Latest in OTT: തിയേറ്ററുകളിൽ ആറാടിയ Kishkindha kaandam OTT റിലീസ് എന്ന്?

Updated on 28-Oct-2024
HIGHLIGHTS

കിഷ്കിന്ധാ കാണ്ഡം (Kishkindha kaandam) ഒടിടി റിലീസിന് എത്തുന്നു

ഓണം റിലീസിനെത്തി, തിയേറ്ററുകളെ വിസ്മയിപ്പിച്ച ചിത്രമാണിത്

കിഷ്കിന്ധാകാണ്ഡത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്

ഓണം റിലീസിനെത്തി, തിയേറ്ററുകളെ വിസ്മയിപ്പിച്ച Kishkindha kaandam OTT-യിലേക്ക്. ആസിഫ് അലി കേന്ദ്രകഥാപാത്രമായ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നു. കെട്ടുറപ്പുള്ള തിരക്കഥയും, മികവുറ്റ നിർമാണവുമാണ് മലയാളചിത്രത്തിന്റെ ഹൈലൈറ്റ്.

Kishkindha kaandam OTT അപ്ഡേറ്റ്

ആസിഫ് അലിയ്ക്കൊപ്പം, വിജയരാഘവൻ, അപർണ ബാലമുരളി എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. ജഗദീഷ്, അശോകൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സിനിമ ആഗോളതലത്തിൽ 76 കോടിയ്ക്ക് അടുത്ത് ബോക്സ് ഓഫീസ് കളക്ഷൻ നേടി. ഇനി കിഷ്കിന്ധാ കാണ്ഡം ഒടിടിയിലും ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഡിസ്നി + ഹോട്ട്സ്റ്റാറിലാണ് കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസിന് എത്തുന്നത്. സിനിമയുടെ സ്ട്രീമിങ് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്നാലും സൂപ്പർ ഹിറ്റ് ചിത്രം നവംബർ ഒന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 12 കോടി രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയതായും റിപ്പോർട്ടുണ്ട്.

വീണ്ടും കാണാൻ കാത്തിരിക്കുന്ന, കുരങ്ങന്മാരുടെ കഥ

‘വിവേകശാലികളായ മൂന്ന് കുരങ്ങന്മാരുടെ കഥ’ എന്ന ടാഗ് ലൈനോടെയാണ് സിനിമ പുറത്തിറങ്ങിയത്. ദിൻജിത്ത് അയ്യത്താൻ ആണ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്തത്. ദിൻജിത്ത് കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ സംവിധാന മികവ് കാട്ടിയിരുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ജോബി ജോര്‍ജ് തടത്തില്‍ ആണ് സിനിമയുടെ നിർമാതാവ്.

ഛായാഗ്രഹകനായ ബാഹുല്‍ രമേശ് രചന നിർവഹിച്ച ചിത്രമാണിത്. കോവിഡ് സമയത്ത് അദ്ദേഹം കഥയ്ക്കുള്ള പണി തുടങ്ങിയിരുന്നു. സിനിമയിലെ ട്വിസ്റ്റും കഥാവിഷ്കാരവും തിയേറ്റർ പ്രേക്ഷകരിൽ നിന്ന് പ്രശംസ നേടിക്കൊടുത്തു. സിനിമാറ്റോഗ്രാഫറായതിനാൽ രചനയിലും ഷോട്ടുകളുടെ മികവ് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു.

പ്രമേയത്തിലും ആവിഷ്കരിച്ച രീതിയിലും സിനിമ മികച്ചതായിരുന്നു എന്നാണ് പ്രേക്ഷക അഭിപ്രായം. കിഷ്കിന്ധാ കാണ്ഡത്തിന്റെ നിർമാണ രീതിയും കാഴ്ചപ്പാടും അത്ഭുതപ്പെടുത്തുന്നതാണെന്നും റിവ്യൂകൾ ഉണ്ടായിരുന്നു. മലയാള സിനിമയിൽ ഒരിക്കലും മിസ്സാക്കരുതാത്ത സിനിമയാണിതെന്ന് മറ്റ് ഭാഷക്കാരും പറയുന്നു.

കിഷ്കിന്ധാകാണ്ഡത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്. രചയിതാവ് ബാഹുല്‍ രമേശ് തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൂരജ് ഇ എസ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സമീറ സനീഷ് വസ്ത്രാലങ്കാരവും, സജീഷ് താമരശ്ശേരി കലാസംവിധാനവും നിർവഹിച്ചു.

Also Read: ഫയർ പുഷ്പയും ടെറർ ബന്‍വാര്‍ സിംഗ് ഷെഖാവത്തും ക്രിസ്മസിന് മുമ്പേ, പുഷ്പ 2 റിലീസ് തീയതി പുറത്ത്

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :