New OTT Release in Malayalam: ആസിഫ് അലിയുടെ ലെവൽ ക്രോസ്, റഹ്മാന്റെ 1000 ബേബീസ്, വിവേകാനന്ദൻ വൈറലാണ്, ഇനിയുമുണ്ട് ലിസ്റ്റിൽ ചിത്രങ്ങൾ

Updated on 18-Oct-2024
HIGHLIGHTS

ഒട്ടനവധി പുതുപുത്തൻ മലയാള ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തി

ഇപ്പോൾ കാണാവുന്ന New OTT Release ചിത്രങ്ങൾ ഏതൊക്കെയെന്നോ?

സിനിമകൾ മാത്രമല്ല, നിരവധി വെബ് സീരീസുകളും ഈ വാരം റിലീസ് ചെയ്തു

മലയാളത്തിൽ ഇപ്പോൾ കാണാവുന്ന New OTT Release ചിത്രങ്ങൾ ഏതൊക്കെയെന്നോ? ഒട്ടനവധി പുതുപുത്തൻ മലയാള ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തി. ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ലെവൽ ക്രോസ് മുതൽ 1000 ബേബീസ് സീരീസ് വരെയുണ്ട്.

New OTT Release ചിത്രങ്ങൾ

ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ്, സോണിലിവ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലാണ് റിലീസ്. ഈ വാരാന്ത്യം അടിച്ചുപൊളിക്കാൻ മലയാളത്തിൽ നിന്ന് നിരവധി റിലീസുകളാണുള്ളത്. ചിരിക്കാനും ത്രില്ലടിപ്പിക്കാനും പുത്തൻ ഒടിടി റിലീസുകൾ ആസ്വദിക്കാം.

New OTT Release: മലയാളത്തിലെ റിലീസുകൾ

ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള ചിത്രം ഒടിടിയിലേക്ക് വരുന്നു. ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നീ യുവനടന്മാരുടെയും സിനിമകളെത്തി. റിലീസ് എടുത്തുപറയേണ്ട മറ്റൊന്ന് പെപ്പേയുടെ കൊണ്ടൽ ആണ്. ഈ ആഴ്ച ഒടിടിയിലെത്തിയ പുത്തൻ മലയാള ചലച്ചിത്രങ്ങളും സീരീസുകളുമിതാ…

ലെവൽ ക്രോസ് (Level Cross)

ആസിഫ് അലി ഈ വർഷം വ്യത്യസ്ത പെർഫോമൻസുകളിലൂടെ അതിശയിപ്പിക്കുകയാണ്. യുവതാരം വേറിട്ട ഗെറ്റപ്പിലെത്തിയ ചലച്ചിത്രമാണ് ലെവൽ ക്രോസ്. ഓർഡിനറി സിനിമയ്ക്ക് ശേഷം ആസിഫ് അലിയെ വ്യത്യസ്ത ഗെറ്റപ്പിൽ കാണുന്ന മറ്റൊരു ചിത്രമെന്ന് പറയാം.

അർഫാസ് അയൂബ് സംവിധാനം ചെയ്ത ലെവൽ ക്രോസിന്റെ നിർമാതാവ് ജീത്തു ജോസഫാണ്. അമല പോൾ, ഷറഫുദ്ദിൻ എന്നിവരും സിനിമയിൽ പ്രധാന താരങ്ങളാകുന്നു. സിനിമ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്.

ബുള്ളറ്റ് ഡയറീസ് (Bullet Diaries)

ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര വേഷം അവതരിപ്പിച്ച ചിത്രമാണ് ബുള്ളറ്റ് ഡയറീസ് നവാഗതനായ സന്തോഷ് മുണ്ടൂർ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിൻ, രഞ്ജി പണിക്കര്‍, ജോണി ആന്റണി എന്നിവരാണ് മറ്റ് താരങ്ങൾ. സൈന പ്ലേയിലൂടെ ബുള്ളറ്റ് ഡയറീസിന്റെ സ്ട്രീമിങ് ആരംഭിച്ചു.

