Lucky Baskhar OTT
Lucky Baskhar OTT: പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ, മലയാളികളുടെ സ്വന്തം DQ-വിന്റെ ചിത്രം ഒടിടിയിലേക്ക്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ തെലുഗു ചിത്രം തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി. കേരളത്തിൽ നിന്ന് മാത്രം ചിത്രം 20 കോടി നേടി.
ഇപ്പോഴിതാ Dulquer Salmaan ചിത്രം ലക്കി ഭാസക്ർ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തിയേറ്ററുകളിൽ റിലീസ് ചെയ്ത് വളരെ പെട്ടെന്ന് തന്നെ ഒടിടിയിലും വരുന്നു. വളരെ അപ്രതീക്ഷിതമായ നീക്കമാണ് സിനിമയുടെ ഒടിടി റിലീസ് പെട്ടെന്ന് നിശ്ചയിച്ചത്.
ആദ്യ രണ്ട് ദിവസം കൊണ്ട് 25 കോടിയിൽ അധികം കളക്ഷൻ സിനിമ സ്വന്തമാക്കി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് Scam ആണ് സിനിമയുടെ പ്രമേയം. ഇത് 1992-ൽ നടന്ന സംഭവമായതിനാൽ തന്നെ പീരിയഡ് ത്രില്ലർ ചിത്രമാണ്. തിയേറ്ററുകളിൽ ചിത്രം കാണാനാകാതെ പോയവർക്ക് പല ഭാഷകളിൽ ഒടിടിയിൽ കാണാം.
നെറ്റ്ഫ്ലിക്സ് പ്ലാറ്റ്‌ഫോമിലൂടെ ലക്കി ഭാസ്കർ നിങ്ങൾക്ക് ഒടിടിയിൽ ആസ്വദിക്കാം. അതും നവംബർ 28-നാണ് സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നത്. തെലുഗുവിന് പുറമെ ദുൽഖർ ചിത്രം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും ലഭ്യമായിരിക്കും.
100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണിത്. വെങ്കി അറ്റ്‌ലൂരിയാണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മലയാളത്തിൽ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുൽഖർ പുതിയ സിനിമയൊന്നും ചെയ്തില്ല.
എന്നാൽ സീതാരാമം, മഹാനടി, കണ്ണും കണ്ണും കൊള്ളയടിത്താൽ ചിത്രങ്ങളിലൂടെ മറ്റ് ഭാഷകളിൽ താരം തിളങ്ങി. മലയാളത്തിന് പുറത്ത് ദുൽഖർ സൽമാൻ ചിത്രങ്ങൾ വലിയ വിജയം നേടുന്നുണ്ട്. ലക്കി ഭാസ്കറും പ്രതീക്ഷിച്ച പോലെ തിയേറ്ററുകൾ ഏറ്റെടുത്ത ചിത്രമാണ്.
മീനാക്ഷി, സൂര്യ ശ്രീനിവാസ്, കിഷോർ രാജു വസിസ്ത, രാംകി എന്നിവരാണ് മറ്റ് താരങ്ങൾ. ജിവി പ്രകാശ് കുമാർ സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നു. നിമിഷ് രവിയാണ് ലക്കി ഭാസ്കറിന്റെ ക്യാമറാമാൻ. കേരളത്തിലും ഗള്‍ഫിലും ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചു.
Also Read: I Am Kathalan OTT Update: വീണ്ടും മലയാളത്തിൽ സൈബർ ക്രൈം Thriller, നസ്ലെൻ ചിത്രം ഒടിടിയിൽ എന്ന്?
സാമ്പത്തിക അധോലോകത്തിന്റെ ഇരുണ്ട അധ്യായങ്ങൾ ഒരു ത്രില്ലിങ് ഫീലിൽ ഇനി ഒടിടിയിൽ ആസ്വദിക്കാം. തിയേറ്ററുകളിൽ ലഭിച്ച മികച്ച പ്രതികരണം ഒടിടി പ്രേക്ഷകരും നൽകുമെന്നാണ് പ്രതീക്ഷ. തെലുഗിൽ ദുൽഖറിന് ഹാട്രിക് ബ്ലോക്ക്ബസ്റ്റർ എന്ന നേട്ടം കൊടുത്ത ചിത്രം കൂടിയാണിത്.