Merry Christmas
Merry Christmas: സൂപ്പർ ഹിറ്റ് റൊമാന്റിക് ത്രില്ലർ ചിത്രം ഒടിടിയിൽ കാണാം. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ബോളിവുഡ് താരറാണി കത്രീന കൈഫും ജോഡിയായി അഭിനയിച്ച ചിത്രമാണിത്.
തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങിയ സിനിമ ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. ശ്രീറാം രാഘവൻ ആണ് മെറി ക്രിസ്മസ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ക്രിസ്മസ് രാത്രിയിൽ മറിയയും ആൽബർട്ടും കണ്ടുമുട്ടുന്നതും പിന്നീടുള്ള സംഭവബഹുലമായ കഥയുമാണ് മേരി ക്രിസ്മസ്.
ക്രിസ്മസ് രാത്രിയുടെ പശ്ചാത്തലത്തിൽ നിങ്ങൾക്കൊരു ത്രില്ലർ ചിത്രം തന്നെ ആസ്വദിക്കാം. ഗംഭീര താരനിരയാണ് മേറി ക്രിസ്മസ്സിൽ അണിനിരന്നിട്ടുള്ളത്. സിനിമയുടെ ഹിന്ദി പതിപ്പിൽ സഞ്ജയ് കപൂർ, വിനയ് പഥക്, പ്രതിമ കണ്ണൻ, ടിന്നു ആനന്ദ് തുടങ്ങിയവർ അണിനിരക്കുന്നു.
തമിഴ് പതിപ്പിൽ ഈ താരങ്ങൾക്ക് പകരം രാധിക ശരത്കുമാർ, കെവിൻ ജെയ് ബാബു, രാജേഷ് വില്ല്യംസ്, ഷണ്മുഖരാജ എന്നിവരാണ്. കൂടാതെ അശ്വിനി കല്സേക്കർ, രാധിക ആപ്തെ എന്നിവർ മേറി ക്രിസ്മസ്സിൽ അതിഥി വേഷത്തിലും എത്തുന്നു.
Merry Christmas OTT റിലീസ് ചെയ്തിരിക്കുന്നത് നെറ്റ്ഫ്ലിക്സിലാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തത്.
Also Read: Bougainvillea Troll: ക്ലൈമാക്സ് ചെറുതായി ഒന്ന് പാളി, രോമാഞ്ചത്തിന് പകരം ട്രോളായി, OTT റിവ്യൂ ഇങ്ങനെ…
നെറ്റ്ഫ്ലിക്സ് എടുക്കാൻ താൽപ്പര്യമുള്ളവർക്ക് മാസ സബ്സ്ക്രിപ്ഷനും, പ്രീമിയം സബ്സ്ക്രിപ്ഷനും തുടങ്ങി നിരവധി പ്ലാനുകളുണ്ട്. 150 രൂപയ്ക്ക് താഴെ വരെ Netfix Plans ലഭ്യമാണ്.
രു സമയം ഒരു മൊബൈലിൽ മാത്രം ഉപയോഗിക്കാനായി 149 രൂപ പ്ലാനുണ്ട്. ഇത് മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനാണ്. എന്നാൽ ലാപ്ടോപ്പിലോ പിസിയിലോ സ്മാർട് ടിവിയിലോ പ്ലാൻ ലഭിക്കില്ല.
അതുപോലെ പ്രതിമാസ പ്ലാൻ നോക്കുന്നവർക്ക് 200 രൂപയിൽ താഴെ തെരഞ്ഞെടുക്കാം. മികച്ച വീഡിയോ സ്ട്രീമിങ് 199 രൂപ പ്ലാനിൽ ലഭിക്കുന്നു. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി ഡിവൈസുകളിൽ ഇത് ലഭിക്കും. ഇതിന് പുറമെ 649 രൂപയ്ക്കും നെറ്ഫ്ലിക്സിൽ പ്ലാനുകളുണ്ട്.