Lokah Chapter 1 Chandra OTT
കല്യാണി പ്രിയദർശൻ നായികയായ സൂപ്പർ ഹിറ്റ് മലയാള ചിത്രമാണ് Lokah Chapter 1 Chandra. ഇന്ത്യയിൽ ആദ്യമായി ഒരു സൂപ്പർ വുമൺ സിനിമയെന്ന പ്രത്യേകതയും ലോകയ്ക്കുണ്ട്. തിയേറ്ററുകളെ ഹരം കൊള്ളിച്ച മാർവെൽ ലെവൽ സിനിമ ഇനി ഒടിടിയിലേക്കും വരുന്നു. Dulquer Salmaan ആണ് നിർമാതാവ്.
ആഗോള തലത്തിൽ 300 കോടി കളക്ഷൻ ലോക സിനിമ നേടിയെടുത്തു. ഇങ്ങനെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ സിനിമയും ലോക ചാപ്റ്റർ 1 ചാന്ദ്ര. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് സൂപ്പർഹീറോ മൂവി നിർമിച്ചത്. ചിത്രം ഏത് ഒടിടിയിൽ, എപ്പോളെത്തുമെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ.
തിയേറ്ററിൽ കണ്ട് മതി വരാത്തവർക്കും, കാണാൻ കഴിയാത്തവർക്കും ഇനി ഓൺലൈനിൽ സിനിമ ആസ്വദിക്കാം.
കള്ളിയങ്കാട്ട് നീലിയുടെ നമ്മൾ കേട്ട് വളർന്ന കഥയിൽ നിന്ന് പ്രചോദനം കൊണ്ടാണ് കല്യാണിയുടെ ചന്ദ്രയെ ചിത്രത്തിൽ അവതരിപ്പിച്ചത്. നസ്‌ലൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയവരും സിനിമയിലുണ്ട്.
അഞ്ച് ഭാഗങ്ങൾ ചേർന്ന യൂണിവേഴ്സായാണ് ലോക സിനിമയെ നിർമാതാക്കൾ അവതരിപ്പിക്കുന്നത്. ഇതിലെ ഒന്നാം ഭാഗമാണ് ചന്ദ്ര. ജിയോഹോട്ട്സ്റ്റാറിൽ ലോക ചാപ്റ്റർ 1 ചന്ദ്ര പ്രീമിയർ ചെയ്യുന്നത്.
ദീപാവലി റിലീസായി ഇക്കഴിഞ്ഞ വാരം തന്നെ സിനിമ റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലോകയുടെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടു.
ഇനി അധികം ദിവസം ലോകയ്ക്കായി കാത്തിരിക്കേണ്ടതില്ല. ഒക്ടോബർ 31 മുതൽ ഹോട്ട്സ്റ്റാറിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ സിനിമ ലഭ്യമാകും.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത്, ദുൽഖർ സൽമാൻ നിർമിച്ച സിനിമയാണിത്. ബെംഗളൂരു നഗരത്തിലെ മൂന്ന് മലയാളി യുവാക്കളെയും ക്രൂരനായ ഒരു പോലീസ് ഉദ്യോഗസ്ഥനെയും കണ്ടുമുട്ടുന്ന ചന്ദ്രയെ ചുറ്റിപ്പറ്റിയാണ് കഥ. ചിത്രത്തിലെ ഓരോ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സിനിമയിൽ വളരെ മികച്ച അതിഥി താരങ്ങളും എത്തുന്നുണ്ട്.
Also Read: വെറും 7000 രൂപയ്ക്ക് ഫിലിപ്സ് Speaker System വീട്ടിലെത്തിക്കാം, ഹാപ്പി ദീപാവലി ഓഫർ വിട്ടുകളയല്ലേ!