തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…

Updated on 02-Dec-2024
HIGHLIGHTS

Dulquer Salmaan ബോക്സ് ഓഫീസ് ഹിറ്റ് Lucky Baskhar ഒടിടിയിലും വമ്പൻ ഹിറ്റ്

എന്താണ് ലക്കി ഭാസ്കർ ഒടിടിയിൽ കുറിച്ച ചരിത്രമെന്നോ?

സിനിമ 15 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ചാർട്ടുകളിൽ ഒന്നാമതെത്തി

Dulquer Salmaan ബോക്സ് ഓഫീസ് ഹിറ്റ് Lucky Baskhar ഒടിടിയിലും വമ്പൻ ഹിറ്റ്. ഇന്ത്യയും കടന്ന് ലോകത്താകെ ഫാൻസിനെ നേടിയിരിക്കുകയാണ് ചിത്രം. ദുൽഖർ സൽമാൻ തെലുഗുവിന്റെ സൂപ്പർ സ്റ്റാറാണെന്ന പദവി ഊട്ടി ഉറപ്പിക്കുകയാണ് ലക്കി ഭാസ്കർ.

Lucky Baskhar ഒടിടി സ്ട്രീമിങ്

സിനിമ കഴിഞ്ഞ 28-ന് Netflix വഴി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോഴിതാ Lucky Bhaskar ആഗോളതലത്തിൽ ശ്രദ്ധ നേടി പുതിയ റെക്കോഡ് കുറിക്കുന്നു. DQ-വിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ലക്കി ഭാസ്കർ. തിയേറ്ററുകളിൽ 107 കോടിയും കടന്ന് ചിത്രം കളക്ഷൻ നേടുന്നു. സിനിമ ഒടിടിയിലെത്തിയിട്ടും തിയേറ്ററിൽ മികച്ച കാഴ്ചക്കാരാണ് ലക്കി ഭാസ്കറിനുള്ളത്. ഇപ്പോഴിതാ തിയേറ്ററിലെ മാസ്മരിക പ്രകടനത്തിന് ശേഷം സിനിമ ഒടിടിയെയും ഞെട്ടിച്ചിരിക്കുന്നു.

എന്താണ് ലക്കി ഭാസ്കർ ഒടിടിയിൽ കുറിച്ച ചരിത്രമെന്നോ? സിനിമയ്ക്ക് എന്താണിത്ര ഡിമാൻഡ് കിട്ടുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

Lucky Baskhar

Lucky Baskhar റെക്കോഡ് നേട്ടം

ഒടിടിയിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം 50 മില്യൺ സ്ട്രീമിംഗ് മിനിറ്റുകളാണ് ചിത്രം നേടിയത്. പോരാഞ്ഞിട്ട് സിനിമ 15 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ചാർട്ടുകളിൽ ഒന്നാമതെത്തി. ദുൽഖർ സൽമാൻ ശരിക്കും ആഗോള ജനപ്രീതി നേടുന്നുവെന്നതിനുള്ള തെളിവാണിത്.

നെറ്റ്ഫ്ലിക്സിൽ ആദ്യ രണ്ട് ദിവസത്തിൽ 5 കോടി ആളുകൾ സ്ട്രീം ചെയ്യുക എന്നത് അപൂർവ്വ നേട്ടമാണ്. ഡിക്യുവിന്റെ ബ്രാൻഡ് വാല്യൂവാണ് സിനിമയുടെ വിജയത്തിലൂടെ വ്യക്തമാക്കുന്നത്.

ലക്കി ഭാസ്കർ: ഒരു നല്ല ത്രില്ലർ

ബാങ്ക് അഴിമതി, ഓഹരി വിപണി സ്കാമുകളുമാണ് ലക്കി ഭാസ്കറിന്റെ പശ്ചാത്തലം. കൗതുകകരമായ കഥാവിഷ്കാരം സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. തിയേറ്ററിൽ കണ്ട് മടുക്കാത്തവർ സിനിമ കാണാൻ ഒടിടിയിലേക്കും എത്തി. മലയാളത്തിലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ ലഭിക്കും.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഇതിൽ മീനാക്ഷി ചൗധരിയാണ് നായിക. സിത്താര എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിച്ചത്. സിനിമ ഒടിടിയിലേക്ക് വിറ്റത് വലിയ വിലയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിനിമ തിയേറ്ററുകളിലെത്തി കൃത്യം ഒരു മാസത്തിന് ശേഷം ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. പീരീഡ് ഡ്രാമ ചിത്രത്തിൽ ദുൽഖർ സൽമാന്റെ പ്രകടനം മികച്ച പ്രശംസ നേടുന്നു. സമ്പന്നനാകാൻ നിയമവിരുദ്ധമായ മാർഗങ്ങൾ നോക്കുന്ന ബാങ്ക് ജീവനക്കാരന്റെ കഥയാണിത്.

Also Read: I Am Kathalan OTT Update: വീണ്ടും മലയാളത്തിൽ സൈബർ ക്രൈം Thriller, നസ്ലെൻ ചിത്രം ഒടിടിയിൽ എന്ന്?

ഒരു മധ്യവർഗ കുടുംബത്തിലെ ഗൃഹനാഥന്റെ ജീവിതം വൈകാരികമായും ത്രില്ലിങ് അനുഭവങ്ങളിലൂടെയും ആവിഷ്കരിച്ചിട്ടുണ്ട്. സിനിമ ഇന്ത്യയിൽ മാത്രമല്ല, മറ്റ് 15 രാജ്യങ്ങളിലും ഒന്നാം സ്ഥാനത്ത് തുടരുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :