rekhachithram brilliant story
AI ഉപയോഗിച്ച് പണ്ടത്തെ മമ്മൂട്ടിയെ പുനരവതരിപ്പിക്കാനും അത് വിജയകരമായി പ്രേക്ഷകരിലെത്തിക്കാനും Rekhachithram ടീമിന് സാധിച്ചു. എൺപതുകളിലെ നമ്മുടെ മമ്മൂട്ടി ചേട്ടനെ മിസ്റ്ററി ത്രില്ലറിൽ ഗംഭീരമായി പുനരാവിഷ്കരിച്ചു. ആസിഫ് അലി നായകനായ രേഖാചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് മെഗാസ്റ്റാറിന്റെ സിനിമയെ പ്രശംസിച്ചുള്ള വാക്കുകളാണ്.
കാതോട് കാതോരം എന്ന സിനിമയിലെ ലൊക്കേഷനുകളും താരങ്ങളും സിനിമയിൽ കടന്നുവരുന്നു. ജോൺ പോളിനെയും മമ്മൂട്ടിയെയും പഴയ കാലത്തെ രൂപത്തിലാക്കി എഐ മികവിലൂടെ രേഖാചിത്രത്തിലെത്തിച്ചു.
മലയാള സിനിമയിൽ ഇതുവരെ പയറ്റിനോക്കാത്ത പരീക്ഷണമാണമായിരുന്നു ജോഫിൻ ടി ചാക്കോയും സംഘവും പയറ്റിയത്.
വലിയ ബജറ്റിൽ മറുഭാഷകളിൽ സിനിമാക്കാർ പരീക്ഷിച്ച് തോറ്റുപോയത്, മികവോടെ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു. AI Technology കാതോട് കാതോരത്തിലെ മമ്മൂട്ടിയെ പുനരാവിഷ്കരിച്ചത് തിയേറ്ററുകളിൽ പ്രശംസ നേടിക്കൊടുത്തു.
രേഖാചിത്രം എന്ന സിനിമയുടെ കഥ തന്നെ വളരെ ആകർഷിച്ചതായും അത് ബ്രില്യന്റായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയുടെ കഥ പിറന്ന വഴിയിൽ താനുമുണ്ട്. ഇങ്ങനെയൊരു പാരലൽ കഥ വികസിപ്പിക്കുമ്പോൾ നമ്മളും കൂടെ നിൽക്കണം.
താൻ മാറി നിന്നാൽ ഒരുപക്ഷേ ആ കഥ നടക്കില്ല. മമ്മൂട്ടി ചേട്ടൻ എന്ന പേരിൽ തനിക്ക് കിട്ടിയിരുന്ന കത്തുകളെ കുറിച്ചും അദ്ദേഹം ഓർത്തു. യഥാർഥമല്ലാത്തെ ഒരു സംഭവത്തിൽ നിന്നാണ് സിനിമയുടെ ആശയം വന്നിരിക്കുന്നത്. ഇങ്ങനെ പാരലൽ ഹിസ്റ്ററിയിൽ സിനിമ ആവിഷ്കരിക്കുന്ന സംഭവങ്ങൾ വളരെ അപൂർവ്വമാണെന്നും അദ്ദേഹം വിശദമാക്കി.
എഐ ഉപയോഗിച്ച് 1985-ലെ മമ്മൂട്ടിയെ ക്രിയേറ്റ് ചെയ്തത് പ്രേക്ഷകരും ഇരുകൈയോടെ സ്വീകരിച്ചു. ഇതിനായി മമ്മൂട്ടി സമ്മതം നൽകിയതുകൊണ്ടാണ് സിനിമ നടന്നതെന്ന് സംവിധായകനും മുമ്പ് പറഞ്ഞിരുന്നു.
ഈ വർഷം തിയേറ്ററുകളിൽ എത്തിയതിൽ ഒരേയൊരു ഹിറ്റ് മാത്രമാണ് മലയാളത്തിന് ലഭിച്ചത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവരാണ് രേഖാചിത്രത്തിലെ പ്രധാന താരങ്ങൾ. മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സോണി ലിവ് വഴി സിനിമ മാർച്ചിൽ ഒടിടി റിലീസിനെത്തുന്നു. മാർച്ച് 7 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. രേഖാചിത്രത്തിന് പുറമെ പണി, മാർകോ പോലുള്ള സിനിമകളും സോണിലിവിൽ ലഭ്യമാണ്.
ആസിഫിന്റെ ഇനി വരാനിരിക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്. ആഭ്യന്തര കുറ്റവാളിയെന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തുന്നു. പ്രതി സഹദേവൻ തന്നെ മറ്റൊരു എന്റർടെയ്നർ സിനിമയും ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. ഈ ചിത്രം ഏപ്രിൽ 3-നാണ് തിയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.