Ponman OTT Soon
Basil Joseph നായകനായ Ponman OTT സ്ട്രീമിങ് ആരംഭിച്ചു. ഈ വർഷം തിയേറ്ററിലെത്തിയ സിനിമയാണ് പൊന്മാൻ. കൊല്ലം പശ്ചാത്തലമായി കഥ പറയുന്ന ചിത്രത്തിൽ സ്ത്രീധനമാണ് പ്രമേയമാകുന്നത്. അധ്വാനിക്കുന്നവനെന്തിനാടാ സ്ത്രീധനം? അവൻ അധ്വാനിച്ച് കുടുംബം പോറ്റുമെന്ന ഡയലോഗിലൂടെ പൊന്മാൻ ജനശ്രദ്ധ നേടിയിരുന്നു.
ബേസിൽ ജോസഫിനൊപ്പം സജിൻ ഗോപു, ലിജോമോൾ ജോസ് എന്നിവരും മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നു. ദീപക് പറമ്പോൾ, രാജേഷ് ശർമ്മ, റെജു ശിവദാസ്, ആനന്ദ് മന്മഥൻ തുടങ്ങിയവരും അഭിനയനിരയിലുണ്ട്. ജി ആർ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.
ജ്യോതിഷ് ശങ്കർ ആണ് പൊന്മാൻ സംവിധാനം ചെയ്തിരിക്കുന്നത്. ജിആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. പൊന്മാൻ ഇനി നിങ്ങൾക്ക് ഓൺലൈനിൽ ആസ്വദിക്കാം.
ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ ഒടിടി സ്ട്രീം ചെയ്യുന്നത്. മാർച്ച് 14-ന് പൊന്മാൻ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.
മികച്ച പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ലഭിച്ച ചിത്രമാണിത്. ജസ്റ്റിൻ വർഗീസ് ആണ് പൊന്മാനിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സാനു ജോൺ വർഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
ജിയോഹോട്ട്സ്റ്റാറിനായി മൂന്ന് പ്ലാനുകളാണുള്ളത്. മൊബൈൽ പ്ലാൻ, സൂപ്പർ പ്ലാൻ, പ്രീമിയം പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ അവതരിപ്പിച്ചിട്ടുള്ളത്.
മൊബൈൽ പ്ലാൻ: ഒരൊറ്റ സ്ക്രീനിനെ സപ്പോർട്ട് ചെയ്യും. 3 മാസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനാണ് പ്ലാനിലുള്ളത്. 149 രൂപയാണ് 3 മാസത്തെ പ്ലാനിന് ചെലവാകുന്നത്. വാർഷിക സബ്‌സ്‌ക്രിപ്‌ഷന് 499 രൂപയാകുന്നു.
സൂപ്പർ പ്ലാൻ: രണ്ട് സ്‌ക്രീനുകളെ സപ്പോർട്ട് ചെയ്യുന്നു. 3 മാസമാണ് സൂപ്പർ പ്ലാനിന്റെ വാലിഡിറ്റി. മൊബൈൽ, വെബ്, ടാബ്‌ലെറ്റുകൾ, ടിവികളിലെല്ലാം ആക്സസുണ്ട്. 299 രൂപയാണ് ജിയോഹോട്ട്സ്റ്റാർ പ്ലാനിന്റെ വില. വാർഷിക സബ്സ്ക്രിപ്ഷൻ പ്ലാനിന് 899 രൂപയാകും.
പ്രീമിയം പ്ലാൻ: ഒരേ സമയം നാല് ഡിവൈസുകളിൽ ആക്സസ് ലഭിക്കുന്ന പ്ലാനാണിത്. 4K സ്ട്രീമിങ് ഈ പ്ലാനിൽ നൽകിയിരിക്കുന്നു. ഇതിന്റെ വാർഷിക സബ്സ്ക്രിപ്ഷന് 1499 രൂപയും, മാസ പ്ലാനിന് 299 രൂപയുമാകുന്നു.