OTT Release This Week: ദളപതി വിജയിയുടെ GOAT മുതൽ സ്വകാര്യം സംഭവ ബഹുലം വരെ, Latest ചിത്രങ്ങൾ…
ഈ വാരം സൂപ്പർ ഹിറ്റ് സിനിമകൾ OTT Release ലിസ്റ്റിലുണ്ട്
ദളപതി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച GOAT സിനിമ ഒടിടിയിലെത്തി
സ്വകാര്യം സംഭവ ബഹുലം, പഴഞ്ചൻ പ്രണയം തുടങ്ങിയ മലയാള സിനിമകളും ഒടിടിയിൽ വരുന്നു
OTT Release This Week: ഈ വാരം സൂപ്പർ ഹിറ്റ് സിനിമകൾ ഒടിടിയിലേക്ക് വരുന്നു. ദളപതി വിജയ് ചിത്രം GOAT ഒടിടി റിലീസിന് എത്തുന്നു. സ്വകാര്യം സംഭവ ബഹുലം, പഴഞ്ചൻ പ്രണയം തുടങ്ങിയ മലയാള സിനിമകളും ഒടിടിയിൽ വരുന്നു.
SurveyOTT Release This Week
വിജയ് നായകനായ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് GOAT. ദളപതി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ആക്ഷൻ-ത്രില്ലറാണിത്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രം സംവിധാനം ചെയ്തത് വെങ്കട് പ്രഭു ആണ്. The Greatest of All Time ഒടിടി റിലീസിനെത്തി.

പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, സ്നേഹ എന്നിവരാണ് താരങ്ങൾ. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ ഗോട്ട് റിലീസിന് എത്തിയിട്ടുണ്ട്. ഒക്ടോബർ 3-ൃന് GOAT റിലീസ് ചെയ്തു.
മലയാളത്തിലെ OTT Release
വാഴ, ഭരതനാട്യം, ജലധാര, വിശേഷം പോലുള്ള സിനിമകൾ ഇതിനകം ഒടിടിയിലെത്തി. ഏറെ നാളായി വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന Anandapuram Diaries ഒടിടിയിലെത്തുന്നു. മറ്റെന്തെല്ലാം സിനിമകളാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഉള്ളതെന്നോ?
പഴഞ്ചൻ പ്രണയം
ഒടിടിയിൽ കുറച്ചുനാളുകളായി ഓടുന്ന മലയാള സിനിമയാണിത്. റോണി ഡേവിഡ് രാജ്, വിൻസി അലോഷ്യസ് എന്നിവരാണ് പ്രധാന താരങ്ങൾ. ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത കോമഡി ചിത്രമാണിത്. സിനിമ ഇപ്പോൾ സൈന പ്ലേയിൽ കാണാം.
ആനന്ദപുരം ഡയറീസ്
മീന, തമിഴ് താരം പ്രശാന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണിത്. മനോരമ മാക്‌സിൽ ഒക്ടോബർ നാലിന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുന്നു.
സ്വകാര്യം സംഭവ ബഹുലം

നവാഗതനായ നസീർ ബദറുദ്ദീൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് സ്വകാര്യം സംഭവബഹുലം. ജിയോ ബേബി, ഷെല്ലി കിഷോർ, അന്നു ആന്റണി എന്നിവരാണ് പ്രധാന താരങ്ങൾ. മനോരമ മാക്സിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു. എയർടെൽ എക്സ് സ്ട്രീം പ്ലേയിലും ചിത്രം ലഭ്യമാണ്.
CID രാമചന്ദ്രൻ റിട്ട. എസ്ഐ

കലാഭവൻ ഷാജോൺ നായകനായ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണിത്. CID Ramachandran Retd. SI എന്ന ചിത്രം ഒടിടി റിലീസിനെത്തി. അനുമോൾ, സുധീർ കരമന എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമ മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
കള്ളനും ഭഗവതിയും

വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, മോക്ഷ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച സിനിമയാണിത്. കെ.വി അനില്‍ തിരക്കഥ എഴുതി ഈസ്റ്റ് കോസ്റ്റ് വിജയനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ Kallanum Bhagavathiyum സ്ട്രീം ചെയ്യുന്നു.
ഇതിൽ ഭൂരിഭാഗവും ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി കുറച്ചുനാൾ കഴിഞ്ഞു. ഈ ആഴ്ച അധികം പുതിയ സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല.
Read More: OTT Release This Week: കോമഡിയും ഹൊററും SJ സൂര്യ ചിത്രവും ഈ വാരം ഒടിടിയിൽ…
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile