വീണ്ടും OTT HIT അടിച്ച് ‘ഗോളം’ നായകൻ, പ്രണയത്തിന്റെ 7 തലങ്ങൾ പറഞ്ഞ മൊഞ്ചുള്ള കഥ| Latest in OTT

Updated on 11-Dec-2024
HIGHLIGHTS

ഗോളം ഫെയിം രഞ്ജിത്ത് സജീവിന്റെ മറ്റൊരു ചിത്രം കൂടി ഓൺലൈനിൽ പ്രദർശനം തുടങ്ങി

സാജിദ് യാഹിയ സംവിധാനം ചെയ്ത Qalb OTT Release ചെയ്തത് കഴിഞ്ഞ വാരമാണ്

ജനുവരിയിൽ തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ 11 മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ വന്നത്

Malayalam OTT HIT: ഗോളം (Golam) എന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ആരും മറന്നിട്ടില്ലായിരിക്കും. തിയേറ്ററുകളിൽ തരംഗമായില്ലെങ്കിലും അടുത്തിടെ ഇറങ്ങിയ മികച്ച ത്രില്ലറുകളിലൊന്നായിരുന്നു സിനിമ. ഒടിടിയിൽ ഗോളത്തിന് ഗംഭീരപ്രതികരണമാണ് ലഭിച്ചത്.

ഖൽബ് OTT HIT

ഒപ്പം ഗോളം എന്ന സിനിമയിലെ നായകൻ രഞ്ജിത്ത് സജീവും മലയാളിപ്രേക്ഷകരിലേക്ക് എത്തി. ഇപ്പോഴിതാ രഞ്ജിത്ത് സജീവിന്റെ മറ്റൊരു ചിത്രം കൂടി ഓൺലൈനിൽ പ്രദർശനം തുടങ്ങി. സാജിദ് യാഹിയ സംവിധാനം ചെയ്ത Qalb OTT Release ചെയ്തത് കഴിഞ്ഞ വാരമാണ്. മൊഞ്ചുള്ള ഒരു പ്രണയകഥ കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ചോയിസാണ് ഖൽബ്.

2024 ജനുവരി 12 ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ 11 മാസങ്ങൾക്ക് ശേഷമാണ് ഒടിടിയിൽ വന്നത്. ഖൽബ് എന്ന ചിത്രവും ഒടിടിയിൽ പ്രശംസ നേടുന്നത്. പോരാഞ്ഞിട്ട് സിനിമയിലെ ചില രംഗങ്ങൾ അനുകരിച്ച് റീൽസുകളും നിറയുകയാണ്. ലൗ മൂവീസ് പ്രേമികൾക്കും റൊമാൻറിക് ഫിലോസഫി ഇഷ്ടപ്പെടുന്നവർക്കും കണ്ടുനോക്കാവുന്ന ചിത്രമാണെന്നാണ് അഭിപ്രായം.

കാത്തിരുന്ന Qalb: OTT HIT ആയി മുന്നേറുന്നു

മറ്റ് നിരവധി സിനിമകൾക്കൊപ്പം തിയേറ്റർ റിലീസ് ചെയ്തപ്പോഴാണ് ഖൽബിന് അർഹിച്ച ശ്രദ്ധ നേടാനാകാതെ പോയത്. എങ്കിലും സിനിമയിലെ പാട്ടുകളും മറ്റും ഹിറ്റായിരുന്നു. എന്നാണ് ഖൽബ് ഒടിടിയിൽ വരുന്നതെന്ന് നിരന്തരമായി പ്രേക്ഷകർ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ സിനിമ വർഷാവസാനം ഒടിടി റിലീസിനെത്തി.

ഖൽബ് എവിടെ കാണാം?

ആമസോൺ പ്രൈമിലൂടെയാണ് ഖൽബ് ഒടിടി റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം കഴിഞ്ഞ വാരമാണ് ഡിജിറ്റൽ പ്രീമിയർ ആരംഭിച്ചത്. പുതുമുഖ താരം നേഹ നസ്‌നീനാണ് നായിക. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി, കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഫ്രാഗ്രന്‍റ് നേച്ചര്‍ ഫിലിം ക്രിയേഷൻസും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവുമാണ് സിനിമ നിർമിച്ചത്. ഷാരോൺ ശ്രീനിവാസ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്. സംവിധായകൻ സാജിദ് യാഹിയയും സുഹൈൽ എം കോയയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

പുഴയോളം മൊഞ്ച് എന്ന ചിത്രത്തിലെ ഗാനം ഇതിനകം ട്രെൻഡായ ഗാനമാണ്. പ്രണയത്തിന്റെ 7 സ്റ്റേജുകൾ/ഘട്ടങ്ങൾ ഈ റൊമാന്റിക് ചിത്രത്തിലൂടെ അനുഭവിച്ചറിയാം. വിനീത് ശ്രീനിവാസൻ ആലപിച്ച മനോഹര ഗാനവും ഖൽബിലുണ്ട്.

Also Read: Watch Today: കാത്തിരുന്ന മൊഞ്ചുള്ള ആ പ്രണയചിത്രമെത്തി, Qalb OTT-യിൽ കാണാം

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :