OTT Release This Week: മാരി സെൽവരാജിന്റെ വാഴൈ മുതൽ ബോക്സ് ഓഫീസ് ഹിറ്റ് Horror Film സ്ത്രീ 2 വരെ…

Updated on 12-Oct-2024
HIGHLIGHTS

ഈ വാരം നിങ്ങളുടെ മുന്നിലേക്ക് എത്തിയ ഒടിടി ചിത്രങ്ങൾ അറിയാം

സൂരരൈ പോട്ര് ഹിന്ദി റീമേക്കും ബോക്സ് ഓഫീസ് ഹിറ്റ് സ്ത്രീ 2-വും ഒടിടിയിലുണ്ട്

സൈജു കുറുപ്പിന്റെ സൂപ്പർ വെബ് സീരീസും മലയാളത്തിൽ സ്ട്രീമിങ് തുടങ്ങി

OTT Release This Week: വിജയദശമി, മഹാനവമി ആഘോഷങ്ങൾക്കൊപ്പം പുത്തൻ സിനിമകളും കാണാം. മലയാളത്തിലും തമിഴിലുമെല്ലാം ഗംഭീര സിനിമകളാണ് റിലീസിനായി എത്തുന്നത്. മാരി സെൽവരാജിന്റെ വാഴൈ സിനിമ ഒടിടിയിലെത്തി. നിഖില വിമൽ സിനിമയിൽ കേന്ദ്ര വേഷം അവതരിപ്പിച്ചിരിക്കുന്നു.

OTT Release This Week

ഒപ്പം ചിരിക്കാനും ചിന്തിപ്പിക്കാനും മികച്ച മലയാള ചിത്രങ്ങളും റിലീസിലുണ്ട്. സൂരരൈ പോട്ര് സംവിധായിക സുധ കൊങ്കരയുടെ ഹിന്ദി ചിത്രവും ഒടിടിയിലുണ്ട്. ഈ വാരം നിങ്ങളുടെ മുന്നിലേക്ക് എത്തിയ ഒടിടി ചിത്രങ്ങൾ അറിയാം. ബോക്സ് ഓഫീസിൽ ഹിറ്റടിച്ച ഹിന്ദി ഹൊറർ- കോമഡി ചിത്രവും ഇപ്പോൾ കാണാം.

വാഴൈ മുതൽ സ്ത്രീ 2 വരെ: New OTT Release

ആദ്യം മാരിസെൽവരാജിന്റെ Vaazhai എന്ന ചിത്രത്തിൽ നിന്ന് തുടങ്ങാം. വളരെ നാടകീയമായ ഒരു തമിഴ് ചിത്രമാണ് വാഴൈ. നിഖില വിമൽ, പൊൻവേൽ എം, രാഘുൽ ആർ എന്നിവരാണ് പ്രധാന താരങ്ങൾ.

സിനിമ നിങ്ങൾക്ക് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ ആസ്വദിക്കാം. ഒക്ടോബർ 11 മുതൽ തമിഴ് ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ജയ് മഹേന്ദ്രൻ

സൈജു കുറുപ്പ് മുഖ്യ വേഷത്തിലെത്തിയ മലയാള സീരീസാണ് Jai Mahendran. സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, സിദ്ധാർഥ ശിവ എന്നിവരാണ് മറ്റ് താരങ്ങൾ. ഇത് സോണി ലിവിൽ സ്ട്രീം ചെയ്യുന്ന വെബ് സീരീസാണ്.

ശ്രീകാന്ത് മോഹനാണ് സീരീസിന്റെ സംവിധായകൻ. രാഹുൽ റിജി നായരാണ് രചയിതാവും നിർമാതാവും. സീരീസ് സോണി ലിവിൽ ഇപ്പോൾ കാണാവുന്നതാണ്.

സ്ത്രീ 2

ബോളിവുഡ് ചിത്രം Stree 2 ഒടിടി സ്ട്രീമിങ് ആരംഭിച്ചു. രാജ്കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവരാണ് ഹോറർ- കോമഡി പ്രധാന താരങ്ങൾ. അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും ചിത്രത്തിലുണ്ട്. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും അതിഥി വേഷങ്ങളിൽ സാന്നിധ്യമറിയിക്കുന്നു. അമർ കൗശിക് ആണ് ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം സംവിധാനം ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

സര്‍ഫിറ

സുധ കൊങ്കര സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് Sarfira. തമിഴിലെ ഹിറ്റ് ചിത്രം സൂരരൈപോട്രിന്റെ ഹിന്ദി റീമേക്കാണിത്. സിനിമയിൽ അക്ഷയ് കുമാറാണ് നായകൻ. ചിത്രം 100 കോടി കളക്ഷൻ തിയേറ്ററിൽ നിന്ന് നേടി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ നിങ്ങൾക്ക് സർഫിറ ആസ്വദിക്കാം.

Also Read: Kishkindha Kaandam OTT: റെക്കോഡ് തുകയ്ക്ക് ഒടിടി സ്വന്തമാക്കി, ONAM ബോക്സ് ഓഫീസ് ഹിറ്റ് എവിടെ കാണം?

ഖേൽ ഖേൽ മേ

ബോളിവുഡിൽ അക്ഷയ് കുമാറിന്റെ കോമഡി ചിത്രങ്ങൾക്ക് ആരാധകരേറെയാണ്. ഈ വർഷം തിയേറ്ററിലെത്തിയ ഹിന്ദി കോമഡി ചിത്രമാണ് ഖേൽ ഖേൽ മേ. അക്ഷയ് കുമാറാണ് Khel Khel Mein സിനിമയിലെ നായകൻ.

അമുദാസർ അസീസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഒടിടിയിലെത്തി. സിനിമ ഒക്ടോബർ 9 മുതൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെ ഖേൽ ഖേൽ മേ ആസ്വദിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :