mohanlal starring thudarum ott right
Mohanlal Thudarum: കുസൃതിച്ചിരിയും ഗാംഭീര്യവും പ്രണയവും ക്ലാസുമെല്ലാം നിറഞ്ഞ മോഹൻലാൽ. വരാനിരിക്കുന്ന പുതിയ ചിത്രത്തിലൂടെ 90-കളിലെ ലാലേട്ടനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തരുൺ മൂർത്തി എന്ന യുവ സംവിധായകന്റെ തുടരും ആണ് മോഹൻലാലിന്റെ റിലീസിനെത്തുന്ന സിനിമ. എന്നാൽ ലൂസിഫറിന് ശേഷമായിരിക്കും Thudarum release എന്നാണ് റിപ്പോർട്ടുകൾ.
കുടുംബ പ്രേക്ഷകർക്കിഷ്ടപ്പെട്ട അയൽപക്കത്തെ ഗൃഹനാഥനായി മോഹൻലാൽ തിരിച്ചുവരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. തുടരും സിനിമയിലെ പോസ്റ്ററുകളും വീഡിയോകളും ഇതിനുള്ള സൂചനകളും തരുന്നു.
ഇപ്പോഴിതാ തുടരും സിനിമയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. മോഹൻലാൽ ചിത്രം വൻ തുകയ്ക്ക് ഒടിടി വാങ്ങിയെന്നാണ് റിപ്പോർട്ട്. തിയേറ്റർ റിലീസ് തീയതിയിൽ അന്തിമ തീരുമാനമായിട്ടില്ല. ചിത്രം ഒടിടിയിൽ മെയ് മാസം വരുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ
തിയേറ്റർ റിലീസും പര്യടനവും കഴിഞ്ഞ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമിൽ തുടരും കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിൽ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. Disney+ Hotstar വലിയ തുക കൊടുത്താണ് തുടരും വാങ്ങിയതെന്നും റിപ്പോർട്ടുണ്ട്. മെയ് മാസമാണ് ഒടിടി റിലീസെന്ന് ജി സുരേഷ് കുമാർ നിർമാതാവും സൂചിപ്പിച്ചിരുന്നു.
സൗദി വെള്ളയ്ക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ പ്രമുഖനായ സംവിധായകനാണ് തരുൺ മൂർത്തി. യുവസംവിധായകർക്കൊപ്പം മോഹൻലാൽ ആദ്യമായാണ് ഒരു ചിത്രം ചെയ്യുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. വിസ്മയ താരത്തിന്റെ കരിയറിലെ 360-ാമത്തെ ചിത്രമാണ് തുടരും.
പഴയ ലാലേട്ടനെ തിരിച്ചുകിട്ടുമോ എന്ന ആകാംക്ഷയിലിരിക്കുന്ന ആരാധകരോട് തരുൺ മൂർത്തി ഒരു അഭിപ്രായം പങ്കുവച്ചിരുന്നു. പഴയ ലാലേട്ടനെ തിരിച്ചുകിട്ടുമോ എന്ന മൈൻഡ് സെറ്റ് നമുക്ക് വേണ്ടെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. എന്നുവച്ചാൽ പുതിയ ലാലേട്ടന് ഒരു പുതിയ സ്റ്റൈലുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വിശദീകരിച്ചത്.
കുടുംബപ്രേക്ഷകരുടെ മോഹൻലാലിന് വേണ്ടി മാത്രമല്ല മലയാളികളുടെ കാത്തിരിപ്പ്. മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജേക്സ് ബിജോയിയുടെ സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടുമെന്നാണ് പ്രതീക്ഷ.
തുടരും ചിത്രത്തിന്റെ ഫ്രെയിമുകൾ ഒരുക്കിയിട്ടുള്ളത് ഷാജികുമാര്‍ ആണ്. രുണ്‍ മൂര്‍ത്തിക്കൊപ്പം കെ ആര്‍ സുനിലും തിരക്കഥ രചിച്ചിരിക്കുന്നു. എം രഞ്ജിത്താണ് തുടരും എന്ന ചിത്രത്തിന്റെ നിർമാതാവ്.