Rekhachithram OTT release
Rekhachithram OTT release: മലയാള സിനിമാ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് രേഖാചിത്രം. ആസിഫ് അലി നായകനായെത്തിയ ചിത്രത്തിൽ അനശ്വര രാജനാണ് നായിക. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത പുത്തൻ ചിത്രമാണിത്.
തിരോധാനവും ദുരൂഹതയും നിറഞ്ഞ മിസ്റ്ററി സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി. ആസിഫ് അലിയുടെ 75 കോടി കളക്ഷൻ നേടിയ ആദ്യ സിനിമ കൂടിയാണിത്. ഫെബ്രുവരിയിൽ സിനിമ ഒടിടി റിലീസിന് എത്തുമെന്ന് പലരും പ്രതീക്ഷിച്ചു. എന്നാൽ രേഖാചിത്രം ഈ മാസം ഡിജിറ്റൽ റിലീസിനില്ല.
ഒടിടി പ്രേക്ഷകരിലേക്ക് രേഖാചിത്രം ഓൺലൈൻ റിലീസിന് വരികയാണ്. ബോക്സ് ഓഫീസ് ഹിറ്റ് സോണിലിവിലൂടെയാണ് റിലീസിനെത്തുന്നത്. മാർച്ച് മുതലാണ് രേഖാചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സിനിമയുടെ ഒടിടി റിലീസ് അണിയറപ്രവർത്തർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
രേഖാചിത്രം സോണി ലിവ് വഴി റിലീസിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മാർച്ച് 7 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെ ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. 2025-ലെ ഒരേയൊരു മലയാളം ഹിറ്റ് ചിത്രം കൂടിയാണിത്.
പണി, മാർകോ പോലുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളും സോണിലിവിലാണ് സ്ട്രീം ചെയ്യുന്നത്. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്.
കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് രേഖാചിത്രം നിർമിച്ചിരിക്കുന്നത്. രാമു സുനിൽ, ജോഫിൻ ടി ചാക്കോ എന്നിവരാണ് സിനിമയുടെ രചന നിർവഹിച്ചത്. ജോൺ മന്ത്രിക്കൽ തിരക്കഥ നിർവഹിച്ചിരിക്കുന്നു. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ഇന്ദ്രൻസ് തുടങ്ങി പ്രമുഖ താരങ്ങൾ ചിത്രത്തിലുണ്ട്.
അപ്പു പ്രഭാകർ രേഖാചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഷമീർ മുഹമ്മദ് ആണ് എഡിറ്റർ. സിനിമയിൽ കാതോട് കാതോരം സിനിമ പശ്ചാത്തലമാകുന്നു. ഈ കാലഘട്ടവും മമ്മൂട്ടിയുമെല്ലാം രേഖാചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നുമുണ്ട്. ഐ സാങ്കേതിക വിദ്യയിലാണ് മമ്മൂട്ടിയെ പുനരാവിഷ്കരിച്ചിരിക്കുന്നത്.
Read More: റോഷൻ ആൻഡ്രൂസിന്റെ Shahid Kapoor ചിത്രം, മുംബൈ പൊലീസ് Hindi Remake ഒടിടിയിലേക്ക്!
സിനിമയുടെ ആദ്യഭാഗം കേസും അന്വേഷണവുമായി മുന്നേറുകയാണ്. എന്നാൽ രണ്ടാം ഭാഗം കാതോട് കാതോരം ചിത്രത്തിനെയും 90-കളിലെ നൊസ്റ്റുവിനെയും കണക്റ്റ് ചെയ്യുന്നു.