oru jaathi jaathakam ott update know where to watch vineeth sreenivasan latest comedy movie
Oru Jaathi Jaathakam OTT: വിനീത് ശ്രീനിവാസൻ നായകനായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. ജയേഷെന്ന 30 വയസ്സു കഴിഞ്ഞ യുവാവും അവന്റെ കല്യാണ വിശേഷങ്ങളുമാണ് സിനിമ. കോമഡിയും റൊമാൻസും ചേർത്തിണക്കിയ ചിത്രം ജനുവരി അവസാനമാണ് തിയേറ്ററുകളിലെത്തിയത്.
നിഖില വിമൽ, ബാബു ആന്റണി, വിധു പ്രതാപ്, സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ സിനിമയിൽ അണിനിരക്കുന്നു. രസകരമായ കല്യാണാലോചന യാത്രകളിലൂടെ തിയേറ്ററിനെ ചിരിപ്പിച്ച സിനിമ ഒടിടിയിലേക്ക് വരികയാണ്. ഈ മാസം തന്നെ ഒരു ജാതി ജാതകം ഒടിടി റിലീസിന് എത്തും.
കഥ പറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമകളുടെ സംവിധായകനാണ് ചിത്രം ഒരുക്കിയത്. എം മോഹനൻ സംവിധാനം ചെയ്ത കോമഡി ചിത്രം എവിടെ കാണാമെന്ന് അറിയണ്ടേ? സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള ചില സൂചനകൾ ലഭിക്കുന്നുണ്ട്. ഒരു ജാതി ജാതകം മനോരമ മാക്സിലൂടെ ഓൺലൈൻ റിലീസിന് എത്തുമെന്നാണ് അറിയാൻ സാധിക്കുന്നത്. എന്നാൽ സിനിമ എപ്പോഴാണ് സ്ട്രീമിങ് ആരംഭിക്കുക എന്നതിൽ അണിയറപ്രവർത്തകർ അപ്ഡേറ്റൊന്നും നൽകിയിട്ടില്ല. എങ്കിലും മാർച്ച് മാസം തന്നെ മലയാള ചിത്രം ഒടിടിയിൽ പ്രതീക്ഷിക്കാം.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ അതേ ജോഡിയെ തന്നെയാണ് ഈ ചിത്രത്തിലും ആവർത്തിച്ചിരിക്കുന്നത്. എന്നാൽ ഒരു ജാതി ജാതകം തികച്ചും വ്യത്യസ്തമായ സിനിമയാണ്. മീശമാധവന്‍, മനസ്സിനെക്കരെ തുടങ്ങിയ സിനിമകളുടെ കമ്പനിയായ വര്‍ണച്ചിത്ര ബാനറിലാണ് സിനിമ നിർമിച്ചത്. മഹാസുബൈര്‍ ആണ് പുതിയ ചിത്രത്തിന്റെ നിർമാതാവ്.
രാകേഷ് മണ്ടോടി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. രഞ്ജന്‍ എബ്രഹാം ആണ് എഡിറ്റർ. മനു മഞ്ജിത്ത് വരികളും, ഗുണ ബാലസുബ്രമണ്യം സംഗീതവുമൊരുക്കി. വിശ്വജിത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
കണ്ടവരെല്ലാം ഒരുപാട് ചിരിച്ചെന്ന് റിവ്യൂ പറഞ്ഞ ചിത്രമാണിത്. കുഞ്ഞിരാമായണം, കുറുക്കൻ, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ഓം ശാന്തി ഓശാന തുടങ്ങിയ സിനിമകളിലൂടെ സ്ക്രീനിൽ ചിരിപ്പിച്ച താരമാണ് വിനീത് ശ്രീനിവാസൻ.
വീണ്ടും മറ്റൊരു കോമഡി ചിത്രത്തിലൂടെ പ്രേക്ഷകരുടെ സ്വീകാര്യത പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു. പി.പി കുഞ്ഞികൃഷ്ണന്‍, മൃദുല്‍ നായര്‍, ഇഷാ തല്‍വാര്‍ തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്. എന്തായാലും ഈ മാസം തന്നെ സിനിമ ഒടിടിയിൽ വരുമെന്ന് പ്രതീക്ഷിക്കാം.