marco movie streaming now
Marco Streaming: അങ്ങനെ കാത്തിരുന്ന ആ ബോക്സ് ഓഫീസ് ഫയർ ചിത്രം ഒടിടിയിൽ എത്തി. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മലയാള സിനിമയാണ് മാർകോ. ഡിസംബർ 20-ന് ക്രിസ്മസ് സ്പെഷ്യലായാണ് ഉണ്ണി മുകുന്ദൻ ചിത്രം ബിഗ് സ്ക്രീനുകളിൽ എത്തിയത്. എന്നാൽ വാലന്റൈൻസ് സ്പെഷ്യലായി സിനിമ ഇപ്പോൾ ഒടിടിയിലേക്കും കടന്നു വന്നിരിക്കുന്നു.
ഹിന്ദി ഉൾപ്പെടെ മറ്റ് ഭാഷക്കാരും തിയേറ്ററുകളിൽ ആഘോഷമാക്കിയ സിനിമയാണ് മാർകോ. പുഷ്പയും ബേബി ജോണും ഓടുന്ന തിയേറ്ററുകളെ കീഴടക്കാൻ വരെ മാർകോയ്ക്ക് സാധിച്ചു. മാസും ആക്ഷനും ഫൈറ്റും കൊടൂര വയലൻസും മാത്രമല്ല മാർകോ. വൈകാരികമായ മുഹൂർത്തങ്ങളിലൂടെയും മലയാളചിത്രം കടന്നുപോകുന്നുണ്ട്.
സിനിമ പറഞ്ഞ പോലെ സോണിലിവിൽ തന്നെ റിലീസ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 14-ന് സ്ട്രീമിങ് എന്ന് അറിയിച്ചിരുന്നെങ്കിലും അതിലും നേരത്തെ ഫെബ്രുവരി 13 വൈകി സ്ട്രീമിങ് തുടങ്ങി. എന്നാൽ ഒടിടിയിൽ ലഭ്യമായിരിക്കുന്ന വേർഷനിൽ പ്രേക്ഷകർക്ക് ചില നിരാശയുണ്ട്.
മലയാളത്തിലെ ഏറ്റവും കൊടൂര വയലൻസ് ചിത്രമായാണ് അണിയറപ്രവർത്തകർ ചിത്രമെത്തിച്ചത്. എന്നാൽ തിയേറ്റർ റിലീസിന് ശേഷം സിനിമ ഇന്ത്യ കണ്ട വലിയ വയലൻസ് ചിത്രമായി. എങ്കിലും സെൻസർ ബോർഡ് ചില സീനുകളെല്ലാം കട്ട് ചെയ്താണ് തിയേറ്ററുകൾക്കായി അനുമതി നൽകിയത്. ഈ ഭാഗങ്ങൾ ഒടിടി റിലീസിലുണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
എങ്കിലും അൺകട്ട് വേർഷനായി കാത്തിരുന്നവർക്ക് ഒടിടി റിലീസ് നിരാശരായി എന്നാണ് സീ5 പോലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാർകോയുടെ കുട്ടിക്കാലും മുതലുള്ള കട്ട് ചെയ്ത രംഗങ്ങളും ഒടിടിയിലെത്തുമെന്നായിരുന്നു പ്രതീക്ഷ. സിനിമ തിയേറ്ററിൽ കണ്ടവർ ഒടിടി റിലീസിനായി കാത്തിരുന്നതും ഈ സീനുകൾക്കായാണ്. മാർകോയുടെ തിയേറ്ററിൽ റിലീസ് ചെയ്ത അതേ വേർഷനാണ് ഒടിടിയിലും എത്തിയിരിക്കുന്നത്.
എന്തായാലും മാർകോ തിയേറ്ററിൽ മിസ് ചെയ്തവർക്ക് സോണി ലിവിൽ സിനിമ ഇപ്പോൾ ആസ്വദിക്കാം. തിയേറ്ററിൽ കണ്ടിട്ടും മതിവരാത്തവർക്കും ഒടിടി റിലീസിൽ സിനിമ കാണാം. ഹിന്ദിയിൽ മാത്രം മാർകോ ഓൺലൈൻ റിലീസ് ചെയ്തിട്ടില്ല. മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുന്നത്.
ഉണ്ണി മുകുന്ദനൊപ്പം കബീര്‍ ദുഹാന്‍സിങ്, സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍ എന്നിവരും മാർകോയിൽ അണിനിരക്കുന്നു. ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകന്റെ പ്രതിനായക കഥാപാത്രവും തിയേറ്റർ പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ഇനി മാർകോയ്ക്ക് രണ്ടാം ഭാഗം വരുന്നതായും അതിൽ ചിയാൻ വിക്രമും ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.