February OTT Release: Marco, Rekhachithram മുതൽ 4Kയിൽ വല്യേട്ടനും, ഈ മാസം റിലീസിനെത്തുന്ന പുതുപുത്തൻ ചിത്രങ്ങൾ

Updated on 07-Feb-2025
HIGHLIGHTS

തിയേറ്ററുകളിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച സിനിമകളാണ് പുതിയ റിലീസ് ലിസ്റ്റിലുള്ളത്

Marco മുതൽ രേഖാചിത്രവും 4Kയിൽ വല്യേട്ടനും വരെ ഒടിടിയിലേക്ക് വരുന്നു

ജനുവരിയേക്കാൾ ഏറ്റവും കൂടുതൽ ഒടിടി റിലീസുകൾ ഫെബ്രുവരിയിലാണ്

February OTT Release: ഈ മാസം ഒടിടിയിൽ മലയാള സിനിമ കാത്തുവച്ചിരിക്കുന്നത് വലിയ വിരുന്നാണ്. Marco മുതൽ രേഖാചിത്രവും 4Kയിൽ വല്യേട്ടനും വരെ ഒടിടിയിലേക്ക് വരുന്നു. ജനുവരിയേക്കാൾ ഏറ്റവും കൂടുതൽ ഒടിടി റിലീസുകൾ ഫെബ്രുവരിയിലാണ്.

February OTT Release

ഇപ്പോൾ മലയാള സിനിമയുടെ ഒടിടി റിലീസിന് മറ്റ് ഭാഷകളിലും വൻ സ്വീകാര്യതയാണുള്ളത്. തിയേറ്ററുകളിൽ മാസ്മരിക പ്രകടനം കാഴ്ചവച്ച സിനിമകളാണ് പുതിയ റിലീസ് ലിസ്റ്റിലുള്ളത്. മെഗാഹിറ്റുകളായ ചിത്രങ്ങൾ വാലന്റൈൻസ് ഡേ സ്പെഷ്യലായി ഒടിടിയിലേക്ക് എത്തുന്നുണ്ട്.

February OTT Release: മാർകോ ഇതാ വരുന്നു

ഉണ്ണി മുകുന്ദന്റെ പാൻ ഇന്ത്യൻ ചിത്രം ഒടിടിയിലേക്ക് വരുന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണിത്. ഡിസംബര്‍ 20നാണ് മാർകോ തിയേറ്ററുകളിലെത്തിയത്. ഇവി ഒടിടി പ്രേക്ഷകർക്കും മാർകോ ആസ്വദിക്കാം. ഹിന്ദിയിലൊഴികെ മലയാളം, തമിഴ്, കന്നഡ, തെലുഗു ഭാഷകളിൽ സിനിമ കാണാം. സോണി ലിവിലൂടെ ഫെബ്രുവരി 14 മുതൽ ചിത്രം കാണാം.

Rekhachithram OTT റിലീസ്

ആസിഫ് അലിയുടെ തുടരെത്തുടരെയുള്ള ഹിറ്റുകൾക്കാണ് തിയേറ്റർ സാക്ഷ്യം വഹിക്കുന്നത്. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലറും ഈ മാസം ഒടിടിയിലെത്തുമെന്നാണമ് പ്രതീക്ഷ. അനശ്വര രാജൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

ഫെബ്രുവരി അവസാനവാരം സോണി ലിവിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. എന്നാലിപ്പോഴും രേഖാചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് അണിയറപ്രവർത്തകർ സ്ഥിരീകരണം നൽകിയിട്ടില്ല.

Also Read: Marco OTT Release: ഉണ്ണി മുകുന്ദന്റെ മാർകോ ഒടിടി ഔദ്യോഗിക തീയതി എത്തി| Latest Update

വല്യേട്ടൻ 4കെ (Vallyettan 4K)

മമ്മൂട്ടി- ശോഭന ചിത്രം Vallyettan 4K വേർഷൻ ഒടിടിയിലേക്ക് വരുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുകയാണ്. ഡോൾബി അറ്റ്മോസ് സപ്പോർട്ടോടെയാണ് 4കെ വേർഷനിൽ വല്യേട്ടൻ റിലീസ് ചെയ്യുന്നത്.

മനോരമ മാക്സിലൂടെയാണ് സിനിമ ഫെബ്രുവരി 7 മുതൽ സ്ട്രീമിങ് ആരംഭിക്കുന്നത്.

മദ്രാസ്കാരൻ (Madraskaaran)

ഷെയ്ൻ നിഗത്തിന്റെ തമിഴ് ചിത്രവും ഒടിടിയിലുണ്ട്. വാലി മോഹൻ ദാസ് സംവിധാനം ചെയ്ത മദ്രാസ്കാരൻ ഈ മാസമാണ് ഒടിടി റിലീസ്. നിഹാരിക കൊനിദേല ഐശ്വര്യ ദത്ത, കരുണാസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.

ആഹാ തമിഴ് വഴിയാണ് മദ്രാസ്കാരൻ റിലീസ് ചെയ്യുന്നത.് ഫെബ്രുവരി 7ന് മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുന്നു.

ഡിയർ ഫ്രണ്ട് (Dear Friend)

ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരാണ് പ്രധാന താരങ്ങൾ. നടൻ വിനീത് കുമാർ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിൽ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്.

The Greatest Rivalry: India vs Pakistan

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐതിഹാസിക ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നു. ദി ഗ്രേറ്റസ്റ്റ് റൈവൽറി എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

ടൊവിനോയുടെ ഐഡന്റിന്റിയും ഒടിടിയിൽ സ്ട്രീം ചെയ്യുന്നു. ഓസ്കർ വരെയെത്തിയ ഹിന്ദി ഷോർട് ഫിലിം അനുജ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :