Mohanlal Thudarum OTT
Mohanlal Thudarum OTT റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. തിയേറ്ററുകളിൽ കളം നിറഞ്ഞ് ഓടുകയാണ് ഫാമിലി ഡ്രാമ ചിത്രം. ഫാമിലി ഇമോഷനും ത്രില്ലിങ്ങും ഫൈറ്റും മാസും നിറച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കിയത്. ഓപ്പറേഷൻ ജാവയിലൂടെ ജനശ്രദ്ധ നേടിയ തരുൺ മൂർത്തിയാണ് തുടരും സംവിധാനം ചെയ്തത്.
തിയേറ്ററുകളിൽ ഇതിനകം ഒട്ടുമിക്ക പ്രേക്ഷകരും തുടരും കണ്ടിട്ടുണ്ടാകും. മലയാളത്തിന്റെ വിസ്മയ നടനം വീണ്ടും, തുടരും ചിത്രത്തിലൂടെ ആസ്വദിക്കാനും പ്രേക്ഷകർ കാത്തിരിക്കുകയാണ്. അതിനാൽ സിനിമയുടെ ഒടിടി റിലീസിനായി മലയാളികൾ പ്രതീക്ഷയിലാണ്.
വിദേശത്ത് നിന്ന് തുടരും സിനിമ 100 കോടി പൂർത്തിയാക്കാറായി. ഇനിയും 7 കോടി കൂടി കളക്ഷനെടുത്താൽ സിനിമ വിദേശത്ത് 100 കോടി ക്ലബ്ബിലെത്തും.
മോഹൻലാലിന്റെ തുടരും എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് വന്നോ? ഡിജിറ്റൽ പ്രീമിയറിനായി കാത്തിരിക്കുന്നവർക്ക് നിരാശയാണ് ഫലം. കാരണം മോഹൻലാലിന്റെ തുടരും ഇപ്പോഴൊന്നും ഒടിടിയിൽ പ്രതീക്ഷിക്കണ്ട.
L2: എമ്പുരാന് ശേഷം തുടരും എന്ന സിനിമ റെക്കോഡുകൾ തകർത്ത് തിയേറ്ററുകളിൽ മുന്നേറുകയാണ്. ഇപ്പോഴിതാ മറ്റൊരു മലയാള സിനിമയും കടക്കാത്ത നേട്ടമാണ് തുടരും എന്ന ചിത്രം നേടിയത്. കേരളത്തിൽ നിന്ന് മാത്രം 100 കോടി കളക്ഷൻ നേടുന്ന ആദ്യത്തെ മലയാളചിത്രമായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.
ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം ഒടിടി റിലീസിന് എത്തുമ്പോഴും വലിയ സ്വീകാര്യത ലഭിക്കുമെന്നത് തീർച്ചയാണ്. കാരണം മറ്റ് ഭാഷകളിലും സിനിമ പ്രശംസ നേടിയേക്കും. തിയേറ്ററുകളിലെ ഗംഭീര പ്രകടനം പക്ഷേ ഒടിടി പ്രേക്ഷകർക്ക് തൽക്കാലം നിരാശ നൽകുന്നു.
Also Read: Maranamass OTT Review: ബേസിലിന്റെ മരണമാസ് ഒടിടിയിൽ ചിരിമാസായി, തമിഴിൽ വരെ….
എന്തുകൊണ്ടെന്നാൽ തിയേറ്റർ ഓട്ടം കഴിഞ്ഞ് നാല് ആഴ്ച കഴിഞ്ഞിട്ടും സിനിമയുടെ ഒടിടി അപ്ഡേറ്റിന്റെ വിവരങ്ങൾ വന്നിട്ടില്ല. സിനിമ വിജയകരമായി പ്രദർശനം തുടരുന്നതിനാൽ ഇനിയും കൂടുതൽ കാത്തിരിക്കേണ്ടി വരും. സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് ആര് സ്വന്തമാക്കിയെന്നോ, ജൂൺ മാസത്തിലെങ്കിലും ഒടിടി റിലീസ് ചെയ്യുമോന്നോ അറിയിപ്പ് വന്നിട്ടില്ല. അണിയറപ്രവർത്തകരോ, ഒടിടി പ്ലാറ്റ്ഫോമുകളോ തുടരും ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടുമില്ല.
എന്നാലും ഈ വാരം കഴിഞ്ഞ് ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്ത വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കാം.