കൊണ്ടൽ (Kondal)

ഈ വാരം വളരെ നേരത്തെ തന്നെ കൊണ്ടൽ എന്ന ചിത്രം ഒടിടി റിലീസ് ചെയ്തു. ആന്റണി വർ​ഗീസ് പെപ്പേ ആണ് ചിത്രത്തിലെ നായകൻ. കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും കൊണ്ടലിൽ പ്രധാന വേഷത്തിലെത്തുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ. സോഫിയ പോളിന്റെ നിർമാണത്തിൽ ഒരുക്കിയ സിനിമയുടെ സംവിധായകൻ അജിത് മാമ്പള്ളിയാണ്. കൊണ്ടൽ നിങ്ങൾക്ക് നെറ്റിഫ്ലിക്സിലൂടെ ആസ്വദിക്കാം.

വിവേകാനന്ദൻ വൈറലാണ് (Vivekanandan Viralanu)

ഷൈൻ ടോം ചാക്കോ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. സ്വാസികയും ഗ്രേസ് ആന്റണിയുമാണ് ഷൈനിന്റെ നായികമാരായി വേഷമിടുന്നത്. മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.

കമൽ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളുമുള്ള വിവേകാനന്ദന്റെ കഥയാണ് ചിത്രം. സിനിമ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുന്നു. എന്നാലും ഇന്ത്യയിൽ നിന്നുള്ള പ്രൈം അംഗങ്ങൾക്ക് ഇത് ലഭ്യമായിട്ടില്ല.

ഒടിടിയിലെ പുതിയ Web series

സിനിമകൾ മാത്രമല്ല, നിരവധി വെബ് സീരീസുകളും ഈ വാരം റിലീസ് ചെയ്തു. ഇവയിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ തന്നെ ഒറിജിനൽ സീരീസുകളും ഉൾപ്പെടുന്നു. സുഹാസിനിയ്ക്കൊപ്പം അനാർക്കലി അഭിനയിച്ച വെബ് സീരീസും ലിസ്റ്റിലുണ്ട്.

1000 ബേബീസ് (1000 Babies)

മലയാളത്തിന്റെ പ്രിയപ്പെട്ട റഹ്മാൻ മുഖ്യവേഷത്തിലെത്തുന്ന സീരീസാണിത്. പഞ്ചായത്ത് എന്ന ഹിന്ദി സീരീസ് ഫെയിം നീന ഗുപ്തയാണ് കേന്ദ്ര കഥാപാത്രം ചെയ്തിട്ടുള്ളത്. ഇത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഒറിജനൽ സീരീസാണ്. ഹോട്ട്സ്റ്റാറിലൂടെ സൈക്കോളജിക്കൽ സസ്പെൻസ് ക്രൈം ത്രില്ലർ ആസ്വദിക്കാം.

സോൾ സ്റ്റോറീസ് (Soul Stories)

സുഹാസിനിയ്ക്കൊപ്പം അനാർക്കലി മരയ്ക്കാറും മുഖ്യവേഷം ചെയ്ത വെബ് സീരീസാണിത്. സ്ത്രീകളെ കേന്ദ്രീകരിച്ചാണ് മലയാളം വെബ് സീരീസ് ഒരുക്കിയിട്ടുള്ളത്. രഞ്ജി പണിക്കർ, വഫ ഖതീജ, ആശാ മടത്തിൽ എന്നിവരും സീരീസിലുണ്ട്. മനോരമ മാക്സിലൂടെ സോൾ സ്റ്റോറീസ് കാണാം.

Also Read: OTT Release Latest: ആസിഫ് അലിയുടെ അസാധ്യ പെർഫോമൻസ്, സുഹാസിനിയുടെ വെബ് സീരീസ്, സാഹസികതയുമായി പെപ്പേയും…

ജയ് മഹേന്ദ്രൻ (Jai Mahendran)

സൈജു കുറുപ്പ് കേന്ദ്ര വേഷത്തിലെത്തിയ ജയ് മഹേന്ദ്രൻ സീരീസും ഒടിടിയിൽ കാണാം. ഒക്ടോബർ ആദ്യവാരം തന്നെ സീരീസ് റിലീസ് ചെയ്തിരുന്നു. ഗംഭീര പ്രതികരണമാണ് ഒടിടിയിൽ സീരീസിന് ലഭിക്കുന്നത്. സുഹാസിനി, സൊണാലി കുൽക്കർണി തുടങ്ങിയവർ സീരീസിൽ ഭാഗമായിട്ടുണ്ട്. ഗിരീഷ് ജോഷിയാണ് Jai Mahendran സംവിധാനം ചെയ്തിരിക്കുന്നത്. സോണി ലിവിലൂടെ മലയാളം സീരീസ് ആസ്വദിക്കാം.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :