Best Films 2024
Best Films 2024: 2024 മലയാള സിനിമയുടെ ഗോൾഡൻ ടൈമായിരുന്നു. Aattam മുതൽ Marco വരെ എത്തി നിൽക്കുമ്പോൾ വമ്പൻ ഹിറ്റുകളാണ് മലയാളത്തിൽ പിറന്നത്. ദേശീയ അവാർഡും 200 കോടി കളക്ഷനും ഒടിടിയിൽ വമ്പൻ ഹിറ്റുമടിച്ച് ഒട്ടനവധി മലയാള ചിത്രങ്ങൾ പേരെടുത്തു.
തിയേറ്ററുകളിൽ അർഹിച്ച അംഗീകാരം കിട്ടാത്തവ ഭാഷ കടന്ന് ഒടിടിയിലും പ്രശസ്തി നേടി. ഒടുവിൽ വർഷം അവസാനിക്കുമ്പോൾ പാൻ ഇന്ത്യ തലത്തിൽ ഒരു മലയാള ചിത്രം പ്രദർശനം തുടരുകയാണ്. എന്നാലും 700 കോടി രൂപയുടെ നഷ്ടം മലയാള സിനിമയ്ക്കുണ്ടായെന്നാണ് M9ഡോട്ട്ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
2024-ൽ പേരെടുത്ത മികച്ച സിനിമകളാണ് ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഒടിടിയിലും തിയേറ്ററിലും തിളങ്ങിയ സിനിമകൾ കൂട്ടത്തിലുണ്ട്. കൂടാതെ ഓസ്കർ, കാൻ ഫിലിം ഫെസ്റ്റിവൽ വരെ യാത്ര ചെയ്ത് വിജയം നേടിയ സിനിമകളെയും ഉൾപ്പെടുത്തുന്നു.
ഈ വർഷം തിയേറ്ററുകളിൽ ആദ്യം പേരെടുത്തത് മെഗാസ്റ്റാറിന്റെ ഭ്രമയുഗമാണ്. പിന്നീട് മലയാളവും കടന്ന് പ്രേമലു തിയേറ്ററുകളിൽ ഹിറ്റായി. 200 കോടിയിലധികം കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സ് മലയാളസിനിമയുടെ സീൻ മാറ്റി. അങ്ങനെ എല്ലാ ഭാഷാക്കാരും മലയാളത്തിലെ പുത്തൻ റിലീസുകൾക്കായി കാത്തിരിക്കാനും തുടങ്ങി.
കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സിനിമയാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രീമിയറിലും സിനിമ വിജയിച്ചു.
ഹിറ്റുകളിലെ അടുത്ത ഊഴം ഫഫയുടെ ആവേശത്തിനായിരുന്നു. തിയേറ്ററിൽ മാസും ചിരിയും പടർത്തി രംഗണ്ണൻ മലയാളസിനിമയുടെ പ്രതീക്ഷ കാത്തു. ഓണം റിലീസിന് എത്തിയ കിഷ്കിന്ധാ കാണ്ഡവും ARM-ഉം നിറഞ്ഞോടി. ഇതേ ഹിറ്റ് പിടിക്കാൻ നസ്രിയ- ബേസിൽ കോമ്പോയിൽ സൂക്ഷ്മദർശിനിയും ഒടുവിലിതാ മാർകോയും തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
Marco വരുൺ ധവാന്റെ Baby John ബോളിവുഡ് ചിത്രത്തെയും കടത്തി വെട്ടിയിരിക്കുന്നു. ഹിന്ദി പ്രേക്ഷകരുടെ സ്വീകാര്യതയിൽ ഉണ്ണി മുകുന്ദൻ ചിത്രം കൂടുതൽ സ്ക്രീനുകളിലേക്ക് പ്രദർശിപ്പിക്കുകയാണ്. മലയാളം സിനിമകളെ ഡബ്ബ് ചെയ്ത് കൊണ്ടുപോകുന്ന ബോളിവുഡിൽ, ഒറിജിനൽ സിനിമ കാണാനുള്ള ആവേശമുണ്ടാക്കിയ വർഷമാണ് 2024.
തിയേറ്ററുകളിൽ കാണാൻ കഴിയാത്തവർ ഓരോ സിനിമകളുടെയും ഒടിടി റിലീസിനായി കാത്തിരിക്കുകയായിരുന്നു. ഒടിടി റിലീസും ഇത്രയധികം ആഘോഷിച്ച വർഷം മുമ്പുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, അജയന്റെ രണ്ടാം മോഷണം എന്നിവ തിയേറ്റർ എക്സ്പീരിയൻസിൽ ഫയറായിരുന്നു. എന്നാലും ഒടിടി പ്രേക്ഷകർക്കും സിനിമ നിരാശ ആയില്ല. ഈ വർഷം ഒടിടിയിൽ മറുഭാഷകളിലും ഹിറ്റായ ചിത്രങ്ങൾ നോക്കാം.
ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള നാഷണൽ അവാർഡ് നേടിയ സിനിമയാണിത്. വിനയ് ഫോർട്ട്, സെറിൻ ഷിഹാബ് എന്നിവരാണ് മുഖ്യവേഷങ്ങൾ ചെയ്തത്. സിനിമ ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
കാലത്തിന് എതിരെ നീന്തിയ സിനിമയാണ് Bramayugam. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രയിമിൽ ഏറ്റവും മനോഹരമായി സിനിമാ ടെക്നിക്കുകളും അവതരണവും സിനിമ കാഴ്ച വച്ചു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഒരു ഹൊറർ ത്രില്ലറാണ്. സോണി ലിവിൽ കാണാം.
