Latest OTT Release: Prithviraj കരിയർ ബെസ്റ്റ് ചിത്രം Aadujeevitham ഈ മാസം ഒടിടിയിൽ!

Updated on 22-May-2024
HIGHLIGHTS

പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയാണ് Aadujeevitham ഒരുക്കിയത്

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ ഒടിടിയിൽ കാണാം

ബോക്സ് ഓഫീസിൽ ഹിറ്റടിച്ച മലയാള ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റും ഇതാ വരുന്നു

Prithviraj Sukumaran-ന്റെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നാണ് Aadujeevitham. പ്രവാസിയായ നജീബിന്റെ മരുഭൂമി ജീവിതം തിരശ്ശീലയിലാക്കിയ ചിത്രമാണിത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസ്സിയാണ് ആടുജീവിതം ഒരുക്കിയത്. ബോക്സ് ഓഫീസിൽ ഹിറ്റടിച്ച മലയാള ചിത്രത്തിന്റെ ഒടിടി അപ്ഡേറ്റും ഇതാ വരുന്നു.

Aadujeevitham OTT അപ്ഡേറ്റ്

മാർച്ച് അവസാനമാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തിയേറ്റർ റിലീസിൽ 60 ദിവസത്തിലധികം കേരള ബോക്‌സ് ഓഫീസിൽ ചിത്രം വൻ തേരോട്ടമായിരുന്നു. Aadujeevitham OTT release അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്.

Aadujeevitham OTT അപ്ഡേറ്റ്

Aadujeevitham വീട്ടിലിരുന്ന് കാണാം

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ആടുജീവിതം ഈ മാസം തന്നെ ഒടിടിയിലെത്തും. ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. OTT പ്ലേയിലാണ് ആടുജീവിതത്തിന്റെ ഒടിടി റിലീസിനെ കുറിച്ച് പറയുന്നത്. മലയാളത്തിൽ മാത്രമല്ല ചിത്രം റിലീസിന് എത്തുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ കാണാം. എന്നാൽ സിനിമയുടെ ഒടിടി റിലീസ് തീയതി വ്യക്തമല്ല. ചില റിപ്പോർട്ടുകളിൽ ഒടിടി സ്ട്രീമിങ് എപ്പോൾ ആരംഭിക്കുമെന്നും വിവരങ്ങളുണ്ട്.

മെയ് 26 ന് ആടുജീവിതം ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പറയുന്നത്. ഇക്കാര്യം എന്തായാലും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും റിലീസ് തീയതി ഇതുവരെ അറിയിച്ചിട്ടില്ല.

ഒടിടിയിൽ നീണ്ട സിനിമ

തിയേറ്റർ റിലീസിൽ സിനിമയിലെ ഏതാനും ഭാഗങ്ങൾ ചുരുക്കിയിരുന്നു. ഇത് കൂടി ഉൾപ്പെടുത്തിയായിരിക്കും ഒടിടി പതിപ്പ് വരുന്നത്. സിനിമ തിയേറ്ററിൽ 3 മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു. എന്നാൽ ഒടിടിയിൽ യഥാർത്ഥ റൺടൈം തന്നെയുണ്ടാകും. 3 മണിക്കൂർ 30 മിനിറ്റായിരിക്കും സിനിമയുടെ ഒടിടി പതിപ്പെന്ന് ബ്ലെസി വ്യക്തമാക്കിയതാണ്.

ആടുജീവിതം- സർവൈവർ ഡ്രാമ

അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ സർവൈവർ ത്രില്ലർ ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിന്റെ സീൻ മാറ്റിയ ചിത്രമെന്ന് വിശേഷിപ്പിക്കാം. ഇതിന് തൊട്ടുപിന്നാലെയാണ് ആടുജീവിതം വരുന്നത്. പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായി എത്തിയ സർവൈവർ ത്രില്ലറാണ് ചിത്രം.

READ MORE: സന്ദേശം, ഗോഡ്ഫാദർ മുതൽ തണ്ണീർമത്തൻ ദിനങ്ങൾ വരെ… JioCinema Free സർവ്വീസ്, High ക്വാളിറ്റിയിൽ

ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതാനുഭവമാണ് ചിത്രം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലൂടെ മലയാളികൾക്ക് മുമ്പേ നജീബിനെ പരിചിതമാണ്. 82 കോടി ബജറ്റിലാണ് പൃഥ്വിരാജ്-ബ്ലെസ്സി ചിത്രം നിർമിച്ചത്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :