popular movies in ott release this week aadujeevitham suraj venjaramoodu web series and much more
Popular Movies in OTT: ഈ വാരം ഒടിടി റിലീസിനുള്ളത് വമ്പൻ ചിത്രങ്ങൾ. പൃഥ്വിരാജിന്റെ Aadujeevitham, സുരാജ് വെഞ്ഞാറമൂടിന്റെ നാഗേന്ദ്രൻസ് ഹണിമൂൺസ് ഒടിടിയിലെത്തുന്നു. ദിലീപ് നായകനായ പവി കെയർ ടേക്കർ ചിത്രവും ഒടിടിയിലേക്ക് വരുന്നു.
ഏറ്റവും പുതിയതായി മലയാളത്തിൽ റിലീസിന് എത്തുന്ന ചിത്രങ്ങൾ ഏതെല്ലാമെന്ന് അറിയാം. നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, പ്രൈം വീഡിയോയിൽ മാത്രമല്ല റിലീസുകൾ. മനോരമ മാക്സ്, എംഎക്സ് പ്ലെയർ, ജിയോസിനിമ, സോണിലിവ് പ്ലാറ്റ്ഫോമുകളിലും റിലീസുണ്ട്. ഇവയിൽ ഏറെ കാത്തിരുന്ന ഒടിടി റിലീസ് ബ്ലെസ്സി ചിത്രം ആടുജീവിതമാണ്.
ഓരോ സിനിമകളുടെയും ഒടിടി റിലീസും സിനിമയെ കുറിച്ചും അറിയാം. ഇവയിൽ നാഗേന്ദ്രൻസ് ഹണിമൂൺസ് വെബ് സീരീസാണ്. സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ആദ്യ വെബ് സീരീസാണിത്.
പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടിൽ വന്ന ഹിറ്റ് ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവലിലൂടെ സുപരിചിതനായ നജീബിന്റെ അനുഭവമാണ് ചിത്രത്തിൽ വിവരിക്കുന്നത്. തിയേറ്ററുകളിൽ മാർച്ച് അവസാനം റിലീസ് ചെയ്ത് 150 കോടിയോളം വാരിക്കൂട്ടി. എന്നാൽ ആടുജീവിതം ഒടിടിയിലെത്താൻ വൈകി.
സിനിമ ഇനി ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. ജൂലൈ 19-നാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുന്നത്. നെറ്റ്ഫ്ലിക്‌സിലാണ് സിനിമ ഒടിടി റിലീസ് ചെയ്യുന്നത്.
സുരാജ് വെഞ്ഞാറമൂട് ടൈറ്റിൽ റോളിലെത്തുന്ന വെബ് സീരീസാണിത്. പൊട്ടിച്ചിരിയ്ക്കാനും ത്രില്ലടിപ്പിക്കാൻ ട്വിസ്റ്റുകളും സീരീസിൽ നിറച്ചിട്ടുണ്ട്. 1 ലൈഫ്, 5 വൈഫ്സ് എന്ന ടാഗ് ലൈനിലാണ് സീരീസ് അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ 5 ഭാര്യമാരാണ് നാഗേന്ദ്രൻസ് ഹണിമൂൺസിലുള്ളത്.
ശ്വേത മേനോൻ, ഗ്രേസ് വർഗീസ്, കനി കുസൃതി ഭാര്യമാരായി എത്തുന്നു. നിരഞ്ജന അനൂപ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരാണ് മറ്റ് രണ്ട് പേർ. നിതിൻ രഞ്ജി പണിക്കറാണ് ഡാർക് കോമഡി സീരീസിന്റെ സംവിധായകൻ.
ജൂലൈ 19 മുതൽ Nagendran’s Honeymoons സ്ട്രീമിങ് ആരംഭിക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വെബ് സീരീസാണിത്.
വിനീത് കുമാർ സംവിധാനം ചെയ്ത ദിലീപ് ചിത്രമാണിത്. ഏപ്രിൽ 26-നായിരുന്നു സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ എന്നിവരാണ് നായികമാർ.
ഫ്ലാറ്റിലെ കെയര്‍ ടേക്കറിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. അയാളുടെ ജീവിതവും പ്രണവയും ആണ് സിനിമയുടെ പ്രമേയം. അരവിന്ദന്റെ അതിഥികൾ ചിത്രത്തിന്റെ തിരക്കഥാകൃത്താണ് രചന നിർവഹിച്ചിരിക്കുന്നത്. മനോരമ മാക്സ് വഴിയായിരിക്കും സിനിമ ഒടിടിയിലെത്തുന്നത്. ജൂലൈ 26 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read More: High-rated Films: ലിസ്റ്റിൽ 5 Latest മലയാളം ചിത്രങ്ങൾ, മുന്നിൽ സ്കോർ ചെയ്ത് Laapata Ladies
മഹാരാജ എന്ന വിജയ് സേതുപതി ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിച്ചു. അൽത്താഫ് സലീമിന്റെ മന്ദാകിനിയും ജൂലൈ 12 മുതൽ ഒടിടിയിലുണ്ട്. ഹിഗ്വിറ്റ, മലയാളി ഫ്രം ഇന്ത്യ എന്നിവയാണ് മറ്റ് ഒടിടി റിലീസുകൾ.