daaku maharaaj balayya new film
ഇതെന്ത് മറിമായമെന്ന് നിങ്ങൾ Balayya-യുടെ NEW FILM കണ്ടാൽ ചോദിച്ച് പോകും. ഓരോ സിനിമയുടെ റിലീസിന് ശേഷവും ട്രോളന്മാരുടെ ഇരയാകാറുണ്ട് തെലുഗു സൂപ്പർ താരം. നന്ദമൂരി ബാലകൃഷ്ണ അഥവാ NBK എന്നറിയപ്പെടുന്ന ബാലയ്യ സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവമാണ്. പോരാഞ്ഞിട്ട് NT രാമറാവു എന്ന NTR-ന്റെ മകനെന്ന പേരും അദ്ദേഹത്തിനുണ്ട്.
64 വയസ്സായിട്ടും 25-കാരന്റെ റോളുകൾ ചെയ്യുന്നതിനാണ് എപ്പോഴും അദ്ദേഹം വിമർശനം നേരിടുന്നത്. കൂടാതെ ചില ആക്ഷൻ സീക്വൻസുകളും എപ്പോഴും ട്രോളന്മാരുടെ ആയുധമാണ്. എന്നാലും ബാലയ്യയ്ക്ക് തെലുഗു ദേശങ്ങളിൽ വലിയ ആരാധക വൃത്തമാണുള്ളത്. മലയാളത്തിൽ മിക്കപ്പോഴും വിമർശനങ്ങളും പരിഹാസങ്ങളും ട്രോളുകളും മാത്രമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത്.
എന്നാൽ ബാലയ്യയുടെ daaku maharaaj ചരിത്രം തിരുത്തിയെഴുതുകയാണ്. സിനിമ ഒടിടി റിലീസ് ചെയ്തതിന് ശേഷം ചർച്ചയാകുകയാണ്. ഇത്തവണ ട്രോളിന് പകരം കരഘോഷങ്ങളാണെന്നതാണ് വ്യത്യാസം. ഇതെന്ത് മറിമായമെന്ന് മായാവിയിലെ ആശാൻ ചിന്തിക്കുന്ന പോലെയാണ് മലയാളി സിനിമാപ്രേക്ഷകർ ആലോചിക്കുന്നത്.
തനിക്കിണങ്ങുന്ന ക്യാരക്ടർ തെരഞ്ഞെടുത്തുവെന്ന് മാത്രമല്ല, ഠാക്കു മഹാരാജ് മേക്കിങ്ങിലും സാധാരണ ബാലയ്യ പടം പോലെയല്ല.
ബോബി കൊല്ലി സംവിധാനം ചെയ്ത സിനിമ സംക്രാന്തി സ്പെഷ്യലായാണ് തിയേറ്ററുകളിലെത്തിയത്. സിനിമ ഇപ്പോൾ ഒടിടിയിലും റിലീസ് ചെയ്തിരിക്കുന്നു. തെലുഗു ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ച് തന്നെയാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.
എന്നാലോ മേക്കിങ്ങിലും അവതരണത്തിലും സിനിമ വേറിട്ട് നിൽക്കുന്നു. ബാലകൃഷ്ണയുടെ മാസും കഥാപാത്രവും ഇപ്രാവശ്യം ട്രോളാൻ പാകത്തിലുള്ളതല്ല. കാരണം അനാവശ്യ റൊമാന്‍സ് വാരിപ്പൂശാതെ, പ്രായത്തിന് ഇണങ്ങിയ രീതിയിൽ അദ്ദേഹം റോൾ ചെയ്തു. പോരാഞ്ഞിട്ട് ബാലകൃഷ്ണയുടെ സ്ക്രീൻ പ്രെസൻസ് ഡാക്കു മഹാരാജയ്ക്ക് പോസിറ്റീവുമായി. മാസും ആക്ഷനും ഫൈറ്റുമെല്ലാം ഈ പ്രായത്തിൽ തനിക്ക് വൃത്തിയായി ചെയ്യാനാകുമെന്ന് കാണിച്ചിരിക്കുകയാണ് ബാലയ്യ.
ഈ തെലുഗു ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഷൈൻ ടോം ചാക്കോയും നിർണായക വേഷം അവതരിപ്പിച്ചിട്ടുണ്ട്.
ഠാക്കു മഹാരാജ് ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. തിയേറ്ററിൽ കാണാതിരുന്ന മറ്റ് ഭാഷക്കാരും സിനിമയെ ഒടിടി റിലീസിന് ശേഷം ഏറ്റെടുത്തു. പ്രത്യേകിച്ച് മലയാളികളും ബാലയ്യയ്ക്കും ഡാക്കു മഹാരാജിനും കൈയടിക്കുന്നു.
സിനിമ ഫെബ്രുവരി 21-നാണ് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. നെറ്റ്ഫ്ലിക്സിൽ നിങ്ങൾക്ക് സിനിമ ആസ്വദിക്കാം. തെലുഗു, മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്.
തുടർച്ചയായി 100 കോടി വാരിക്കൂട്ടുന്ന ബാലകൃഷ്ണയുടെ നാലാമത്തെ സിനിമയാണിത്. ഇത്തവണ ഒടിടി റിലീസും സിനിമയ്ക്ക് നേട്ടമായി. ബോബി കൊല്ലിയാണ് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ. എസ് തമനാണ് ഠാക്കു മഹാരാജിന് സംഗീതം ഒരുക്കിയത്.
Also Read: Read More: റോഷൻ ആൻഡ്രൂസിന്റെ Shahid Kapoor ചിത്രം, മുംബൈ പൊലീസ് Hindi Remake ഒടിടിയിലേക്ക്!