New OTT Release: ഈ വാരം Turbo മുതൽ തൃഷ- ഇന്ദ്രജിത്ത് സുകുമാരൻ Thriller സീരീസ് വരെ

HIGHLIGHTS

ഈ ആഴ്ചയിലെ New OTT Release ഏതെല്ലാമാണെന്ന് അറിയാമോ?

മെഗാസ്റ്റാറിന്റെ Turbo മുതൽ മികവുറ്റ വെബ് സീരീസുകൾ വരെ ഓഗസ്റ്റ് ആദ്യ വാരമെത്തുന്നു

മാരിവില്ലിൻ ഗോപുരങ്ങൾ, നടന്ന സംഭവം തുടങ്ങിയ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തുന്നു

മലയാളത്തിലും തമിഴിലും New OTT Release ഈ വാരമെത്തും. മെഗാസ്റ്റാറിന്റെ Turbo മുതൽ മികവുറ്റ വെബ് സീരീസുകൾ വരെ ഓഗസ്റ്റ് ആദ്യ വാരത്തിലെത്തുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ, നടന്ന സംഭവം തുടങ്ങിയ മലയാള ചിത്രങ്ങൾ ഒടിടിയിലെത്തുന്നു.

New OTT Release

ആമസോൺ പ്രൈം, സോണി ലിവ്, തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളിൽ റിലീസുണ്ട്. സീ5, മനോരമ മാക്സ് ഒടിടികളിലും സിനിമകൾ റിലീസിന് ഒരുങ്ങുന്നു. മലയാളത്തിലെ ഏതെല്ലാം ചിത്രങ്ങളാണ് New OTT Release-ന് തയ്യാറെടുക്കുന്നതെന്ന് നോക്കാം.

New OTT Release ടർബോ

Turbo ഈ വാരത്തെ ഒടിടി റിലീസിലെ പ്രധാന ചിത്രമാണ്. വൈശാഖ് സംവിധാനം ചെയ്ത മെഗാസ്റ്റാർ ചിത്രമാണിത്. മിഥുൻ മാനുവൽ തോമസാണ് ആക്ഷൻ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. കന്നഡ താരം രാജ് ബി ഷെട്ടി, അഞ്ജന ജയപ്രകാശ് എന്നിവർ മറ്റ് പ്രധാന താരങ്ങളാണ്.

മെയ് 23-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇനി ഒടിടിയിൽ സോണി ലിവ് വഴി സിനിമ കാണാം. ഓഗസ്റ്റ് 9 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

മാരിവില്ലിൻ ഗോപുരങ്ങൾ

മെയ് മാസം റിലീസ് ചെയ്ത ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ഇന്ദ്രജിത്ത്, വിൻസി, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ. വിദ്യാസാഗർ സംഗീതവും അരുൺ ബോസ് സംവിധാനവും നിർവഹിച്ചിരിക്കുന്നു. സൗഹൃദവും പ്രണയവും കുടുംബവുമെല്ലാം സിനിമയുടെ കഥാപശ്ചാത്തലമാകുന്നു.

സോണിലിവിലൂടയാണ് മാരിവില്ലിൻ ഗോപുരങ്ങൾ റിലീസിന് എത്തുന്നത്. ഈ വാരം തന്നെ സിനിമയുടെ ഒടിടി റിലീസ് പ്രതീക്ഷിക്കാം. ഔദ്യോഗികമായി ഒടിടി റിലീസ് തീയതി അറിയിച്ചിട്ടില്ല.

നടന്ന സംഭവം

ബിജു മേനോൻ- സുരാജ് വെഞ്ഞാറമൂട് ചിത്രമാണ് Nadanna Sambhavam. ശ്രുതി രാമചന്ദ്രൻ, ലിജോമോൾ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നടന്ന സംഭവം ജൂൺ 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്തു.

വിഷ്ണു നാരായണനാണ് നടന്ന സംഭവം സംവിധാനം ചെയ്തിരിക്കുന്നു. ഓഗസ്റ്റ് 9 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സിലാണ് നടന്ന സംഭവം റിലീസിന് എത്തുന്നത്.

ബൃന്ദ

തൃഷയും ഇന്ദ്രജിത്ത് സുകുമാരനും കേന്ദ്ര കഥാപാതങ്ങളായ സീരീസും റിലീസിന് ഒരുങ്ങുന്നു. സൂര്യ മനോജ് വംഗല രചനയും സംവിധാനവും നിർവഹിച്ച ത്രില്ലർ സീരീസാണിത്. തെലുങ്ക്, തമിഴ്, കന്നഡ, ഭാഷകളിലെല്ലാം ബൃന്ദ റീലീസ് ചെയ്യുന്നു. മറാത്തി, ബംഗാളി, ഹിന്ദി ഭാഷകളിലും സ്ട്രീം ചെയ്യുന്നുണ്ട്.

Read More: Malayalam OTT Release in August: ഉള്ളൊഴുക്ക് മുതൽ എംടിയുടെ മനോരഥങ്ങൾ വരെ, റിലീസിന് യശസ്സുയർത്തും ചിത്രങ്ങൾ

സോണി ലിവ് വഴിയാണ് തൃഷയുടെ ആദ്യ ഒടിടി സീരീസ് റിലീസിനെത്തുക. ഓഗസ്റ്റ് 2 മുതൽ സീരീസിന്റെ സ്ട്രീമിങ് ആരംഭിക്കും.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :