nivin pauly sarvam maya ott release date
നിവിൻ പോളിയുടെ കം ബാക്ക് ചിത്രം Sarvam Maya OTT റിലീസ് പ്രഖ്യാപിച്ചു. മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന കോമഡി ചിത്രം ഇനി ഓൺലൈനിലും കാണാം. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് സർവം മായ. തിയേറ്ററുകളിൽ ഗംഭീര പ്രതികരണം നേടി വിജയിച്ച സിനിമ ഈ വാരം ഒടിടിയിലും വരുന്നു.
ഇക്കഴിഞ്ഞ ഡിസംബർ 25 നാണ് ക്രിസ്മസ് റിലീസായി മലയാള ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇനി സൂപ്പർ കോമഡി ഫാമിലി എന്റർടെയിനർ ഒടിടിയിലും കാണാം. ബിഗ് സ്ക്രീൻ റിലീസിന് കൃത്യം ഒരു മാസത്തിന് ശേഷം ഒടിടിയിലേക്ക് വരികയാണ്.
ജനുവരി 30 മുതൽ സർവം മായ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കാണാം. നിവിൻ പോളി- അജു വർഗീസ് ചിത്രം ജിയോ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ്ങിന് എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, ബംഗാളി, മറാത്തി ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യുന്നു.
അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായും സർവ്വം മായ മാറി. സ്വന്തമായി വഴി വെട്ടി വന്ന നിവിൻ പോളിയുടെ തിരിച്ചുവരവിന് വഴി വച്ച സിനിമ കൂടിയാണിത്.
നിരവധി മലയാളം, തമിഴ് സിനിമകളുടെ നിർമാതാവായി പ്രശസ്തയായ റിയ ഷിബുവാണ് മറ്റൊരു പ്രധാന താരം. മുറ, വിക്രം ചിത്രം വീര ധീര സൂരൻ പോലുള്ള സിനിമകളുടെ നിർമാതാവാണ് റിയ. ചിത്രത്തിൽ ഡെലുലു എഫക്റ്റ് നിറച്ച ജെൻ സിയായ മായയുടെ വേഷം ചെയ്തിരിക്കുന്നത് റിയയാണ്.
Also Read: Jio Cheapest Netflix Plan: വമ്പൻ ഒടിടി, അൺലിമിറ്റഡ് കോളിങ്, 5G++ ഡാറ്റയും
പ്രീതി മുകുന്ദൻ, അജു വർഗീസ് എന്നിവരാണ് നിവിൻ പോളി ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അൽഫോൻസ് പുത്രൻ, ജനാർദ്ദനൻ, വിനീത്, അൽത്താഫ് സലിം, മേതിൽ ദേവിക തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ഫയർഫ്ലൈ ഫിലിംസിന്റെ ബാനറിൽ ഡോ. അജയ കുമാറും രാജീവ് മേനോനും ചേർന്നാണ് സിനിമ നിർമിച്ചത്. IMDb സൈറ്റിൽ 8 റാങ്കിങ് നേടാനും സർവ്വം മായ ചിത്രത്തിന് സാധിച്ചു.
മലയാളത്തിൽ ഏറ്റവും പുതിയതായി എത്തിയ സൂപ്പർനാച്ചുറൽ കോമഡി ചിത്രമാണിത്. ഇത് റിലീസിന് 28 ദിവസത്തിനുള്ളിൽ ഏകദേശം 74.53 കോടി കളക്ഷനെടുത്തു. ജിഎസ്ടി കണക്കുകൾ പ്രകാരം ഇത് 87.94 കോടി രൂപ നേടിയെന്നാണ് കോയിമോയി റിപ്പോർട്ട് ചെയ്യുന്നത്. സർവ്വം മായയുടെ തേരോട്ടം കാണുമ്പോൾ മറ്റൊരു റെക്കോഡിനും സാധ്യതയുണ്ട്. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ എട്ടാമത്തെ മലയാള ചിത്രമായി ഇത് മാറിയേക്കും.