Pushpa 2 ദി റൂൾ മാസ്മരികം! നിങ്ങളുടെ അടുത്ത തിയേറ്ററിലെ Showtime, ടിക്കറ്റ് നിരക്ക് അറിയാം, Online Booking ഇങ്ങനെ ചെയ്യാം…

Updated on 05-Dec-2024
HIGHLIGHTS

ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നോ?

Pushpa 2 The Rule തിയേറ്ററുകളിൽ എത്തി, ഓൺലൈൻ ബുക്കിങ് വിവരങ്ങളിതാ...

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ പാൻ ഇന്ത്യ തലത്തിലാണ് റിലീസ് ചെയ്തത്

Pushpa 2 The Rule തിയേറ്ററുകളിൽ എത്തി. മാസ്മരിക പ്രകടനമുള്ള പുഷ്പയുടെ രണ്ടാം ഭാഗം മാസ് ഓഡിയൻസിനും ക്ലാസ് ഓഡിയൻസിനും ഇഷ്ടമാകുമെന്നാണ് വാർത്ത. Allu Arjun- Fahadh Faasil ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു.

ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നോ? ഏതെല്ലാം ഫോർമാറ്റുകളിലാണ് സിനിമാകൊട്ടകയിൽ പുഷ്പ 2 എത്തിയതെന്ന് അറിയണ്ടേ? പുഷ്പ 2 തിയേറ്റർ നിരക്ക് എത്രയാണെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് ഇവിടെ അറിയാം. Pushpa 2 Online Booking എങ്ങനെ നടത്താമെന്നും നോക്കാം.

Pushpa 2 The Rule തിയേറ്ററുകളിൽ

Pushpa 2 The Rule: തിയേറ്ററുകളിൽ…

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ പാൻ ഇന്ത്യ തലത്തിലാണ് റിലീസ് ചെയ്തത്. പുഷ്പരാജായി അല്ലു അർജുനും ശ്രീവല്ലിയായി രശ്മിക മന്ദാനയും വേഷമിടുന്നു. എസ്പി ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് ആയി ഫഹദ് ഫാസിലുമെത്തുന്നു.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും യലമഞ്ചിലി രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചത്. മിറോസ്ലാവ് കുബ ബ്രോസെക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഡിസംബർ 4 മുതൽ സിനിമയുടെ പ്രീമിയർ ഷോകൾ ആരംഭിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2. UA 16+ സർട്ടിഫിക്കേഷനോടെയാണ് സിനിമ റിലീസിന് എത്തിയിരിക്കുന്നത്. സിനിമ ഇതുവരെയുള്ള എല്ലാ റെക്കോഡും തിരുത്തിയാണ് റിലീസ് ചെയ്തത്. പ്രീ-സെയില്‍സ് 110 കോടിയും കടന്ന് കളക്ഷൻ നേടി.

പുഷ്പ 2-വിന്റെ പ്രീമിയർ ഷോകൾക്ക് 944 രൂപ (ജിഎസ്ടി ഉൾപ്പെടെ)യാണ് ടിക്കറ്റ് വില. സിംഗിൾ സ്ക്രീനുകൾക്ക് 324.50 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. മൾട്ടിപ്ലക്സുകൾക്ക് 413 രൂപയുമാണ് ഈടാക്കുന്നത്.

Also Read: OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ

Pushpa 2: തിയേറ്റർ ഫോർമാറ്റുകൾ

സിനിമ വിവിധ തിയേറ്റർ ഫോർമാറ്റുകളിൽ ആസ്വദിക്കാം. 3D, IMAX, 4DX, D-Box, PVR ICE എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ലഭ്യമാണ്. 250 മുതൽ 300 രൂപ നിരക്കിലും തിയേറ്ററുകളിൽ മൾട്ടിപ്ലക്സിൽ സിനിമ ആസ്വദിക്കാം. ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ തിയേറ്ററുകളിൽ 1000 മുതൽ 2000 രൂപ വരെ ഒരു ടിക്കറ്റിന് നിരക്ക് കൂടി. ആന്ധ്രാപ്രദേശ് സർക്കാരും പുഷ്പ 2 ടിക്കറ്റ് വർധനയ്ക്ക് അംഗീകാരം നൽകിയിരുന്നു.

Online Booking

പുഷ്പ 2 ഓൺലൈൻ ബുക്കിങ്ങിനായി ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റെടുക്കാം. ഇതിനായി bookmyshow ആപ്ലിക്കേഷനോ, വെബ്സൈറ്റോ ഉപയോഗിക്കാം. ബുക്ക്മൈഷോയിൽ പോയി, പുഷ്പ 2 ദി റൂൾ എന്ന് നൽകിയാൽ നിങ്ങൾക്കടുത്തുള്ള തിയേറ്റർ ലിസ്റ്റ് കാണിക്കും. ഇവിടെ ഏതെല്ലാം സമയത്താണ് സിനിമ സ്ക്രീൻ ചെയ്യുന്നതെന്നും അറിയാനാകും. ഇവിടെ നിന്നും ടിക്കറ്റ് നിരക്കുകളും ബുക്കിങ്ങിന് മുന്നേ പരിശോധിക്കാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :