sumathi valavu record views in ott
Latest in OTT: റെക്കോർഡ് ഓപ്പണിങ്ങിൽ മലയാളത്തിലെ ഹൊറർ കോമഡി ചിത്രം സ്ട്രീമിങ് ആരംഭിച്ചു. രോമാഞ്ചത്തിന് ശേഷം മലയാളത്തിലെ അടുത്ത ഹൊറർ കോമഡി സിനിമയാണ് സുമതി വളവ്. 50 ദിവസത്തെ യാത്രയ്ക്ക് ശേഷം Sumathi Valavu ഒടിടിയിൽ എത്തിയിരിക്കുന്നു. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത, അർജുൻ അശോകൻ നായകനായ സിനിമയ്ക്ക് ഒടിടിയിൽ വൻ വരവേൽപ്പാണ് ലഭിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും സിനിമ റിലീസ് ചെയ്തിരിക്കുന്നു. ചിരിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന സിനിമയാണിത്. ഒരിക്കൽ കടന്നാൽ തിരിച്ചു പോരാനാവാത്ത വളവ് എന്ന ടാഗ് ലൈനിലാണ് സുമതി വളവ് റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ തിരുവനന്തപുരത്തെ സുമതി വളവിനെ ആസ്പദമാക്കിയുള്ള സിനിമയല്ലിത്.
സീ ഫൈവിലാണ് സുമതി വളവ് സ്ട്രീം ചെയ്യുന്നത്. ഡിജിറ്റൽ വേൾഡ് പ്രീമിയറായി സുമതി വളവ് നിങ്ങൾക്ക് സീ 5ലൂടെ കാണാം. മാളികപ്പുറത്തിനു ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ സിനിമയാണ് സുമതി വളവ്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, സിദ്ധാർഥ് ഭരതൻ, ഗോപിക അനിൽ, ശ്രാവൺ മുകേഷ്, നന്ദു, സൈജു കുറുപ്പ്, ബാലു വർഗീസ്, മാളവിക മനോജ്, ശിവദ, മനോജ് കെ യു, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
സെപ്തംബർ 26 മുതലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്ന് സിനിമ 25 കോടി കളക്ഷൻ നേടി. ദിനേശ് പുരുഷോത്തമനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷെഫീക് മുഹമ്മദ് അലി ആണ് എഡിറ്റർ. സുമതി വളവ് റിലീസ് ചെയ്യുന്ന സമയത്ത്, ഏറ്റവുമധികം കാഴ്ചക്കാരെ നേടിയെന്ന റെക്കോഡും നേടിയിട്ടുണ്ട്.
സീ5 സബ്സ്ക്രിപ്ഷന് വളരെ തുച്ഛമായ വിലയാണുള്ളത്. 299 രൂപയ്ക്ക് സീ5 ആക്സസ് നേടാം. 2 ഡിവൈസുകളിൽ കണക്ഷൻ ലഭിക്കുന്നതാണ് സീ5 ആക്സസിന്റെ 299 രൂപ പ്ലാൻ. ഇത് എല്ലാ ഭാഷകളിലേക്കുമുള്ള സബ്സ്ക്രിപ്ഷൻ തരുന്നു. പരസ്യങ്ങളുൾപ്പെടുന്ന പാക്കേജാണിത്. ഇതിന് പുറമെ 499 രൂപയ്ക്കും, 1,499 രൂപയ്ക്കും സീ5 ആക്സസിനുള്ള പ്ലാനുകളുണ്ട്.