hridayapoorvam movie ott released
Mohanlal ഓണച്ചിത്രം വളരെ പെട്ടെന്ന് ഒടിടിയിൽ എത്തിയിരിക്കുന്നു. 100 കോടി തിയേറ്ററിൽ വാരിക്കൂട്ടിയ മലയാള സിനിമ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നു. ദുൽഖർ സൽമാൻ നിർമിച്ച Lokah-യുടെ വിജയത്തിളക്കത്തിൽ അറിയാതെ പോയ 100 കോടി കളക്ഷൻ ഹിറ്റ് ചിത്രമാണ് Hridayapoorvam. ദാദാ സാഹേബ് ഫാൽക്കെ അവാർഡിലൂടെ മലയാളത്തിന്റെ യശസ്സുയർത്തിയ മോഹൻലാലിന്റെ തിയേറ്ററിലെത്തിയ ഏറ്റവും പുത്തൻ ചലച്ചിത്രം.
ഇപ്പോഴിതാ മലയാളിപ്രേക്ഷകർ കാത്തിരുന്ന ഫീൽ ഗുഡ് മൂവി ഒടിടിയിൽ സർപ്രൈസായി എത്തിയിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒരുമിച്ച സിനിമയെന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത്. ഇപ്പോഴിതാ സിനിമ 100 കോടിയിലെത്തിയ സന്തോഷം സാക്ഷാൽ മോഹൻലാൽ തന്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ഹൃദയപൂർവം വിജയത്തിന്റെ നന്ദിയും സ്നേഹവും മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഹൃദയപൂർവ്വം ലോകമെമ്പാടുമുള്ള തിയേറ്ററിൽ നിന്നും 100 കോടിയിലധികം കളക്ഷൻ നേടിയെന്ന് സൂപ്പർതാരം പറഞ്ഞു. ഹൃദയപൂർവ്വത്തെ നിങ്ങളുടെ ഹൃദയങ്ങളിലേക്കും വീടുകളിലേക്കും സ്വാഗതം ചെയ്തതിന് നന്ദിയെന്നും മോഹൻലാൽ പോസ്റ്റിൽ വിവരിച്ചു.
പ്രേമലുവിലൂടെ ജനപ്രിയനായ സംഗീത് പ്രതാപും സിനിമയിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാല്‍- സംഗീത് പ്രതാപ് കോമ്പോ ശരിക്കും വർക്കായെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത, സിദ്ദിഖ്, ബാബുരാജ് എന്നിവരാണ് മറ്റ് താരങ്ങൾ. ഫീൽ ഗുഡ് ഹൃദയപൂർവം ഇനി ഒടിടിയിൽ സ്ട്രീം ചെയ്യുകയാണ്. എവിടെയാണ് സിനിമ ഒടിടി റിലീസ് ചെയ്തിരിക്കുന്നതെന്ന് നോക്കാം.
മോഹൻലാലിന്റെ ഹൃദയപൂര്‍വം ജിയോ ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. ഇതിന് തൊട്ടുമുമ്പ് പുറത്തിറങ്ങിയ ലാലേട്ടൻ ഹിറ്റ് തുടരും സ്ട്രീം ചെയ്യുന്നതും ഇതേ പ്ലാറ്റ്ഫോമിലാണ്. സൂപ്പർ ഹിറ്റ് മലയാളചിത്രം അഞ്ച് ഭാഷകളിൽ ആസ്വദിക്കാം. മലയാളം, കന്നഡ, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ സിനിമ ഒടിടിയിൽ സ്ട്രീം ചെയ്യുന്നു.
തിയേറ്ററിൽ ഓണം റിലീസായി എത്തിയ ചിത്രം കാണാൻ സാധിക്കാതെ പോയവർക്ക് ഒടിടിയിൽ ഇനി സിനിമ കാണാം. ചിത്രത്തിലെ ഗാനങ്ങളും, ചില ട്രെയിലർ രംഗങ്ങളും ഇതിനകം ട്രെൻഡിങ്ങായതാണ്. ഐ ലവ് ഫഫ പോലുള്ള നർമരംഗങ്ങൾ സിനിമയുടെ ട്രെയിലർ റിലീസിലൂടെ ജനപ്രീതി നേടിയതാണ്.
മലയാള സിനിമയ്ക്ക് മികച്ച കുടുംബചിത്രങ്ങൾ നൽകിയ കോമ്പോയാണ് മോഹൻലാൽ- സത്യൻ അന്തിക്കാടിന്റേത്. ഹൃദയപൂർവ്വത്തിൽ സംവിധായകന്റെ രണ്ട് മക്കളും പങ്കുചേർന്നിട്ടുണ്ട്. അനൂപ് സത്യനാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ. സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി പി സോനുവാണ് തിരക്കഥ ഒരുക്കിയത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും, കെ രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ജസ്റ്റിൻ പ്രഭാകറാണ് ഹൃദയപൂർവ്വത്തിന്റെ സംഗീത സംവിധായകൻ.
Also Read: ഈ ദിവസം എത്തുന്നു BSNL 4G; ജിയോ, എയർടെൽ, വിഐ സ്തംഭിച്ച് പോയി! തീയതി അറിയാം