OTT Release Latest
OTT Release Latest: ഈ വാരം ഒടിടി റിലീസിന് എത്തുന്നത് സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ്. 2025-ലെ ആദ്യ ചിത്രവും ആദ്യ ബോക്സ് ഓഫീസ് ഹിറ്റും ഐഡന്റിറ്റിയായിരുന്നു. തമിഴത്തിൽ വരെ തരംഗമായ ടൊവിനോ തോമസ് ചിത്രം ഒടിടിയിലേക്ക് വരുന്നു.
സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയും ഒടിടിയിലെത്തി. അർജുൻ അശോകൻ നായകനായ ആനന്ദ് ശ്രീബാല എന്ന ചിത്രം ഇതിനകം സ്ട്രീമിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ഇപ്പോൾ ലഭിക്കുന്നത്.
മികച്ച ത്രില്ലർ ചിത്രങ്ങളും, ഫീൽ ഗുഡ് സിനിമകളും ഈ വാരം റിലീസിനുണ്ട്. ഇതിനൊപ്പം 3-ഡിയായി ഒരുക്കിയ ബറോസും സ്ട്രീമിങ്ങിലുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ5 തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിലാണ് റിലീസ്.
ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് ഐഡന്റിറ്റി. അഖിൽ പോൾ-അനസ് ഖാൻ എന്നിവർ ചേർന്നൊരുക്കിയ ചിത്രം ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ടൊവിനോ തോമസിനൊപ്പം തൃഷ, വിനയ് റോയ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഐഡന്റിറ്റി ഒടിടി റിലീസിന് ഒരുങ്ങുന്നു.
ജനുവരി 31 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സീ5-ലൂടെ ഐഡന്റിറ്റി ഒടിടി റിലീസിന് എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അർജുൻ അശോകനും അപർണ്ണ ദാസും മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് Anand Sreebala. വിനയന്റെ മകൻ വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണിത്. ഇപ്പോഴിതാ സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ആമസോൺ പ്രൈം വീഡിയോ, മനേരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവിടങ്ങളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് Rifle Club. വിജയരാഘവൻ, ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ് തുടങ്ങിയവരാണ് മുഖ്യ താരങ്ങൾ. മാസ്- ആക്ഷൻ ഗൺ ഫൈറ്റ് ഇഷ്ടപ്പെടുന്നവർക്ക് റൈഫിൾ ക്ലബ്ബ് മികച്ച ഓപ്ഷനായിരിക്കും. ഹനുമാൻകൈൻഡ്, സെന്ന ഹെഗ്ഡെ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. നെറ്റ്ഫ്ലിക്സിലാണ് മലയാള ചിത്രം സ്ട്രീമിങ് നടക്കുന്നത്.
സൂപ്പർ സ്റ്റാർ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് Barroz. നിതി കാക്കുന്ന ഭൂതമായി മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ബറോസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ പണി, സൂക്ഷ്മദർശിനി എന്നിവയും ഒടിടിയിൽ സ്ട്രീമിങ്ങിലുണ്ട്. സോണിലിവിലാണ് പണി എന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സൂക്ഷ്മദർശിനി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും കാണാം.
Also Read: ഇവിടെ ആണുങ്ങൾ ആരുമില്ലേ..! മലയാളത്തിന്റെ ലേഡി ആക്ഷൻ ക്വീനും ആ സ്വാഗും!