odum kuthira chaadum kuthira
ഇത്തവണ ഓണം റിലീസായി എത്തിയ Fahadh Faasil ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ ഫഹദിന്റെ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെ സംവിധാന മികവ് തെളിയിച്ച അൽത്താഫ് സലീമാണ് OKCK സംവിധാനം ചെയ്തത്.
ഓണം ചിത്രങ്ങളിൽ ലോക ചാപ്റ്റർ 1 എന്ന കല്യാണിയുടെ സിനിമയ്ക്കൊപ്പമാണ് ഇതും റിലീസ് ചെയ്തത്. ലോകയും മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവവും ഹിറ്റടിച്ചു. ഓടും കുതിര ചാടും കുതിര വലിയ ഹൈപ്പിലാണ് വന്നതെങ്കിലും, പ്രതീക്ഷിച്ച വിജയം നേടാനായില്ല.
എന്നാൽ ഫാമിലി മൂവി എന്റർടെയിനർ ഒടിടി പ്രേക്ഷകർ ഏറ്റെടുത്ത മട്ടാണ്. എന്തെന്നാൽ?
അൽത്താഫ് സലിം സംവിധാനം ചെയ്ത കോമഡി ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടരുന്നു. നെറ്റ്ഫ്ലിക്സിലാണ് ഒകെസികെ ഡിജിറ്റൽ റിലീസ് ചെയ്തത്. വൈകാരികമായ നിരവധി മുഹൂർത്തളിലൂടെ മലയാള ചിത്രം ഒടിടി പ്രേക്ഷകരെ കൈയിലെടുത്തു. സിനിമയ്ക്ക് തിയേറ്ററിൽ ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണവും ഒടിടിയിലുണ്ട്.
വിവിധ തലത്തിലുള്ള മാനസികാവസ്ഥകളെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ച ചിത്രമാണിത്. ലോകയ്ക്കും ഹൃദയപൂർവ്വത്തിനിടുമിടയിൽ ഓടും കുതിര ചാടും കുതിര അധികം കളക്ഷൻ നേടിയില്ല. എങ്കിലും തിയേറ്റർ കാണികൾ പ്രതികരിച്ച പോലെ നിരാശപ്പെടുത്തുന്ന സിനിമയല്ല ഇതെന്നാണ് ഒടിടിയിൽ കണ്ടവർ പറയുന്നത്.
ഫഹദിനും കല്യാണിയ്ക്കുമൊപ്പം ലാല്‍, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ട്. ലാലിന്റെയും ഫഹദിന്റെയും പ്രകടനത്തിന് ആരാധകർ പ്രത്യേകം പ്രശംസയും അറിയിക്കുന്നുണ്ട്.
ഈ ചിത്രം 2025 ഓഗസ്റ്റ് 29-ാണ് തിയേറ്ററിൽ പുറത്തിറങ്ങിയത്. ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച അത്രയും പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ല. എന്നാലും ഒടിടിയിൽ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് Odum Kuthira Chaadum Kuthira നിർമിച്ചത്. ജസ്റ്റിൻ വർഗീസാണ് സംഗീതം. ഇതിൽ സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച ദുപ്പട്ടാവാലി ഗാനം യൂട്യൂബിൽ ട്രെൻഡിങ്ങിലായിരുന്നു.
ചിത്രത്തിനായി ഫ്രെയിമുകൾ ഒരുക്കിയത് ജിന്റോ ജോർജാണ്. നിധിൻ രാജ് അരോൾ ആണ് എഡിറ്റർ.