Rekhachithram
75 കോടിയും കടന്ന് Asif Ali നായകനായ Rekhachithram മുന്നേറുകയാണ്. ഒപ്പം സിനിമയുടെ ഡിജിറ്റൽ അവകാശം ആര് സ്വന്തമാക്കിയെന്ന വാർത്തയും പുറത്തുവരുന്നു. സോണി ലിവിലൂടെ Rekhachithram OTT റിലീസിനെത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം ഇനിയും അണിയറപ്രവർത്തകർ സ്ഥിരീകരിക്കാനുണ്ട്.
റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഒരു കോടിയിലധികം കളക്ഷനാണ് രേഖാചിത്രം നേടിയത്. ജന്മദിനത്തോട് അനുബന്ധിച്ച് ആസിഫ് അലി സിനിമയുടെ മറ്റൊരു റെക്കോഡ് കൂടി പങ്കുവച്ചു.
പിറന്നാൾ ദിനത്തിൽ ഡബിൾ ധമാക്ക സന്തോഷത്തിലാണെന്നാണ് താരം സോഷ്യൽ മീഡിയിയലൂടെ അറിയിച്ചത്. രേഖാചിത്രം 75 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നെന്ന് അദ്ദേഹം അറിയിച്ചു. കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വീണ്ടും തിയേറ്ററിൽ ആസിഫ് അലിയുടെ ഓളമാണെന്ന് പറയാം.
സാധാരണ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലുള്ള ട്വിസ്റ്റും മറ്റും കോർത്തിണക്കിയ സിനിമയല്ലിതെന്ന് അഭിമുഖങ്ങളിൽ ആസിഫ് അലി പറഞ്ഞിരുന്നു. എന്നാലും രേഖാചിത്രത്തിന്റെ കഥയും അവതരണവുമാണ് എടുത്തുപറയേണ്ട സവിശേഷത. ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണിത്. സിനിമ ഈ മാസം അവസാനമെങ്കിലും ഒടിടിയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ രേഖാചിത്രം കാണുന്നവർ കണ്ടിരിക്കേണ്ട മമ്മൂട്ടി ചിത്രത്തിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. രേഖാചിത്രത്തിന്റെ പശ്ചാത്തലം 1985-ൽ റിലീസിനെത്തിയ ഒരു മലയാളചിത്രം കൂടിയാണ്.
ഭരതൻ സംവിധാനം ചെയ്ത കാതോട് കാതോരം സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനാണ് രേഖാചിത്രത്തിലേക്ക് കടന്നുവരുന്നത്. മമ്മൂട്ടിയും സരിതയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രവും മഞ്ചാടിക്കുന്ന് ഗ്രാമവും അധികമാരും മറന്നിട്ടുണ്ടാവില്ല. എന്നാലും ഇനിയും സിനിമ കാണാത്തവർക്കും, കണ്ടവരിൽ ഓർമ പുതുക്കാനും ഒടിടിയിൽ ചിത്രം കാണാം. Kathodu Kathoram വിഷ്വൽ ക്വാളിറ്റി നഷ്ടപ്പെടാതെ എവിടെ കാണാമെന്ന് നോക്കാം.
സിനിമാപ്രേമികൾക്ക് രേഖാചിത്രത്തോട് കൂടുതൽ പ്രിയം തോന്നുന്നതിലെ ഒരു കാരണ കാതോട് കാതോരവുമാണ്. സിനിമയിലെ പള്ളിയും മറ്റ് ലൊക്കേഷനുകളും പുനരാവിഷ്കരിക്കാൻ രേഖാചിത്രത്തിന് സാധിച്ചു. എഐ ഉപയോഗിച്ച് 85-ലെ മമ്മൂട്ടിയെയും സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.
കൃത്യതയോടെ പഴയ സിനിമയിലെ ഓരോ റെഫറന്‍സും ചിത്രത്തിൽ പകർത്താൻ ജോഫിനും സംഘത്തിനും സാധിച്ചു. വീണ്ടും നിങ്ങൾക്ക് കാതോട് കാതോരം കാണാൻ ആഗ്രഹമുണ്ടെങ്കിൽ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്.
Also Read: Rekhachithram OTT Release: കാത്തിരിക്കുന്ന രേഖാചിത്രം ഒടിടി അപ്ഡേറ്റ് എത്തിയോ?
ആസിഫ് അലിയ്ക്കൊപ്പം രേഖ പത്രോസെന്ന മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നത് അനശ്വര രാജനാണ്. മനോജ് കെ ജയൻ, സിദ്ധീഖ്, ജഗദീഷ്, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് താരങ്ങൾ.