Pravinkoodu Shappu OTT Release
Pravinkoodu Shappu OTT Release: സൗബിന്‍ ഷാഹിര്‍, Basil Joseph എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. 2025-ലെ ബേസിലിന്റെ ആദ്യ ചിത്രമാണിത്. പേര് സൂചിപ്പിക്കുന്ന പോലെ കള്ളുഷാപ്പ് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയത്.
സർപ്രൈസും സസ്പെൻസും ചേർത്തൊരുക്കിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. കള്ളുകുടിയും ചീട്ടുകളിയിലും സജീവമായ, ഷാപ്പിനകത്ത് ഒരു മരണം നടക്കുന്നു. ഇതിനെ തുടർന്നുള്ള സംഭവങ്ങളാണ് പ്രാവിൻകൂട് ഷാപ്പിൽ വിവരിക്കുന്നത്.
ശ്രീരാജ് ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത ബ്ലാക്ക് കോമഡി ചിത്രമാണിത്. അൻവർ റഷീദ് എന്റർടൈൻമെന്റിലൂടെ അൻവർ റഷീദാണ് സിനിമ നിർമിച്ചത്. ജനുവരി 16 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒടുവിൽ ഒടിടിയിലേക്ക് വരികയാണ്.
മാർച്ച് പകുതിയോടെ പ്രാവിൻകൂട് ഷാപ്പ് ഒടിടി റിലീസിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിട്ടില്ല. ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് പ്രാവിൻകൂട് ഷാപ്പ് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചെമ്പൻ വിനോദ്, ചാന്ദ്നി ശ്രീധരൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, രേവതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഷൈജു ഖാലിദ് ആണ് പ്രാവിൻകൂട് ഷാപ്പിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ക്യാമറ മാനാണ് ഷൈജു ഖാലിദ്.
വിഷ്ണു വിജയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. തല്ലുമാല, ഫാലിമി സിനിമയിലൂടെ ട്രെൻഡിങ് ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനാണ് വിഷ്ണു വിജയ്. ഷഫീഖ് മുഹമ്മദ് അലിയാണ് Pravinkoodu Shappu എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
മാർച്ചിൽ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു സിനിമ കൂടി വരുന്നു. ആസിഫ് അലി നായകനായ Rekhachithram OTT release പ്രഖ്യാപിച്ചു. സോണി ലിവിലാണ് സൂപ്പർ ഹിറ്റ് ചിത്രം ഡിജിറ്റൽ റിലീസിന് വരുന്നത്. മാർച്ച് 7 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജനാണ് മുഖ്യകഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോയാണ് രേഖാചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Also Read: Rekhachithram OTT release: ആസിഫ് അലിയുടെ ബോക്സ് ഓഫീസ് ഹിറ്റ് ഒടിടിയിൽ വരുന്നു, ഒഫിഷ്യൽ തീയതി ഇതാ…