l2 empuraan holds huge expectations worldwide
200 കോടി ബോക്സ് ഓഫീസിൽ നേടിയ Empuraan OTT Streaming ആരംഭിച്ചു. പ്രതീക്ഷിച്ചതിലും വളരെ നേരത്തെ മോഹൻലാൽ ചിത്രം ഒടിടിയിൽ റിലീസിനെത്തി. മാര്‍ച്ച് 27-ന് ഗ്രാൻഡ് റിലീസായി തിയേറ്ററുകളിലെത്തിയ, മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രമാണിത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാലിന്റെ ആക്ഷൻ പാക്ക്ഡ് ചിത്രം ഇപ്പോൾ ഒടിടിയിലുമെത്തി.
തിയേറ്റർ റിലീസിന് ഒരു മാസം പൂർത്താകുന്നതിന് മുന്നേ എമ്പുരാൻ ഒടിടി സ്ട്രീമിങ് തുടങ്ങി. അതിവേഗം 200 കോടി കളക്ഷൻ സിനിമ തിയേറ്ററുകളിൽ നിന്ന് വാരിക്കൂട്ടി. മൊത്തം 325 കോടി കളക്ഷനാണ് ആഗോളതലത്തിൽ എമ്പുരാന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
ഇപ്പോഴിതാ തിയേറ്ററിലെത്തി 27 ദിവസത്തിനുള്ളിൽ എമ്പുരാൻ ഒടിടി സ്ട്രീമിങ് തുടങ്ങി. സിനിമ ഏപ്രിൽ 23 കഴിഞ്ഞ് അർധരാത്രി മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
എമ്പുരാൻ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ (JioHotstar)യാണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലാണ് എമ്പുരാൻ ഓൺലൈൻ റിലീസ് ചെയ്തിരിക്കുന്നത്.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് ബാനറിലാണ് സിനിമ നിർമിച്ചത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ മുരളി ഗോപിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നും ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.
ചിയാൻ വിക്രം നായകനായ തമിഴ് ചിത്രം വീര ധീര സൂരനും ഒടിടിയിൽ എത്തുന്നു. 64 കോടിയില്‍ അധികം കളക്ഷൻ ചിത്രം നേടിയെടുത്തു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂടും തമിഴ് ആക്ഷൻ ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സേതുപതി, ചിത്ത സിനിമകളുടെ സംവിധായകൻ എസ് യു അരുൺ കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുഷാര വിജയനാണ് വീര ധീര സൂരനിലെ നായിക.