Bougainvillea
Bougainvillea OTT: ജ്യോതിർമയി സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയ ചിത്രമാണ് ബോഗയ്ൻവില്ല. സിനിമ ഇപ്പോഴിതാ OTT സ്ട്രീമിങ് ആരംഭിച്ചു. ജ്യോതിർമയിക്കൊപ്പം കുഞ്ചാക്കോ ബോബൻ, Fahadh Faasil എന്നിവരാണ് ബോഗയ്ൻവില്ലയിലെ പ്രധാന താരങ്ങൾ.
ഭീഷ്മ പർവ്വം എന്ന മെഗാസ്റ്റാർ ചിത്രത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത സിനിമയാണിത്. സുഷിൻ ശ്യാമിന്റെ സംഗീതമികവിനാലും സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുന്നേ സോഷ്യൽ മീഡിയയിൽ വൈറലായി. തിയേറ്ററുകളിൽ കളക്ഷൻ റെക്കോഡുകൾ ഒരുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബോഗയ്ൻവില്ല അത്യുഗ്രൻ വിജയമായില്ലെങ്കിലും, മികച്ച പ്രതികരണത്തോടെയാണ് തിയേറ്റർ വിട്ടത്. ഇപ്പോഴിതാ Bougainvillea OTT സ്ട്രീമിങ് തുടങ്ങി.
ത്രില്ലർ ചിത്രം എത്തിയിരിക്കുന്നത് സോണി ലിവിലൂടെയാണ്. ഒടിടിയിലും ഗംഭീരപ്രതികരണം സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ബോഗയ്ൻവില്ല ഡിസംബർ 12 അർധരാത്രി തന്നെ സോണിലിവിൽ പ്രദർശനത്തിന് എത്തി. ഈ വാരാന്ത്യം കാണാവുന്ന മികച്ച ചിത്രമായിരിക്കും ഇത്. മലയാളത്തിൽ മാത്രമല്ല, സിനിമ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലും ആസ്വദിക്കാം.
സാധാരണ മലയാള സിനിമകൾ ഒടിടി റിലീസിനെത്തിയാൽ മറ്റു ഭാഷക്കാർ സിനിമയെ കൈവിടാറില്ല. കേരളത്തിന് പുറത്ത് ചില സംസ്ഥാനങ്ങളിൽ മലയാള സിനിമകളുടെ റിലീസ് പരിമിതമാണ്. റിലീസ് ചെയ്യുന്ന ഇടങ്ങളിൽ 4 ദിവസം മാത്രമായിരിക്കും ഷോ ഉണ്ടായിരിക്കുന്നത്.
എന്നാൽ ഒടിടിയിൽ എത്തുന്ന മലയാളചലച്ചിത്രങ്ങളിൽ ഭാഷ മാറ്റാമെന്നതിനാലും, സബ്ടൈറ്റിൽ ഉള്ളതിനാലും മറ്റ് ഭാഷക്കാരും ആസ്വദിക്കുന്നു. കിഷ്കിന്ധാകാണ്ഡം, ARM പോലുളള സിനിമകളുടെ ഒടിടി റിലീസിനും ഇത് ലഭിച്ചു. അതിനാൽ അമൽ നീരദ് ചിത്രത്തെയും സിനിമാപ്രേമികൾ ഭാഷാഭേദമന്യേ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
സിനിമയിൽ കാണികളെ പിടിച്ചിരുത്തുന്ന 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ബോഗൻവില്ലയുടെ ക്ലൈമാക്സ് പ്രേക്ഷകനെ ചിന്തിപ്പിക്കുന്നു. വ്യത്യസ്ത പ്രതികരണങ്ങളാണ് സിനിമ കണ്ടവരിൽ നിന്ന് ക്ലൈമാക്സിനെ കുറിച്ച് ലഭിക്കുന്നത്. എങ്കിലും പ്രവചനാതീതതമായ സസ്പെൻസ് ഇതിൽ ഒളിപ്പിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പുതിയ തലമുറ സംവിധായകരിൽ പ്രമുഖനാണ് അമൽ നീരദ്. ബിഗ് ബി, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനാണ്. തനതായ ശൈലിക്ക് പേരുകേട്ട അമൽ നീരദിന്റെ സൈക്കോളജിക്കൽ ത്രില്ലറാണ് ബോഗയ്ൻവില്ല. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിവേക് ഹർഷൻ സസ്പെൻസ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
വികാരങ്ങളും ബന്ധങ്ങളും, ആന്തരിക സംഘർഷങ്ങളുമെല്ലാം കഥയിൽ വരുന്നു. സങ്കീർണവും ത്രില്ലിങ്ങുമായ ആവിഷ്കരവും സസ്പെൻസും നിങ്ങളെ പിടിച്ചിരുത്തും.
പട്ടാളം, മീശമാധവൻ, എന്റെ വീട് അപ്പൂന്റേം പോലുള്ള ചിത്രങ്ങളിലൂടെ മലയാളിയുടെ പ്രിയങ്കരിയായ താരമാണ് ജ്യോതിർമയി. നീണ്ട ഇടവേളയ്ക്ക് ശേഷം താരം ബോഗയ്ൻവില്ലയിലൂടെ തിരിച്ചുവരവ് നടത്തി. 11 വർഷത്തിന് ശേഷമെത്തിയ ജ്യോതിർമയി, പുതിയ ഗെറ്റപ്പിലും അവതരണത്തിലുമാണ് ഞെട്ടിച്ചത്. റീത്തു എന്ന കേന്ദ്ര കഥാപാത്രത്തെ മികച്ച പ്രകടനത്തിലൂടെ സ്ക്രീനിൽ പകർത്താൻ ജ്യോതിർമയിയ്ക്ക് സാധിച്ചു.
ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും പതിവ് പോലെ മികവുറ്റ പെർഫോമൻസ് ചെയ്തുവച്ചിട്ടുണ്ട്.
സുഷിൻ ശ്യാമിന്റെ ട്രാക്കും ചിത്രത്തിന്റെ മൂഡ് ഇരട്ടിപ്പിക്കുന്നു. സ്തുതി ഗാനവും ബാക്ക്ഗ്രൌണ്ട് സ്‌കോറും കഥപറച്ചിലിനെ തികച്ചും പൂർണമാക്കുന്നുവെന്ന് പറയാം.
Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…