happy vishu ott films from painkili to pravinkoodu shappu
Vishu OTT Films: ഈ വിഷുവിന് വീട്ടിലിരുന്ന് പുത്തൻ ചിത്രങ്ങൾ കാണാനാണോ ആലോചിക്കുന്നത്? എങ്കിൽ Vishu Release OTT Films ഏതൊക്കെയാണെന്ന് നോക്കാം. നിങ്ങളുടെ മൊബൈൽ ഫോണിലും ടിവിയിലുമെല്ലാം സ്പെഷ്യൽ ചലച്ചിത്രങ്ങൾ കാണാനാകും. Painkili മുതൽ പ്രാവിൻകൂട് ഷാപ്പ് വരെ ഒടിടിയിൽ ഈ വാരമെത്തി.
ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ്, മനോരമ മാക്സ്, സോണി ലിവ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ പുത്തൻ സിനിമകളെത്തി. മലയാളത്തിൽ നിങ്ങൾക്ക് ഓൺലൈനായി കാണാവുന്ന ഒടിടി ചിത്രങ്ങളിതാ…
വിഷു ആഘോഷിച്ച് ക്ഷീണമകറ്റാനുള്ള വിശ്രമ വേളയിലേക്ക് ഒരു പുതിയ സിനിമ കണ്ടാലോ? ഫെബ്രുവരി 14-ന് വാലന്റൈൻസ് ഡേ റിലീസായി എത്തിയ പൈങ്കിളി നിങ്ങൾക്ക് ഒടിടിയിൽ കാണാം.
അനശ്വര രാജൻ, സജിൻ ഗോപു എന്നിവരാണ് പൈങ്കിളിയിലെ മുഖ്യതാരങ്ങൾ. യൂട്യൂബറായ ജിസ്മ വിമൽ, റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ എന്നിവരും ചിത്രത്തിലുണ്ട്. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആവേശത്തിന്റെ സംവിധായകൻ ജിതു മാധവനാണ്.
Painkili നിങ്ങൾക്ക് മൊബൈലിലോ ടാബ്ലെറ്റിലോ ടിവിയിലോ കാണാം. ഏപ്രിൽ 11 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചു. മനോരമ മാക്സിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.
ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ചെമ്പൻ വിനോദും ചിത്രത്തിലെ മറ്റൊരു പ്രധാന താരമാണ്. ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഒടിടിയിൽ കാണാം. ഒരു കള്ള്ഷാപ്പും അവിടെ നടക്കുന്ന കൊലപാതകവും ചുറ്റിപ്പറ്റിയാണ് കഥ സഞ്ചരിക്കുന്നത്. സോണി ലിവിൽ ഏപ്രിൽ 11 മുതൽ പ്രാവിൻകൂട് ഷാപ്പ് സ്ട്രീമിങ് ആരംഭിച്ചു.
ആന്റണി വർഗീസിന്റെ ദാവീദ് എന്ന പുത്തൻ ചിത്രവും ഒടിടിയിൽ പ്രദർശനത്തിനുണ്ട്. ആക്ഷൻ സിനിമാപ്രേമികൾക്ക് ഇത് മികച്ച ചോയിസാണ്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍ എന്നിവരാണ് മറ്റ് കേന്ദ്ര വേഷങ്ങൾ ചെയ്തിട്ടുള്ളത്.
ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ബോക്സിങ് പ്രമേയമാക്കിയ സിനിമ ഇപ്പോൾ ഒടിടിയിൽ കാണാം. ZEE5 വഴി സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. ഏപ്രിൽ 11 മുതലാണ് ദാവീദ് ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചത്.
വാലന്റൈൻസ് ഡേയിൽ തിയേറ്ററുകളിലെത്തിയ ബ്രൊമാൻസും ഇപ്പോൾ ഒടിടിയിൽ കാണാം. അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ എന്നിവരാണ് പ്രധാന താരങ്ങൾ. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രമാണ്. വിഷുവിന് മുന്നേ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ബ്രോമാൻസ് ഒടിടി റിലീസിൽ എത്തിയിട്ടില്ല. എങ്കിലും ഈ വാരം സിനിമ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമെ വേറെയും മലയാളചിത്രങ്ങൾ ഒടിടിയിൽ കാണാം. വിനീത് ശ്രീനിവാസന്റെ ഒരു ജാതി ജാതകം ഈ മാസം ഒടിടിയിലെത്തിയിരുന്നു. ആമസോൺ പ്രൈം വീഡിയോയിലാണ് സിനിമ കാണാനാകുക. റഹ്‍മാന്‍, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവർ അഭിനയിച്ച Bad Boyz പ്രൈമിൽ സ്ട്രീം ചെയ്യുന്നു.
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവർ മുഖ്യകഥാപാത്രങ്ങളായ അൻപോട് കണ്മണിയും ഒടിടിയിലുണ്ട്. ലിജു തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യുന്നു.
Also Read: 50MP+10MP+12MP ക്യാമറ Samsung Galaxy S23 5G ഇപ്പോൾ പകുതി വിലയ്ക്ക്! EMI, എക്സ്ചേഞ്ച് ഓഫറിലും വാങ്ങാം