new ott release from bromance to ed extra decent and more exciting films to watch
New OTT Release: ഈ ആഴ്ച നിരവധി പുത്തൻ ഒടിടി റിലീസുകളാണ് ഒടിടിയിൽ എത്തിയിട്ടുള്ളത്. ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേയ്ക്ക് എത്തിയ മിക്ക ചിത്രങ്ങളും ഒടിടിയിൽ റിലീസിന് എത്തിയിരിക്കുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സിന് ശേഷം മലയാളത്തിൽ വന്ന ഡാർക് കോമഡി ത്രില്ലറാണ് ED Extra Decent. മഹിമാ നമ്പ്യാർ, അർജുൻ അശോകൻ ചിത്രം ബ്രോമാൻസ്, ആം ആഹ് എന്നിവയും പുത്തൻ റിലീസിലുണ്ട്.
എക്സ്ട്രാ ഡീസന്റ് മാത്രമല്ല, ബ്രോമാൻസ്, വീര ധീര സൂരൻ പോലെ നിരവധി പുതിയ റിലീസികളുണ്ട്. ആമസോൺ പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി LIV, മനോരമ മാക്സ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ പുത്തൻ ചിത്രങ്ങളെത്തി.
അർജുൻ അശോകൻ, മഹിമ നമ്പ്യാർ, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് Bromance. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരിയിലാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ആഷിക് ഉസ്മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് സിനിമ നിർമിച്ചത്. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെ ഇതിനകം സ്ട്രീമിങ് തുടങ്ങി.
സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഡാർക് കോമഡി ത്രില്ലറാണ് ഇഡി. ആമിർ പള്ളിക്കാലാണ് സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26 മുതൽ സ്ട്രീമിങ് തുടങ്ങി. ഗ്രേസ് ആന്റണി, ശ്യാം മോഹൻ, വിനയ പ്രസാദ് എന്നിവർ മറ്റ് മുഖ്യവേഷങ്ങളെ അവതരിപ്പിച്ചു. സിനിമ നിങ്ങൾക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ഇപ്പോൾ കാണാം.
വിജയരാഘവൻ, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യതാരങ്ങൾ. മാര്‍ച്ച് 7-ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണിത്. നവാഗതനായ ശരത്ചന്ദ്രൻ ആണ് ഔസേപ്പിന്റെ ഒസ്യത്തിന്റെ സംവിധായകൻ. സിനിമ ഇപ്പോഴിതാ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുന്നു. ആമസോൺ പ്രൈമിലൂടെ മലയാളചിത്രം ഇപ്പോൾ കാണാം.
റഹ്മാൻ, ഭരത് എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമാണ് സമാറ. ബിനോജ് വില്ല്യ, സഞ്ജന ദീപു, രാഹുൽ മാധവ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ചാൾസ് ജോസഫ് സംവിധാനം ചെയ്ത സമാറ ഒടിടിയിൽ റിലീസ് ചെയ്തു. മനോരമ മാക്സ് വഴി മെയ് 1 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിച്ചു.
ദിലീഷ് പോത്തൻ നായകനായ മലയാള ചിത്രമാണ് Am Ah. കവിപ്രസാദ് ഗോപിനാഥ് തിരക്കഥയെഴുതി, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത സിനിമയാണിത്. അലൻസിയർ, ജാഫർ ഇടുക്കി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. ആമസോൺ പ്രൈം വീഡിയോയിലും സൺനക്സ്റ്റിലും മിസ്റ്ററി ത്രില്ലർ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.
ചിയാൻ വിക്രം നായകനായ വീര ധീര സൂരൻ ഒടിടിയിൽ റിലീസ് ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ദുഷാര വിജയനും എസ് ജെ സൂര്യയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. സേതുപതി, ചിത്ത സിനിമകളുടെ സംവിധായകൻ അരുൺകുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. സ്വാമി, ധൂൾ പോലുള്ള ചിത്രങ്ങളിലെ ചിയാൻ വിക്രമിന്റെ പ്രകടനമാണ് ഈ സിനിമയിലും കാഴ്ചവച്ചിരിക്കുന്നത്. വീര ധീര സൂരൻ ഒടിടിയിൽ റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് തമിഴ് ചിത്രം സ്ട്രീം ചെയ്യുന്നത്.
ജിയോഹോട്ട്സ്റ്റാറിൽ L2 Empuraan എന്ന വമ്പൻ ചിത്രവും സ്ട്രീം ചെയ്യുന്നുണ്ട്. മാർകോ, പൊന്മാൻ എന്നിവയും ഇതേ പ്ലാറ്റ് ഫോമിൽ കാണാം.
Also Read: Mohanlal Back: തിയേറ്ററിൽ ഒറ്റക്കൊമ്പനായി Thudarum മേയുന്നു, ഒടിടിയിൽ എമ്പുരാനോ!