തിയേറ്ററിലെ അതേ ഓളം ഒടിടിയിലും നേടാൻ പ്രേമലുവിന് സാധിച്ചു. ഗിരീഷ് എ ഡി സംവിധാനം ചെയ്ത റൊമാന്റിക് കോമഡി തെലുഗിൽ ഉൾപ്പെടെ വൻ ഹിറ്റായി. മമതി ബൈജു, നസ്ലെൻ എന്നിവരായിരുന്നു പ്രധാന താരങ്ങൾ. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ആഹായിലും സ്ട്രീം ചെയ്യുന്നുണ്ട്.
ഗുണാ കേവിലേക്ക് യാത്ര പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ അതിജീവനത്തിന്റെ യാഥാർഥ്യമാണ് ചിത്രം. മലയാളസിനിമയെ മറ്റ് ഭാഷകളിലേക്ക് പിടിച്ചു കയറ്റിയ സിനിമയാണ് Manjummel Boys. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന താരങ്ങൾ. സിനിമയും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്.
Also Read: OTT Release: Marco കുതിക്കുന്നു, Barroz റെക്കോഡിലും! ഐ ആം കാതലൻ മുതൽ Bhool Bhulaiyaa 3 വരെ…
വിനയ് ഫോർട്ട്, മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവർ മുഖ്യകഥാപാത്രങ്ങളായ സിനിമയാണ് family. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത സിനിമ കഥയുടെ ശക്തിയിൽ ഏറെ പ്രശംസ നേടി. മനോരമ മാക്സിൽ സിനിമ സ്ട്രീം ചെയ്യുന്നു.
തിയേറ്ററുകളിലും ഒടിടിയിലും Thalavan എന്ന ത്രില്ലർ ചിത്രം പ്രശംസ നേടി. ആസിഫ് അലി, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണിത്. ഫീൽ ഗുഡ് സിനിമകളുടെ സംവിധായകൻ ജിസ് ജോയ് ആണ് സിനിമ സംവിധാനം ചെയ്തത്. സിനിമ സോണി ലിവിൽ കാണാം.
ഓസ്കർ ലൈബ്രറിയിൽ ഇടംപിടിച്ച മലയാളചിത്രമാണ് ഉള്ളൊഴുക്ക്. ഉർവ്വശിയും പാർവ്വതി തിരുവോത്തും പ്രധാന വേഷങ്ങളിൽ എത്തിയ സർവൈവർ ഡ്രാമ ചിത്രം. ക്രിസ്‌റ്റോ ടോമിയാണ് Ullozhukku സംവിധാനം ചെയ്തത്. സിനിമ ആമസോൺ പ്രൈം വീഡിയോയിൽ കാണാം.
പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നാണ് Aadujeevitham. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ചിത്രം സിനിമാപ്രേമികൾക്ക് ഒരു വിസ്മയം കൂടിയായിരുന്നു. ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പട്ടികയിൽ ആടുജീവിതത്തിലെ സംഗീതം എത്തിയിരുന്നു. സിനിമ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്.
തിയറ്ററുകളിലും ഒടിടിയിലും മികച്ച പ്രതികരണം നേടിയ സിനിമയാണ് Kishkindha Kaandam. ആസിഫ് അലി, വിജയരാഘവൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ തിരക്കഥയുടെ ലൂപ്പിലൂടെ പ്രേക്ഷകനെ അതിശയിപ്പിച്ചു. സിനിമ മറ്റ് ഭാഷകളിലും വൻ സ്വീകാര്യത നേടി. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് സിനിമയുള്ളത്.
ടൊവിനോയുടെ ട്രിപ്പിൾ റോളും, ത്രി-ഡി മികവുമായി എത്തിയ ഓണം ചിത്രം. ജിതിൻ ലാൽ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ഒടിടിയിലും വലിയ സ്വീകാര്യത നേടി. അജയന്റെ രണ്ടാം മോഷണം ഹോട്ട്സ്റ്റാറിലാണ് ഒടിടി റിലീസ് ചെയ്തത്.
സായ് കുമാര്‍ നീണ്ട നാളുകള്‍ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി എത്തിയ സിനിമയാണിത്. തിയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോയ Bharathanatyam ഒടിടി പ്രേക്ഷകർ ഏറ്റെടുത്തു. സൈജു കുറുപ്പ്, കലാരഞ്ജിനി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ഫാമിലി എന്റർടെയിനർ ചിത്രം പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവിടങ്ങളിൽ ലഭ്യമാണ്.
ഇതിന് പുറമെ ഖൽബ്, അഡിയോസ് അമിഗോ തുടങ്ങിയ സിനിമകളും മികച്ച പ്രതികരണം ഒടിടിയിൽ നേടി. ഇനി ഒടിടി റിലീസിനായി കാത്തിരിക്കുന്നത് Sookshmadarshini എന്ന ത്രില്ലർ സിനിമയ്ക്കായാണ്. പായൽ കപാഡിയയുടെ All We Imagine As Light എന്ന സിനിമയുടെ ഡിജിറ്റൽ റിലീസിനായും പ്രേക്ഷകർ കാത്തിരിക്കുന്നു.