The Family Man 3
The Family Man ഒന്നും രണ്ടും സീസണുകൾ എത്തിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നാണ് മൂന്നാമത്തെ സീസൺ വരുന്നത്. The Family Man season 3-ലേക്ക് വേണ്ടി ചില ഹിന്റുകൾ ബാക്കി വച്ചാണ് രണ്ടാം ഭാഗം അവസാനിപ്പിച്ചത്. ഹിന്ദിയിലെ പ്രശസ്ത വെബ് സീരീസിന്റെ OTT Update ഇപ്പോൾ പുറത്തുവരുന്നു.
മനോജ് ബാജ്പേയി, പ്രിയമണി എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന സീരീസാണിത്. പേര് ഫാമിലി മാനാകുമ്പോഴും, ആകാംക്ഷയും സസ്പെൻസും കൂട്ടിച്ചേർത്തുള്ള അന്വേഷണ പരമ്പരയാണ് വെബ് സീരീസ്. ഒന്നാം ഭാഗത്ത് നീരജ് മാധവനും രണ്ടാം സീസണിൽ സാമന്തയും അതിശയിപ്പിച്ചു. ഇനി മൂന്നാം സീസണം ദി ഫാമിലി മാൻ സർപ്രൈസിനുമായാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ദി ഫാമിലി മാൻ സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി നിർമാതാക്കൾ അറിയിച്ചു. സീരീസിന്റെ ഒടിടി സ്ട്രീമിങ് തീയതിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാലും ഈ വർഷം അവസാനമോ, 2026 തുടക്കത്തിലോ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
2025 ദീപാവലിയോട് അടുപ്പിച്ച് ദി ഫാമിലി മാൻ സീസൺ 3 പ്രീമിയർ ചെയ്യുമെന്നും ചില റിപ്പോർട്ടുകളുണ്ട്.
ആമസോൺ പ്രൈം വീഡിയോയുടെ ഒറിജിനൽ സീരീസാണ് ദി ഫാമിലി മാൻ. മൂന്നാം ഭാഗത്തിലും സാമന്തയെ പ്രതീക്ഷിക്കാമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രീകരണത്തിനിടയിൽ നിന്നുള്ള ഫോട്ടോകൾ വ്യക്തമാക്കുന്നതും അതാണ്.
ഫാമിലി മാൻ സീസൺ 3 സാമന്തയുടെ കഥയിൽ നിന്നായിരിക്കും മുന്നോട്ട് സഞ്ചരിക്കുക. ഇത്തവണ പാതൽ ലോക് സീസൺ 2 ഫെയിം ജയ്ദീപ് അഹ്ലാവത്തും എത്തുമെന്നാണ് സൂചന. ജയ്ദീപ് അഹ്ലാവത്ത് മനോജ് ബാജ്പേയിയുടെ എതിരാളിയായി ആയിരിക്കും സീരീസിലെത്താൻ സാധ്യത.
രാജും ഡികെയും ചേർന്നാണ് ദി ഫാമിലി മാൻ സീരീസ് ഒരുക്കുന്നത്. മൂന്നാം സീസണിന്റെ സംവിധായകരും ഇവർ തന്നെയാണ്. സീരീസുകളുടെ രചന നിർവഹിച്ചിരിക്കുന്നതും ഇരുവരുമാണ്. എന്നാൽ ഇതിന് നാലാം ഭാഗവുമുണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം വന്നിട്ടില്ല.
ശ്രീകാന്ത് എന്ന മിഡിൽ ക്ലാസ് ഫാമിലി മാനായാണ് മനോജ് ബാജ്‌പേയി വേഷമിടുന്നത്. ത്രെറ്റ് അനാലിസിസ് ആൻഡ് സർവൈലൻസ് സെല്ലിന്റെ ഇന്റലിജൻസ് ഓഫീസറാണ് ശ്രീകാന്ത്. ഭാര്യയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട പ്രിയാമണിയാണ്.