ്യമായി സംവിധാന കുപ്പായമണിഞ്ഞ ചിത്രം കഴിഞ്ഞ വാരം ഒടിടിയിൽ എത്തി. Pani OTT Release-ന് പിന്നാലെ സിനിമ ഇന്ത്യയിലൊട്ടാകെ ട്രെൻഡാകുകയാണ്.
ജനുവരി 16-നാണ് പണി എന്ന റിവെഞ്ച് ത്രില്ലർ ചിത്രം ഒടിടി സ്ട്രീമിങ്ങിന് എത്തിയത്. സോണി ലിവിലൂടെയായിരുന്നു സിനി പ്രീമിയർ ചെയ്തത്. ഇപ്പോഴിതാ ഗിരിയുടെ പ്രതികാരം ഒടിടിയിൽ കൊടുങ്കാറ്റാകുകയാണ്.
രാജ്യത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒടിടി റിലീസുകളിലൊന്നായി സിനിമ മാറി. ഗൂഗിള്‍ ട്രെന്‍ഡ്സ് എന്‍റര്‍ടെയിന്‍മെന്‍റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം പണി പിടിച്ചു. ഇങ്ങനെ ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലെത്തിയിരിക്കുകയാണ് മലയാളം ത്രില്ലർ ചിത്രം.
തിയേറ്ററുകളിലും ഗംഭീര പ്രതികരണം നേടാൻ പണിയ്ക്ക് സാധിച്ചു. കഥയും ആവിഷ്കരണവും അഭിനേതാക്കളുടെ പ്രകടനവും സിനിമയെ ശ്രദ്ധേയമാക്കി. പ്രത്യേകിച്ച് സാഗർ സൂര്യ, ജുനൈസ്, അഭിനയ എന്നിവരുടെ പ്രകടനങ്ങൾ കൈയടി നേടി. പതിവ് പോലെ സ്ക്രീനിൽ ഗംഭീരമാക്കിയ കഴിവ്, പണിയിലൂടെ സംവിധാനത്തിലും ആരംഭിച്ചു.
മറ്റ് ഭാഷകളിൽ നിന്ന് വരെ പണിയ്ക്ക് ഒടിടിയില്‍ മികച്ച പ്രതികരണം ലഭിക്കുന്നു. ആക്ഷൻ പാക്ക്ഡ് ത്രില്ലർ ചിത്രത്തിന്റെ കഥയെയും പുറത്തുള്ള ഭാഷക്കാർ പ്രശംസിച്ചു. ഇപ്പോൾ ഇന്ത്യയിലെ സിനിമാവിഭാഗത്തിൽ ട്രെൻഡിങ്ങിലാണ് ചിത്രം. ഒന്നാമതായി ട്രെൻഡാകുന്നത് ഫ്ലാറ്റിൽ പരിക്കേറ്റ സെയ്ഫ് അലി ഖാനാണ്.
റിവഞ്ച് ടോണിൽ ഒരു മാസ് ത്രില്ലറാണ് ജോജു പ്രേക്ഷകർക്കായി ഒരുക്കിയത്. ചിത്രത്തിന്റെ തിരക്കഥയും കേന്ദ്ര കഥാപാത്രമായ ഗിരിയും ജോജുവിന്റെ കൈയിൽ ഭദ്രമായി. ഭാര്യയുടെ വേഷം ചെയ്ത അഭിനയയും സിനിമാപ്രേമികളെ ഞെട്ടിച്ചു.
യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലെങ്കിലും, അവ മറികടന്നുകൊണ്ടാണ് അഭിനയ ഭാര്യയുടെ വേഷം ഗംഭീരമാക്കിയത്. ബിഗ് ബോസ് താരങ്ങളായ സാഗറും ജുനൈസും തകർത്തുവെന്നാണ് പ്രേക്ഷക അഭിപ്രായം. സീമ, അഭയ ഹിരൺമയി, പ്രശാന്ത് അലക്സ് എന്നിവരും മികവുറ്റ പ്രകടനം കാഴ്ച വച്ചു.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചത്. ഇതിന്റെ നിർമാതാക്കൾ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരാണ്. വിഷ്ണു വിജയ്, സാം സി എസ്, സന്തോഷ് നാരായണൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്.
മനു ആൻറണി ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. പണിയ്ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വേണു ISC, ജിന്റോ ജോർജ് എന്നിവരാണ്.
സിനിമ ഇനിയും കണ്ടിട്ടില്ലാത്തവർക്ക് സോണിലിവിൽ കാണാം. ജയ് മഹേന്ദ്രൻ എന്ന സീരീസും Bougainvillea സിനിമയും ഇതേ പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Also Read: ഇവിടെ ആണുങ്ങൾ ആരുമില്ലേ..! മലയാളത്തിന്റെ ലേഡി ആക്ഷൻ ക്വീനും ആ സ്വാഗും!