ott release this week comedy horror and sj suryah films can watch now
OTT Release This Week: ഈ വാരം മലയാളത്തിലും തമിഴിലുമായി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുങ്ങുന്നു. കോമഡി ചിത്രങ്ങളും നിരൂപക പ്രശംസ നേടിയതുമായ ഒരുപാട് ചിത്രങ്ങൾ ഒടിടിയിലെത്തിയിട്ടുണ്ട്. ഈ വാരാന്ത്യത്തിൽ ഏതെല്ലാം ഒടിടി ചിത്രങ്ങളാണ് വന്നതെന്ന് അറിയാം.
മലയാളത്തിൽ ഈ ആഴ്ച പുതിയതായി എത്തിയ ഒടിടി റിലീസ് ചിത്രമേതെന്നാണോ? മൂന്ന് സിനിമകളാണ് ഈ ആഴ്ച മലയാളത്തിൽ എത്തിയിട്ടുള്ളത്.
Marivillin Gopurangal: മാരിവില്ലിൻ ഗോപുരങ്ങൾ ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇന്ദ്രജിത്ത്, വിന്‍സി, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് പ്രധാന താരങ്ങൾ. Marivillin Gopurangal ഈ മാസം അവസാനം തന്നെ ഒടിടിയിലേക്ക് വരുന്നു. സോണി ലിവിലായിരിക്കും സിനിമയുടെ റിലീസെന്നാണ് സൂചന.
Bharathanatyam: രണ്ടാമത്തെ മലയാള സിനിമയുടെ കോമഡി വിഭാഗത്തിലുള്ളതാണ്. സായ് കുമാർ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ഭരതനാട്യം ചിത്രവും ഒടിടിയിലെത്തി. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഭരതനാട്യം മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണന്‍, ശ്രീജ രവി എന്നിവരും ചിത്രത്തിലുണ്ട്. സിനിമ നിർമിച്ചതും സൈജു കുറുപ്പാണ്.
Cheena Trophy: ധ്യാന്‍ ശ്രീനിവാസൻ മുഖ്യകഥാപാത്രമായി എത്തിയ സിനിമയാണ് ചീന ട്രോഫി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ ചീന ട്രോഫിയിൽ ഭാഗമാകുന്നുണ്ട്. ഷെഫ് സുരേഷ് പിള്ളയും സിനിമയിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. അനില്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ കാണാം.
Vaazha: വാഴ ഇതിനകം ഒടിടിയിൽ പലരും കണ്ടുകഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സിനിമ സെപ്റ്റംബർ 23 ന് സ്ട്രീമിങ് ആരംഭിച്ചു.
തമിഴ് ഹൊറർ ചിത്രം ഡിമോണ്ടെ കോളനി 2 ഒടിടി റിലീസിന് ഒരുങ്ങുന്നു. സിനിമ സെപ്തംബർ 27 മുതൽ സ്ട്രീമിങ്ങിന് എത്തുന്നു. അരുൾനിധി, പ്രിയാഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. Demonte Colony II സീ5ലൂടെയാണ് സംപ്രേഷണം ചെയ്യുന്നു.
തെന്നിന്ത്യയുടെ പ്രിയപ്പെട്ട വില്ലനാണ് എസ്.ജെ സൂര്യ. SJ സൂര്യയും നാനായും മുഖ്യവേഷത്തിലെത്തുന്ന ബഹുഭാഷ ചിത്രം ഒടിടിയിലേക്കുണ്ട്. സരിപോദാ ശനിവാരം എന്ന സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമ മലയാളത്തിലും തമിഴിലും സൂര്യാസ് സാറ്റർഡേ എന്ന പേരിലാണ് പുറത്തിറക്കിയത്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിൽ മലയാളി സാന്നിധ്യമുണ്ട്. സിനിമയുടെ സംഗീതം ഒരുക്കിയത് ജേക്സ് ബിജോയ് ആണ്.
അതേ സമയം വാഴൈ സിനിമ ഒടിടിയിൽ ഒക്ടോബറിലാണ് വരുന്നത്. മാരി സെല്‍വരാജ് ചിത്രത്തിൽ നിഖില വിമലും പ്രധാന വേഷം ചെയ്യുന്നു.
Read More: All We Imagine As Light Oscar എൻട്രിയില്ല, സങ്കടം പ്രകടിപ്പിച്ച് ലാപതാ ലേഡീസ് താരം