pravinkoodu shappu ott release
Pravinkoodu Shappu OTT: സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. ഡാർക്ക് ഹ്യൂമർ ജോണറിൽ നിർമിച്ച ചിത്രം തിയേറ്ററുകളിൽ പ്രദർശനം പൂർത്തിയാക്കി കുറേ ദിവസങ്ങളായി.
നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രാവിൻകൂട് ഷാപ്പ്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജനുവരി 16-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മൂന്ന് മാസങ്ങൾക്ക് ശേഷവും മലയാള ചിത്രം ഒടിടിയിൽ വരാൻ വൈകുന്നതിൽ ആരാധകർ അതൃപ്തരായിരുന്നു. എന്നാൽ നീണ്ട കാത്തിരിപ്പിന് ശേഷം ചിത്രം ഒടിടിയിലേക്ക് വരികയാണ്.
ഒരു ഷാപ്പില്‍ നടന്ന മരണവും അതിന് പിന്നാലെ നടക്കുന്ന സംഭവങ്ങളുമാണ് ഡാർക് ഹ്യൂമറായി അവതരിപ്പിച്ചത്. അൻവർ റഷീദ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു വിജയ് ആണ് പ്രാവിൻകൂട് ഷാപ്പിനായി സംഗീതം ഒരുക്കിയിട്ടുള്ളത്.
സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ് എന്നിവർക്കൊപ്പം ചെമ്പൻ വിനോദും മുഖ്യവേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ ഒടിടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സോണി ലിവിലൂടെയാണ് പ്രാവിൻകൂട് ഷാപ്പ് റിലീസ് ചെയ്യുന്നത്. എപ്രിൽ 11 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
അനശ്വര രാജൻ, സജിൻ ഗോപു എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പൈങ്കിളി. മരിയോയായും അംബാനായും വിസ്മയിപ്പിച്ച സജിൻ ഗോപുവിന്റെ റൊമാന്റിക് വേർഷനാണ് പൈങ്കിളി.
ആവേശം സംവിധായകൻ ജിതു മാധവൻ രചന നിർവഹിച്ചിരിക്കുന്നു. നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണിത്. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും ചിത്രത്തിൽ നിർണായക വേഷം ചെയ്തിട്ടുണ്ട്. ആവേശം സിനിമയിലൂടെ ശ്രദ്ധേയനായ റോഷൻ ഷാനവാസും സിനിമയുടെ അഭിനയ നിരയിലുണ്ട്. ഫഹദ് ഫാസിൽ, ജിതു മാധവൻ എന്നിവർ ചേർന്നാണ് പൈങ്കിളി നിർമിച്ചത്.
ഫെബ്രുവരിയിൽ വാലന്റൈൻസ് ഡേ റിലീസായി തിയേറ്ററുകളിലെത്തിയ പൈങ്കിളിയും ഒടിടി റിലീസിനുണ്ട്. ഏപ്രിൽ 11-ന് തന്നെയാണ് ചിത്രം ഡിജിറ്റൽ പ്രീമിയർ ആരംഭിക്കുന്നത്. നിങ്ങൾക്ക് ഈ സിനിമ മനോരമ മാക്സിൽ ആസ്വദിക്കാം.